Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ-പൊതുമേഖല ജീവനക്കാർ ജാഗ്രതൈ; സമൂഹമാധ്യമങ്ങളിൽ സ്ഥാനാർത്ഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ; വിരുദ്ധമായി പ്രവർത്തിച്ചാൽ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടി; മറ്റുള്ളവർ പരാതിപ്പെട്ടാലും നടപടി; രാഷ്ട്രീയപ്രചാരണത്തിന് ഏർപ്പെടുന്നതിനും വിലക്ക്

സർക്കാർ-പൊതുമേഖല ജീവനക്കാർ ജാഗ്രതൈ; സമൂഹമാധ്യമങ്ങളിൽ സ്ഥാനാർത്ഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ; വിരുദ്ധമായി പ്രവർത്തിച്ചാൽ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടി; മറ്റുള്ളവർ പരാതിപ്പെട്ടാലും നടപടി; രാഷ്ട്രീയപ്രചാരണത്തിന് ഏർപ്പെടുന്നതിനും വിലക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സർക്കാർ പൊതുമേഖല ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തരുതെന്നു മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു കണ്ടെത്തിയില്ലെങ്കിലും മറ്റുള്ളവർ പരാതിപ്പെട്ടാൽ നടപടിയെടുക്കും.

രാഷ്ട്രീയബന്ധമുള്ള കുറിപ്പുകൾ ഇടാനോ ഷെയർ ചെയ്യാനോ പാടില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ സസ്‌പെൻഷൻ ഉൾപ്പെടെ നടപടി നേരിടേണ്ടിവരും.ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയപ്രചാരണത്തിൽ ഏർപ്പെടുന്നതും വിലക്കി. തിരഞ്ഞെടുപ്പ് ഏജന്റ്, പോളിങ്കൗണ്ടിങ് ഏജന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കരുത്. പാർട്ടികളുടെ യോഗങ്ങളിലും പ്രചാരണ പരിപാടികളിലും പങ്കെടുക്കരുത്.എംപിമാരും എംഎൽഎമാരുടെ അടക്കമുള്ളവർക്കു കുറഞ്ഞ നിരക്കിലോ സൗജന്യമായോ സർക്കാർ ഗെസ്റ്റ് ഹൗസുകളിൽ മുറി അനുവദിക്കാൻ പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP