Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; കൊന്നു തള്ളിയത് ഭാര്യയും കാമുകനും ചേർന്ന്; 30കാരി അവിഹിതം പിടികൂടിയതിലുള്ള ദേഷ്യം തീർത്തത് ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന്; കാമുകനെയും യുവതിയെയും കുടുക്കിയത് ഭർത്താവിന്റെ അമ്മാവന്റെ സംശയങ്ങൾ; യാഥാർത്ഥ്യം പുറത്തുവന്നത് ഒരു വർഷത്തിന് ശേഷം

യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; കൊന്നു തള്ളിയത് ഭാര്യയും കാമുകനും ചേർന്ന്; 30കാരി അവിഹിതം പിടികൂടിയതിലുള്ള ദേഷ്യം തീർത്തത് ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന്; കാമുകനെയും യുവതിയെയും കുടുക്കിയത് ഭർത്താവിന്റെ അമ്മാവന്റെ സംശയങ്ങൾ; യാഥാർത്ഥ്യം പുറത്തുവന്നത് ഒരു വർഷത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: സത്യം എത്ര തവണ എവിടെയോക്കെ മൂടിവച്ചാലും ഇരുട്ടിന്റെ മറനീക്കി ഒരുനാൾ പുറത്തുവരിക തന്നെ ചെയ്യും. ഇതിനുള്ള മറ്റൊരു ഉദാഹരണമാണ് യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെ വീണ്ടും തെളിയിക്കപ്പെട്ടത്. സംഭവം ബംഗ്ലൂരിലാണ്. ഒരു വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 25 -നാണ് ഹെസരഘട്ട ദാസനഹള്ളി സ്വദേശി ഉമാശങ്കറെ (35) മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനം കൊണ്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിലാണ് ഇപ്പോൾ വഴിത്തിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ സംശയം തോന്നിയ ഉമാ ശങ്കറിന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകി. പിന്നീട് ഫോറൻസിക് പരിശോധനയിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഭാര്യ സുഖിത (30), കാമുകൻ ശ്രീനിവാസ് (31) എന്നിവർ പിടിയിലായത്.

മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ഉമാശങ്കറിന് സുഖിതയും ശ്രീനിവാസുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ബന്ധം അവസാനിപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി. ഇതോടൊയാണ് ഭർത്താവിനോട് സുഖിതയ്ക്ക് ദേഷ്യം തോന്നുന്നത്. തുടർന്ന് ഇവർ കാമുകനുമായി ചേർന്ന് ഭർത്താവിനെ ജീവിതത്തിൽ നിന്നൊഴിവാക്കാൻ മാർഗ്ഗങ്ങൾ തേടി. ഇതോടെയാണ് ഉമാശങ്കറിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25-ന് ഉമാശങ്കർ അമിതമായി മദ്യപിച്ച് വീട്ടിലെത്തി. ഈ സമയത്ത് സുഖിത, ഇത് നല്ല അവസരമാണെന്നും ഇത് വിട്ടാൽ വേറെ സാഹചര്യം ഒത്തുവരില്ലെന്നും അറിയിച്ച് ശ്രീനിവാസിനെ വിളിച്ചുവരുത്തി ഉമാശങ്കറിനെ തലയണയുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തു നൽകി.

ഉമാശങ്കറിന്റെ അമ്മാവന് സുഖിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് സോലദേവനഹള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മഡിവാളയിലെ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ തെളിവുകളുടെ പരിശോധനയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടർന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. വസ്ത്രനിർമ്മാണ കമ്പനിയിലെ ജീവനക്കാരിയാണ് സുഖിത. നഗരത്തിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ശ്രീനിവാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP