Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയ്ക്ക് ബ്രാഞ്ച് മാനേജരായി സ്ഥാനക്കയറ്റം കിട്ടാൻ വർഗശത്രുവിന്റെ കാൽക്കൽ പി.ജയരാജന് കുമ്പിടാം...അതിലൊരു തെറ്റുമില്ല; 'കൂത്തുപറമ്പിൽ അഞ്ചു സഖാക്കളെ കൊലയ്ക്കു കൊടുത്ത സമരത്തിന് നേതൃത്വം നൽകിയത് ടൗൺഹാളിന് പുറത്ത് പി.ജയരാജനും അകത്ത് എം.വി ജയരാജനുമായിരുന്നു'; ബെർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥയിലെ ഏട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്

ഭാര്യയ്ക്ക് ബ്രാഞ്ച് മാനേജരായി സ്ഥാനക്കയറ്റം കിട്ടാൻ വർഗശത്രുവിന്റെ കാൽക്കൽ പി.ജയരാജന് കുമ്പിടാം...അതിലൊരു തെറ്റുമില്ല; 'കൂത്തുപറമ്പിൽ അഞ്ചു സഖാക്കളെ കൊലയ്ക്കു കൊടുത്ത സമരത്തിന് നേതൃത്വം നൽകിയത് ടൗൺഹാളിന് പുറത്ത് പി.ജയരാജനും അകത്ത് എം.വി ജയരാജനുമായിരുന്നു'; ബെർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥയിലെ ഏട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാൾ മാത്രം ബാക്കി നിൽക്കുന്ന അവസരത്തിലാണ് സ്ഥാനാർത്ഥി നിർണയം ഏകദേശം പൂർത്തിയാക്കി പാർട്ടികൾ തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് ചുവടുവയ്ക്കുന്നത്. പാർട്ടികൾ തമ്മിലുള്ള അങ്കം സമൂഹ മാധ്യമത്തിൽ മുറുകുന്ന അവസരത്തിൽ രാഷ്ട്രീയ ശരമായി തീരുന്ന പോസ്റ്റുകളും ഏറെയാണ്.

ഈ അവസരത്തിലാണ് ബെർലിൻ കുഞ്ഞനന്തൻ നായരുടെ ' ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ ഏട് പങ്കുവെച്ച് കോൺഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ഭാര്യ യുമനയ്ക്ക് ബ്രാഞ്ച് മാനേജരായി സ്ഥാനക്കയറ്റം കിട്ടാൻ എം വിരാഘവനെ സന്ദർശിച്ച സംഭവമടക്കം വിവരിച്ചിരിക്കുന്ന ഭാഗമാണ് ജ്യോതികുമാർ പങ്കുവെച്ചത്.

ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്‌ബുക്ക് കുറിപ്പ്

കൂത്തുപറമ്പിൽ അഞ്ച് ഡിവൈഎഫ്‌ഐ സഖാക്കളെ വെടിവെച്ചു കൊന്നുവെന്നാരോപിച്ച് എം.വി രാഘവനെതിരെ സംസ്ഥാനത്തെങ്ങും ബഹുമുഖപോരാട്ടങ്ങൾ പാർട്ടിയും ബഹുജനസംഘടനകളും നടത്തുമ്പോൾ സ്വന്തം ഭാര്യക്ക് ജോലിക്കയറ്റം സംഘടിപ്പിക്കാൻ സഹകരണമന്ത്രിയായിരുന്ന എം.വി രാഘവനെ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി പി.ജയരാജൻ കണ്ട കാര്യം ഞാൻ മുൻപൊരു ലേഖനത്തിൽ വിവരിച്ചിരുന്നു.''

''കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിൽ ജോലിചെയ്യുന്ന പി.ജയരാജന്റെ ഭാര്യ യമുനക്ക് ബ്രാഞ്ച് മാനേജരായി സ്ഥാനക്കയറ്റം കിട്ടണമെങ്കിൽ ബാങ്കിന് ഒരു പുതിയ ശാഖകൂടി അനുവദിക്കണം. ഇതിന് അനുമതിവാങ്ങാനാണ് പി ജയരാജൻ, സഹകരണമന്ത്രിയായിരുന്നപ്പോൾ എം വി രാഘവനെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിൽ എത്തിയത്. രാഘവൻ ആവശ്യം അംഗീകരിച്ചുവെങ്കിലും ജയരാജനെ കണ്ട ഭാവം പോലും നടിച്ചില്ലെന്ന് ഞാൻ അറിഞ്ഞു. സ്വന്തം ഭാര്യയുടെ ജോലിക്കയറ്റത്തിന് വർഗശത്രൂവിന്റെ കാൽക്കൽ ജയരാജന് കുമ്പിടാം. അതിലൊരു തെറ്റുമില്ല. കൂത്തുപറമ്പിൽ അഞ്ചു സഖാക്കളെ കൊലയ്ക്കുകൊടുത്ത സമരത്തിന് നേതൃത്വം നൽകിയത് ടൗൺഹാളിനു പുറത്ത് പി ജയരാജനും അകത്തു എം.വി ജയരാജനുമായിരുന്നു.''

(സിപിഎം നേതാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥ ''ഒളിക്യാമറകൾ പറയാത്തത്'' ൽ നിന്നും.....)

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP