Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക പ്രതിസന്ധിയിൽ വെള്ളം കുടി മുട്ടുന്ന കേരളം; ജലവിഭവ വകുപ്പിലെ ജീവനക്കാർക്കു മൊബൈൽ ഫോൺ വാങ്ങാൻ 75 ലക്ഷം രൂപ നൽകി; താത്ക്കാലിക ആവശ്യത്തിന് വാങ്ങുന്നത് 15000രൂപയുടെ 494 ഫോണുകൾ; സർക്കാർ നടപടി ഉന്നതരുടെ സമ്മർദ്ദത്തിലെന്ന് സൂചന; ഉപയോഗം കഴിഞ്ഞ് വകുപ്പ് തിരികെ വാങ്ങുന്ന ഫോണുകൾ എന്ത് ചെയ്യുമെന്ന് നിശ്ചയമില്ല

സാമ്പത്തിക പ്രതിസന്ധിയിൽ വെള്ളം കുടി മുട്ടുന്ന കേരളം; ജലവിഭവ വകുപ്പിലെ ജീവനക്കാർക്കു മൊബൈൽ ഫോൺ വാങ്ങാൻ 75 ലക്ഷം രൂപ നൽകി; താത്ക്കാലിക ആവശ്യത്തിന് വാങ്ങുന്നത് 15000രൂപയുടെ 494 ഫോണുകൾ; സർക്കാർ നടപടി ഉന്നതരുടെ സമ്മർദ്ദത്തിലെന്ന് സൂചന; ഉപയോഗം കഴിഞ്ഞ് വകുപ്പ് തിരികെ വാങ്ങുന്ന ഫോണുകൾ എന്ത് ചെയ്യുമെന്ന് നിശ്ചയമില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഈ ജല ദിനത്തിലും കേരളം നേരിടുന്നത് എക്കാലത്തെയും കൊടിയ വരൾച്ചയും വലിയ ജലക്ഷാമവും. പല പ്രദേശങ്ങളിലും ഒരിറ്റ് ദാഹ ജലത്തിനായി ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അവർക്ക് കുടിവെള്ളം എത്തിക്കാൻ സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നടക്കുന്നില്ലെന്നാണ് വിശദീകരണം. പ്രളയം കേരളത്തെ സാമ്പത്തികമായി തകർത്തു എന്നു പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവും വന്നിട്ടില്ലെന്നാണ് പല കാര്യങ്ങളും തെളിയിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടു വെള്ളം കുടിക്കുമ്പോൾ ജലവിഭവ വകുപ്പിലെ ജീവനക്കാർക്കു മൊബൈൽ ഫോൺ വാങ്ങാൻ 75 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ് കേരള സർക്കാർ. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സർക്കാരിന്റെ തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം.

സംസ്ഥാനത്തെ തോടുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജല സംഭരണികളുടെ കണക്കെടുപ്പിനും ജിയോമാപ്പിങിനുമാണു ഫോണുകൾ. ഏപ്രിൽ മുതൽ മൂന്നുമാസത്തെ ഉപയോഗത്തിനായി 494 ഫോണുകൾ വാങ്ങാൻ ധനവകുപ്പ് അനുമതി നൽകി.15000 രൂപ വിലയുള്ള ഫോണുകളാണു വാങ്ങുന്നത്.താത്ക്കാലിക ആവശ്യത്തിന് ഉയർന്ന വിലയ്ക്കു സ്മാർട് ഫോൺ വാങ്ങുന്നതെന്തിനെന്നു വകുപ്പിലെ ഉദ്യോഗസ്ഥർക്കുപോലും മനസിലാകുന്നില്ല എന്നതാണ് വാസ്തവം. എല്ലാ ജീവനക്കാർക്കും സ്വന്തമായി മുന്തിയ ഇനം ഫോൺ ഉണ്ടെങ്കിൽ കൂടിയാണ് സർക്കാരിന്റെ നടപടി. പുതുതായി ഒരു സിം നൽകേണ്ട കാര്യത്തിനാണ് വീണ്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ ധൂർത്ത്.

എല്ലാ സൗകര്യങ്ങളുമുള്ള ഫോൺ 7000 രൂപയ്ക്കു ലഭിക്കുമെന്നിരിക്കെയാണ് ഇരട്ടിയിലേറെ തുക അനുവദിച്ചത്. സർവേ പൂർത്തിയായശേഷം ഫോണുകൾ അതത് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ തിരികെ വാങ്ങണമെന്നു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്ത നിർദ്ദേശിച്ചിട്ടുണ്ട്. വകുപ്പിനു മറ്റു തരത്തിലുള്ള സർവേയും മറ്റും ഇല്ലാത്തതിനാൽ തിരികെ വാങ്ങുന്ന ഫോണുകൾ എന്തു ചെയ്യുമെന്നു നിശ്ചയമില്ല.

ജീവനക്കാർക്കു സർക്കാർ ചെലവിൽ മൊബൈൽ ഫോൺ വാങ്ങി നൽകുന്ന രീതിയില്ല. ഫീൽഡ് തല ജീവനക്കാർക്കും മറ്റും സർക്കാർ സിം കാർഡ് നൽകാറുണ്ട്. ചാർജ് ഇനത്തിൽ നിശ്ചിത തുക സർക്കാർ നൽകും.മറ്റെല്ലാ വകുപ്പുകളിലും ജീവനക്കാരുടെ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചാണു വിവിധ ജോലികൾ നിറവേറ്റുന്നത്. റിപ്പോർട്ടുകളും ചിത്രങ്ങളും അയക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ മാത്രമേ വകുപ്പുകൾ നൽകാറുള്ളൂ.

മൊബൈൽ ഫോൺ അധിഷ്ഠിത പ്രവർത്തനം ആവശ്യമുള്ള തൊഴിലുറപ്പു പദ്ധതിയിലെ ആയിരക്കണക്കിനു തുച്ഛ വരുമാനക്കാരായ കരാർ ജീവനക്കാർ പോലും സ്വന്തം ചെലവിൽ ഫോൺ വാങ്ങിയാണു റിപ്പോർട്ടുകൾ അയയ്ക്കുന്നത്.ഫീൽഡുതല ജീവനക്കാർക്കു മൊബൈൽ വാങ്ങി നൽകണമെന്നു വിവിധ വകുപ്പുകൾ പലപ്പോഴും ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഖജനാവിനു താങ്ങാനാകാത്തതിനാൽ അവ നിരസിക്കുകയായിരുന്നു. എന്നാൽ ജലവിഭവ വകുപ്പിലെ ഉന്നതരുടെ സമ്മർദത്തിൽ സർക്കാർ നിലപാട് ഒലിച്ചുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP