Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുഗ്ലഗ് പരിഷ്‌കരണത്തിന്റെ ഒരു ന്യായീകരണം കൂടി പൊളിയുന്നു; രാജ്യത്ത് ഡിജിറ്റൽ ഇടപാട് കൂടിയില്ല, കറൻസി കൈമാറ്റം 19.14 ശതമാനം വർധിച്ചു; റിപ്പോർട്ടുകൾ പുറത്തുവന്നത് ആർബിഐ കണക്കുകളെ ഉദ്ധരിച്ച്; രാജ്യം കണ്ട എറ്റവും വലിയ മണ്ടൻ തീരുമാനത്തിന് രണ്ടു വയസ് പിന്നിടുമ്പോൾ ഉണ്ടായത് നഷ്ടം മാത്രം

തുഗ്ലഗ് പരിഷ്‌കരണത്തിന്റെ ഒരു ന്യായീകരണം കൂടി പൊളിയുന്നു; രാജ്യത്ത് ഡിജിറ്റൽ ഇടപാട് കൂടിയില്ല, കറൻസി കൈമാറ്റം 19.14 ശതമാനം വർധിച്ചു; റിപ്പോർട്ടുകൾ പുറത്തുവന്നത് ആർബിഐ കണക്കുകളെ ഉദ്ധരിച്ച്; രാജ്യം കണ്ട എറ്റവും വലിയ മണ്ടൻ തീരുമാനത്തിന് രണ്ടു വയസ് പിന്നിടുമ്പോൾ ഉണ്ടായത് നഷ്ടം മാത്രം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; മോദി ഭരണത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ മണ്ടൻ തീരുമാനം എതെന്ന് ചോദിച്ചാൽ സംശയം ഏതും ഇല്ലാതെ ഒരൊറ്റ ഉത്തരമെ ഉണ്ടാവു. അത് മറ്റൊന്നുമല്ല കറൻസി നിരോധനം എന്നുതന്നെ. രാജ്യത്ത് നടപ്പാക്കിയ തുഗ്ലഗ് പരിഷ്‌കരണങ്ങളിൽ ഒന്നിൽ ദിവസങ്ങൾക്ക് കഴിയും തോറും പുതിയ തെളിവുകൾ പുറത്തുവരികയാണ്. ഇതോടെ വലിയ തോതിൽ ബിജെപി നടത്തിയ ന്യായീകരണങ്ങൾ ഓരോന്നായി തകർന്ന് തരിപ്പണമാവുകയുമാണ്.

ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം അനുസരിച്ച് നോട്ടു നിരോധനം വന്ന് രണ്ടു വർഷം പിന്നിടുമ്പോൾ രാജ്യത്തെ ഭൗതികമായ പണമിടപാട് എക്കാലത്തേതിലും വർധിച്ചതായി ഇന്ത്യൻ എക്സ്‌പ്രസ് പത്രം തെളിവുകൾ നിരത്തി റിപ്പോർട്ട്ചെയ്തു. ഇതോടെ നോട്ട് പിൻവലിക്കൽ വെറും തുഗ്ലഗ് പരിഷ്‌കരണം മാത്രമാണെന്ന് ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കുകയാണ്.

ഇതോടെ രാജ്യത്ത് കറൻസി കൈമാറ്റം കുറയുമെന്നും ഡിജിറ്റൽ ഇടപാടിലേക്ക് മാറുമെന്നുമുള്ള പ്രധാനമന്ത്രിയുടെയും ധനമന്ത്രാലയത്തിന്റെയും ന്യായമാണ് പൊളിയുന്നത്.നോട്ടു നിരോധനത്തിന് മുമ്പുള്ളതിനെക്കാളും 19.14 ശതമാനം വർധനയാണ് ഇക്കാലയളവിൽ ഉണ്ടായിരിക്കുന്നത്.

നവംബർ 4, 2016ൽ 17.97 ലക്ഷം കോടി കറൻസിയാണ് പ്രചാരത്തിലുണ്ടായിരുന്നതെങ്കിൽ 2019 മാർച്ചിൽ അത് 21.41 ലക്ഷം കോടി രൂപായി വർധിച്ചു. ആർ.ബി.ഐയിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകളെ ആധാരമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടർന്ന് സർക്കാരും ബാങ്കുകളും ഡിജിറ്റലൈസേഷനെ വൻതോതിൽ പ്രോത്സാഹിപ്പിച്ചിട്ടും ഫലമുണ്ടായില്ല എന്നും ആർ ബി ഐ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രചാരത്തിലിരിക്കുന്ന ഭൗതിക പണമിടപാട് കൂടുതലാണെന്നും, കള്ളപ്പണം വർധിച്ചെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് മോദി സർക്കാർ 2016 നവംബർ 7ന് രാജ്യത്ത് പ്രചാരത്തിലിരുന്ന 1000, 500 രൂപ മൂല്യം വരുന്ന നോട്ടുകൾ നിരോധിച്ചത്.കറൻസി കൈമാറ്റം കൂടുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പാണെന്നും കരുതപ്പെടുന്നുണ്ട്.2017 ജനുവരിയിൽ എ.ടി.എം വഴിയുള്ള പണമിടപാട് 200,468 കോടി ആയിരുന്നെങ്കിൽ 2019 ജനുവരിയിൽ അത് 316,808 കോടി രൂപയായി വർധിക്കുകയായിരുന്നു.ഡിജിറ്റൽ ഇടപാടുകളിലൂടെ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പണം വിനിയോഗിക്കാനാവില്ലെന്നതും കറൻസി കൈമാറ്റം കൂട്ടുവാൻ കാരണമായി തീർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP