Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവളത്തെ സുരക്ഷാ മേഖലകളിൽ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ; സംഭവത്തിൽ സംയുക്ത അന്വേഷണമാരംഭിച്ച് പൊലീസും ഇന്റലിജൻസും; രാത്രി ഒരുമണിയോടെ ഡ്രോൺ പറക്കുന്നത് ശ്രദ്ധിച്ചത് പട്രോളിങ് നടത്തിയ ഉദ്യോഗസ്ഥൻ; സുരക്ഷ കർശനമാക്കാനും നിർദ്ദേശം

കോവളത്തെ സുരക്ഷാ മേഖലകളിൽ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ; സംഭവത്തിൽ സംയുക്ത അന്വേഷണമാരംഭിച്ച് പൊലീസും ഇന്റലിജൻസും; രാത്രി ഒരുമണിയോടെ ഡ്രോൺ പറക്കുന്നത് ശ്രദ്ധിച്ചത് പട്രോളിങ് നടത്തിയ ഉദ്യോഗസ്ഥൻ; സുരക്ഷ കർശനമാക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവളത്തെ സുരക്ഷാ മേഖലയിൽ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പറന്നതിന് പിന്നാലെ സംയുക്ത അന്വേഷണം ആരംഭിച്ച് പൊലീസും ഇന്റലിജൻസും. കൊച്ചുവേളി, കോവളം എന്നീ ഭാഗങ്ങളിലാണ് ഡ്രോൺ പറന്നതായി ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി കോവളം ഭാഗത്ത് പട്രോളിങ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഡ്രോൺ പറക്കുന്നത് കണ്ട്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വിക്രം സാരാഭായ് സ്‌പേസ് റിസർച്ച് സെന്റർ ഉൾപ്പടെയുള്ള പ്രദേശത്താണ് അർധരാത്രി ഡ്രോൺ കണ്ടെത്തിയത്.

ഇതോടെ സംഭവത്തിലെ ദൂരൂഹത വർധിക്കുകയാണെന്നാണ് അധികൃതർ പുറത്ത് വിടുന്ന വിവരം. അതിനാൽ തന്നെയാണ് ഇന്റലിജൻസും പൊലീസും സംയുക്തമായി അന്വേഷണം നടത്തുന്നത്. പ്രദേശത്ത് ഷൂട്ടിങ് നടത്താനാണ് ഡ്രോൺ പറത്തിയതെങ്കിൽ അത് പകൽ മാത്രമേ നടത്താറുള്ളൂ. അതല്ലാതെ പൊലീസ് അനുമതിയില്ലാതെ അർദ്ധരാത്രി ആരാണ് ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശനനിർദ്ദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്റലിജൻസും തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP