Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

21നാണ് കല്യാണമെന്നും കല്യാണ പിറ്റേന്ന് തന്നെ ഡ്യൂട്ടിക്ക് എത്തേണ്ട സാഹചര്യം ഉള്ളതിനാൽ ഒഴിവാക്കണമെന്നും ഒരു ഉദ്യോഗസ്ഥ; വിദേശത്തുള്ള മകളുടെ പ്രസവതീയതി അടുത്തെത്തിയെന്നും ഒഴിവ് വേണമെന്നും ഒരു കോളേജ് അദ്ധ്യാപിക; തിരഞ്ഞെടുപ്പ് അടുത്ത് എത്തുന്നതോടെ സ്ഥാനാർത്ഥികളേക്കാളും തിരക്കിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി കിട്ടാൻ എല്ലാ വഴിയും നോക്കി ഉദ്യോഗസ്ഥരും അദ്ധ്യാപകരും; കൂടുതലും അപേക്ഷകളുമായി വരണാധികാരികളെ സമീപിക്കുന്നത് വനിതകൾ

21നാണ് കല്യാണമെന്നും കല്യാണ പിറ്റേന്ന് തന്നെ ഡ്യൂട്ടിക്ക് എത്തേണ്ട സാഹചര്യം ഉള്ളതിനാൽ ഒഴിവാക്കണമെന്നും ഒരു ഉദ്യോഗസ്ഥ; വിദേശത്തുള്ള മകളുടെ പ്രസവതീയതി അടുത്തെത്തിയെന്നും ഒഴിവ് വേണമെന്നും ഒരു കോളേജ് അദ്ധ്യാപിക; തിരഞ്ഞെടുപ്പ് അടുത്ത് എത്തുന്നതോടെ സ്ഥാനാർത്ഥികളേക്കാളും തിരക്കിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി കിട്ടാൻ എല്ലാ വഴിയും നോക്കി ഉദ്യോഗസ്ഥരും അദ്ധ്യാപകരും; കൂടുതലും അപേക്ഷകളുമായി വരണാധികാരികളെ സമീപിക്കുന്നത് വനിതകൾ

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാല എത്തിയതോടെ രാഷ്ട്രീയ കക്ഷികളെല്ലാം പ്രചരണ ചൂടിലാണെങ്കിലും അതിലേറെ ചൂടിലാണ് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും. എന്തെങ്കിലും പഴുതുകൾ കണ്ടെത്തി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാൻ പലരും കരുനീക്കം തുടങ്ങി. ഇതിനായി സാധ്യമായ എല്ലാ വിദ്യകളും പ്രയോഗിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. തിരഞ്ഞെടുപ്പ് തലേന്ന് തന്നെ നേരത്തെ എത്തി ബാലറ്റ് സാമഗ്രികൾ വാങ്ങിക്കുകയും ബൂത്തുകളിൽ അന്ന് രാത്രിതന്നെ എത്തുകയും വേണം.

ഇതിന് പിന്നാലെയാണ് പിറ്റേന്നത്തെ തിരഞ്ഞെടുപ്പ്. ഇതിനിടെ ചെറിയ കലാപങ്ങളും തർക്കങ്ങളുമെല്ലാം നേരിടുകയും വേണ്ടിവരും. പോളിങ് കഴിഞ്ഞ് വോട്ടിങ് യന്ത്രങ്ങളും മറ്റും തിരികെ വോട്ടെണ്ണൽ കേന്ദ്രംവരെ എത്തിച്ചാലേ ജോലി അവസാനിക്കൂ. ഇത്തരത്തിൽ രണ്ടുദിവസത്തിലേറെ നീളുന്ന തുടർച്ചയായ ജോലിയാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടി. ഇതിന് പുറമെ നേരത്തെ തന്ന പരിശീലനത്തിനും പോകേണ്ടിവരും.

ഈ പൊല്ലാപ്പെല്ലാം ഒഴിവാക്കാൻ വഴികൾ തേടുന്ന തിരക്കിലാണ് സംസ്ഥാനത്തെ ജീവനക്കാരും അദ്ധ്യാപകരുമെല്ലാം. സ്ഥാനാർത്ഥികളെക്കാളും അങ്കലാപ്പിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ. പലർക്കും കല്യാണവും, പ്രസവ ശുശ്രൂഷയുമൊക്കെ തന്നെയാണ് വിഷയം. തന്റെ വിവാഹത്തിനു ലോക്സഭാ തിരഞ്ഞെടുപ്പ് പാരയാകരുതെന്ന അഭ്യർത്ഥനയുമായി പ്രതിശ്രുത വധു വരെ രംഗത്തെത്തി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ഏപ്രിൽ 21നാണ് വാഴക്കാല സ്വദേശിയായ അദ്ധ്യാപികയുടെ വിവാഹം. പോളിങ് ഡ്യൂട്ടി നിയമനത്തിനുള്ള പട്ടിക സ്‌കൂളിൽനിന്നു കളക്ടറേറ്റിലേക്കു നൽകിയിട്ടുണ്ട്. നിയമനം കിട്ടിയാൽ വിവാഹപ്പിറ്റേന്നു രാവിലെ പോളിങ് ഡ്യൂട്ടിക്കു ഹാജരാകേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ നിശ്ചയിച്ചതാണ് വിവാഹം. പോളിങ് ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചാൽ അപ്പോൾ നോക്കാമെന്ന തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുടെ ആശ്വാസവാക്കു കേട്ട് അവർ തൽക്കാലം മടങ്ങി.

അനാരോഗ്യം ആണെന്ന് കാട്ടാൻ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് മറ്റുചിലർ. വിദേശത്തുള്ള മകളുടെ പ്രസവത്തീയതി അടുത്തെന്നും, ശുശ്രൂഷയ്ക്ക് അവിടേക്കു പോകാനുള്ള ഒരുക്കത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു കോളജ് അദ്ധ്യാപിക എത്തിയത്. പോളിങ് ഡ്യൂട്ടിക്കു നിയമിക്കാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ കനിവു തേടി എത്തുന്നവരുടെ എണ്ണവം ഇത്തരത്തിൽ വർദ്ധിക്കുകയാണ്.

ഏപ്രിൽ അവസാനമാണ് മകളുടെ പ്രസവത്തീയതി ഡോക്ടർ പറഞ്ഞിരിക്കുന്നതെന്നാണ് അദ്ധ്യാപിക നൽകുന്ന വിശദീകരണം. ഇത്തരത്തിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് തിരക്കി എത്തുന്നവരും നിരവധി. തലസ്ഥാന ജില്ലയിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണം കൂടുതലാണ്. അതിനാൽ വനിതാ ജീവനക്കാർക്ക് പരമാവധി ഇളവ് ലഭിച്ചേക്കും. എന്നാൽ മറ്റിടങ്ങളിലെ സ്ഥിതി അതല്ല.

പോളിങ് ഡ്യൂട്ടിക്കു നിയമിക്കാതിരിക്കാൻ ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അന്വേഷണം ഫോണിലൂടെയും കളക്ടറേറ്റുകളിലേക്ക് വരുന്നു. ജില്ലാ വരണാധികാരി കൂടിയായ കളക്ടറുടെ ഓഫീസിനാണ് ഇത്തരം അപേക്ഷകൾ സ്വീകരിക്കേണ്ട ചുമതല. എതായാലും ഇക്കുറി നിയമന ഉത്തരവ് നൽകും മുൻപേ ഒഴിവാക്കലിനു ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് പൊതുവേ തീരുമാനം.

പോളിങ് ഡ്യൂട്ടി ഇളവ് ലഭിക്കാൻ നിയമപരമായി അവകാശമുള്ളവരുടെ വിവരങ്ങൾ ഓഫിസുകളിൽനിന്നു മുൻകൂട്ടി ശേഖരിക്കുന്നുണ്ട്. ജീവനക്കാരുടെ പട്ടിക കലക്ടറേറ്റിലേക്കു നൽകുമ്പോൾ അതത് സ്ഥാപന മേധാവികൾ ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. പൂർണ ഗർഭിണികൾ, മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ള അമ്മമാർ, കാൻസർ പോലുള്ള മാരക രോഗം ബാധിച്ചവർ, ഡയാലിസിസിനു വിധേയരാകുന്നവർ, സമീപകാലത്ത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കു പോളിങ് ഡ്യൂട്ടിയിൽ നിന്ന് ഇളവ് നൽകാറുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP