Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നല്ല പയ്യൻസാണ്...ആരും ഒരുനെഗറ്റീവ് അഭിപ്രായം പറയില്ല...ഇക്കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ചെറുപ്പക്കാരനുമാണ്; കഴിഞ്ഞ എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു.. ഒന്നും ഇതുവരെ ശരിയായില്ല; കാരണം അവന്റെ ജാതകത്തിലെ പാപദോഷം; ഇനി ജാതിയോ ജാതകമോ സാമ്പത്തികമോ നോക്കുന്നില്ല; സുഹൃത്തിന് വധുവിനെ തേടിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

നല്ല പയ്യൻസാണ്...ആരും ഒരുനെഗറ്റീവ് അഭിപ്രായം പറയില്ല...ഇക്കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ചെറുപ്പക്കാരനുമാണ്;  കഴിഞ്ഞ എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു.. ഒന്നും ഇതുവരെ ശരിയായില്ല; കാരണം അവന്റെ ജാതകത്തിലെ പാപദോഷം; ഇനി ജാതിയോ ജാതകമോ സാമ്പത്തികമോ നോക്കുന്നില്ല; സുഹൃത്തിന് വധുവിനെ തേടിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാവം പയ്യനാണ് ..നല്ല സ്വഭാവമാണ്..നല്ല ജോലിയുമുണ്ട്...പക്ഷേ എന്തുപറയാനാ...ചൊവ്വാ ദോഷമാ. ആ പെങ്കൊച്ചിന് ചൊവ്വാദോഷമാ..അതാ കല്യാണം നടക്കാത്തത്. ചൊവ്വാ ദോഷം കാരണമാണ് ആ പെൺകുട്ടിയുടെ വിവാഹം നടക്കാത്തത്. അങ്ങനെ ചൊവ്വ പലപ്പോഴും വിവാഹകമ്പോളത്തിൽ വില്ലനാവുന്നത് പതിവുകാഴ്ചയാണ്.

ജാതകത്തിലെ പ്രധാന ദോഷങ്ങളിൽ ഒന്നായാണ് ജ്യോതിഷികൾ ചൊവ്വാ ദോഷത്തെ എണ്ണുന്നത്. ഇതിലൊന്നും വിശ്വസിക്കാത്തവരുമുണ്ട്. ഏതായാലും ഇവിടെ അങ്ങനെ എട്ടുവർഷമായി വിവാഹം മുടങ്ങിയ ഒരുപയ്യൻസിന്റെ കഥയാണ് പറയുന്നത്. അയൽക്കാരനും സുഹൃത്തും സഹപാഠിയുമായ രാജീവ് ഗോപാലന് വേണ്ടി വിനീഷ് വാസുദേവൻ എന്ന ചങ്ങാതി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. കൂട്ടുകാരന്റെ മനോവിഷമം കണ്ടിട്ടാണ് വിനീഷിന്റെ എഴുത്ത്. രാജീവിന്റെ ജാതകത്തിൽ പാപദോഷമുള്ളമുള്ളതാണ് പ്രശ്‌നം.

'രാജീവ് 12 വർഷത്തോളം സൗദിയിലെ ഒരു കമ്പനിയിൽ എൻജിനീയറായിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. അത്യാവശ്യം സാമ്പത്തികവും നല്ലൊരു വീടും ഉണ്ട്. അതിലുപരി ഈ കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു സൽസ്വഭാവി ആണ്. ഞങ്ങളുടെ നാട്ടിൽ ആരോടു ചോദിച്ചാലും അവനെക്കുറിച്ച് മോശം അഭിപ്രായം പറയില്ല.

എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു. ഒന്നും ഇതുവരെ ശരിയായില്ല (17.03.2019). കാരണം അവന്റെ ജാതകത്തിലെ പാപദോഷം. ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന ധാരാളം പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാം. ജാതകത്തിന്റെ പേരിൽ എത്രയോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ജീവിതമാണ് പാഴായി പോകുന്നത്.'

ഏതായാലും ഇനി കുട്ടിയുടെ ജാതകമോ ജാതിയോ സാമ്പത്തികമോ ഒന്നും നോക്കുന്നില്ല. തന്റെ സുഹൃത്ത് രാജീവിന് ചേരുന്ന പെൺകുട്ടിയെ കിട്ടും വരെ ഈ പോസ്റ്റ് ഒന്നു ഷെയർ ചെയ്യണമെന്ന് മാത്രമാണ് വിനീഷ് വാസുദേവന്റെ താൽപര്യം. ജാതകത്തിന്റെയും പാപദോഷത്തിന്റെയും പേരുപറഞ്ഞ് മനസ്സ നീറ്റുന്നവർക്ക് ഇരുന്നുചിന്തിക്കാനുള്ള ഒരു വിഷയമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.

പോസ്റ്റ് ഇങ്ങനെ:

ഞാൻ ഈ പോസ്റ്റ് ഇടുന്നത് എന്റെ അയൽക്കാരനും സുഹൃത്തും സഹപാഠിയുമായ രാജീവ് ഗോപാലൻ വേണ്ടിയാണ്. അവൻ ഒരു ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡർ ആണ്. വീട്ടിൽ അച്ഛനും അമ്മയും ഒരു ജ്യേഷ്ഠനും ആണുള്ളത്, ജ്യെഷ്ഠൻ വിവാഹം കഴിഞ്ഞു മാറി താമസിക്കുന്നു ,ജ്യെഷ്ഠനു ഒരു കുഞ്ഞുണ്ട്. അവൻ 12 വർഷത്തോളം സൗദിയിൽ ഒരു കമ്പനിയിൽ എൻജിനീയറായിരുന്നു ,ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു അത്യാവശ്യം സാമ്പത്തികവും നല്ലൊരു വീടും ഉണ്ട്, അതിലുപരി ഈ കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു സൽസ്വഭാവി ആണ്. അവനെക്കുറിച്ച് ഞങ്ങടെ നാട്ടിൽ എവിടെ ചോദിച്ചാലും ആരും ഒരു നെഗറ്റീവ് അഭിപ്രായം പറയില്ല. കഴിഞ്ഞ ആറ് എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു ഒന്നും ഇതുവരെ ശരിയായില്ല (17.03.2019) .കാരണം അവന്റെ ജാതകത്തിലെ പാപദോഷം ,ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന ധാരാളം പെൺകുട്ടികളിൽ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാം. ജാതകത്തിന് പേരിൽ എത്രയോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ലൈഫ് ആണ് വേസ്റ്റ് ആയി പോകുന്നത് നിങ്ങളും ഇതുപോലെ മാറി ചിന്തിക്കുകയാണെങ്കിൽ എന്റെ സുഹൃത്തിന് ഒരു ലൈഫ് ഉണ്ടാവും അതിന്റെ കൂട്ടത്തിൽ ആ പെൺകുട്ടിക്കും ഒരു ലൈഫ് ഉണ്ടാകും .ഇനി കുട്ടിയുടെ ജാതിയോ ജാതകം സാമ്പത്തികമോ ഒന്നും നോക്കുന്നില്ല. എന്റെ സുഹൃത്തിന് ചേരുന്ന ഒരു പെൺകുട്ടിയെ കിട്ടുന്നതുവരെ പ്രിയ സുഹൃത്തുക്കൾ ഈ പോസ്റ്റ് ഷെയർ ചെയ്തു മാക്‌സിമം ആൾക്കാരിലേക്ക് എത്തിക്കുക.
# Contact No: 9188297977,
8281301792

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP