Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി കേന്ദ്ര നേതൃത്വത്തിന് ബിഎസ് യദിയൂരപ്പ 1000 കോടി നൽകി; യദിയൂരപ്പയുടെ ഡയറി പുറത്തുവിട്ട് ബിജെപിക്കെതിരെ സമീപകാല ചരിത്രത്തിലെ വലിയ അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ്; പുറത്തുവന്ന രേഖകൾ 1800 കോടി മറിഞ്ഞ ഇടപാടുകളുടേത്; അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും അമ്പതു കോടിയും ഗഡ്കരിക്കും ജെയ്റ്റ്ലിക്കും 150 കോടി വീതവും രാജ്നാഥ് സിംഗിന് നൂറുകോടിയും കൊടുത്തു; കാരവാൻ മാഗസിൻ റിപ്പോർട്ടുമായി മോദിക്കും പാർട്ടിക്കുമെതിരെ കോൺഗ്രസിന്റെ 'സർജിക്കൽ സ്ട്രൈക്ക്'

ബിജെപി കേന്ദ്ര നേതൃത്വത്തിന് ബിഎസ് യദിയൂരപ്പ 1000 കോടി നൽകി; യദിയൂരപ്പയുടെ ഡയറി പുറത്തുവിട്ട് ബിജെപിക്കെതിരെ സമീപകാല ചരിത്രത്തിലെ വലിയ അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ്; പുറത്തുവന്ന രേഖകൾ 1800 കോടി മറിഞ്ഞ ഇടപാടുകളുടേത്; അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും അമ്പതു കോടിയും ഗഡ്കരിക്കും ജെയ്റ്റ്ലിക്കും 150 കോടി വീതവും രാജ്നാഥ് സിംഗിന് നൂറുകോടിയും കൊടുത്തു; കാരവാൻ മാഗസിൻ റിപ്പോർട്ടുമായി മോദിക്കും പാർട്ടിക്കുമെതിരെ കോൺഗ്രസിന്റെ 'സർജിക്കൽ സ്ട്രൈക്ക്'

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി കേന്ദ്രനേതൃത്വത്തിന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന നേതാവുമായ ബിഎസ് യദിയൂരപ്പ ആയിരം കോടിയിലേറെ രൂപ നൽകിയെന്ന വമ്പൻ ആരോപണവുമായി കോൺഗ്രസ്.

ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ബിജെപിക്കെതിരെ ഞെട്ടിക്കുന്ന വിവരം ഇന്ന് ഉച്ചയോടെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. ആകെ 1800 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഇതിൽ ആയിരം കോടി ബിജെപി കേന്ദ്ര നേതാക്കൾക്ക് തന്നെ നൽകിയെന്നുമാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നത്.

അരുൺ ജയ്റ്റ്ലിയും രാജ്നാഥ് സിംഗും ഗഡ്കരിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെ നേതാക്കൾക്കാണ് പണം കൈമാറിയതെന്ന് കോൺഗ്രസ് യദിയൂരപ്പയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടാണ് സ്ഥാപിക്കുന്നത്. കോഴപ്പണമാണ് ദേശീയ നേതാക്കൾക്ക് നൽകിയതെന്ന് യദിയൂരപ്പ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും ഇക്കാര്യമെല്ലാം അന്വേഷിക്കണമെന്നും കോൺഗ്രസ് വക്താവ് സുർജേവാല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിരെ വമ്പൻ വെളിപ്പെടുത്തലാണ് കോൺഗ്രസ് നടത്തുന്നത്.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ചർച്ചയാകുന്ന അഴിമതി ഇടപാടുകളും കോഴ ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ യദിയൂരപ്പയുടെ ഡയറിയിൽ നിന്ന് വെളിപ്പെടുന്നതായി കോൺഗ്രസ് പറയുന്നു. കാവൽക്കാരൻ കള്ളനാണെന്നും വൻ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ആവർത്തിച്ചാണ് പത്രസമ്മേളനം.

അതേസമയം, കാരവാൻ മാഗസിൻ പുറത്തുവിട്ടതെന്ന് വ്യക്തമാക്കി യദിയൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ പകർപ്പാണ് പുറത്തുവിട്ടത്. മുതിർന്ന നേതാക്കളായ അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും ഉൾപ്പെടെ പണം നൽകിയെന്ന് പറയുന്നതോടെ വളരെ വർഷങ്ങൾക്ക് മുമ്പാണ് ഇത്തരത്തിൽ പണം കൈമാറിയതെന്ന തരത്തിലാണ് ചർച്ചയാകുന്നത്.

ഇത് കോഴയായി കിട്ടിയതാണെന്നും പറയുന്ന ഡയറിക്കുറിപ്പുകളിൽ ജഡ്ജിമാർക്കും കോടികൾ നൽകിയെന്നാണ് പറയുന്നത്. അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും അമ്പതുകോടി വീതവിം ഗഡ്കരിക്കും ജെയ്റ്റ്‌ലിക്കും 150 കോടി വീതവും കൈമാറിയെന്നാണ് ആക്ഷേപം. രാജ്‌നാഥ് സിംഗിന് നൂറുകോടിയും കൊടുത്തെന്നും വെളിപ്പെടുത്തലുണ്ട്. ജഡ്ജിമാർക്ക് 250 കോടിയും അഡ്വക്കേറ്റുമാർക്കായി 50 കോടിയും നൽകിയെന്ന വിവരങ്ങളും ഉണ്ടെങ്കിലും ഇത്തരത്തിൽ ആരുടേയും പേരുകൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടത്തണമെന്നും വൻ അഴിമതിയാണ് നടന്നതെന്നുമാണ് കോൺഗ്രസ് പറയുന്നത്.

ഏതായാലും തിരഞ്ഞെടുപ്പുകാലത്ത് വലിയ ചർച്ചയാകുന്ന കോഴ ഇടപാട് ബിജെപിയെ വലിയ പ്രതിരോധത്തിലാക്കുമെന്ന നിലയിലാണ് കാര്യങ്ങൾ. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറി എന്ന് വ്യക്തമാക്കിയാണ് ഇക്കാര്യം കോൺഗ്രസ് പുറത്തുവിടുന്നത്. ഗഡ്്കരിയുടെ മകന്റെ വിവാഹത്തിന് പത്തുകോടി നൽകി എന്നതുൾപ്പെടെയാണ് ആരോപണം. യദിയൂരപ്പയുടെ ഒപ്പുള്ള ഡയറിക്കുറിപ്പാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക മുഖ്യമന്ത്രിയാകാൻ ആണ് പണം നൽകിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. അന്താരാഷ്ട്ര മാസികയായ കാരവൻ പുറത്തുവിട്ട രേഖകൾ ഉയർത്തിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാലെ ഈ ആരോപണം ഉടൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കണക്കുകൾ ശരിയാണെയോന്ന് മോദിയാണ് പറയേണ്ടതെന്നും ലോക്പാൽ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാകണമെന്നും കോൺഗ്രസ് പറഞ്ഞു. ആർക്കൊക്കെ പണം നൽകിയെന്ന് യെഡിയൂരപ്പ സ്വന്തം കൈപ്പടയാൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പേജിലും യെഡിയൂരപ്പയുടെ ഒപ്പുമുണ്ട്. ഗഡ്കരിയുടെ മകന്റെ വിവാഹത്തിനായി നൽകിയത് 10 കോടിയാണെന്നും കാരവൻ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

ഈ ഡയറിയിലെ വസ്തുതകൾ ശരിയാണോ അല്ലെങ്കിൽ കെട്ടിച്ചമച്ചതാണോയെന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണെന്നും തെറ്റാണെങ്കിൽ ഈ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കാൻ ധൈര്യമുണ്ടോയെന്നും കോൺഗ്രസ് ചോദിക്കുന്നു. കാവൽക്കാരൻ കള്ളനാണ് എന്ന പ്രചരണം തെറ്റെന്ന് ബിജെപി പറയുന്നുവെങ്കിൽ ഈ കോഴ ഇടപാടിന് എന്താണ് മറുപടിയെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP