Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ മൃതദേഹങ്ങൾ മാറിപ്പോയ സംഭവം: പെട്ടിയിലാക്കി കാർഗോയിൽ എത്തിക്കുന്നതു വരെ മാറിയില്ല; പെട്ടി നമ്പർ എഴുതിയ സ്റ്റിക്കർ പരസ്പരം മാറ്റി ഒട്ടിച്ചത് ബംഗാളി തൊഴിലാളികൾ; കോന്നിയിലെ റഫീഖിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും

സൗദിയിൽ മൃതദേഹങ്ങൾ മാറിപ്പോയ സംഭവം: പെട്ടിയിലാക്കി കാർഗോയിൽ എത്തിക്കുന്നതു വരെ മാറിയില്ല; പെട്ടി നമ്പർ എഴുതിയ സ്റ്റിക്കർ പരസ്പരം മാറ്റി ഒട്ടിച്ചത് ബംഗാളി തൊഴിലാളികൾ; കോന്നിയിലെ റഫീഖിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സൗദിയിലെ എയർപോർട്ടിൽ കാർഗോ ജീവനക്കാരുടെ കൈയബദ്ധം മൂലം പരസ്പരം മാറിപ്പോയ മൃതദേഹങ്ങൾ ശനിയാഴ്ച അവരവരുടെ ബന്ധുക്കൾക്ക് തിരികെ ലഭിക്കും. കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ റഫീഖിന്റെ (27) മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. നോർക്ക റൂട്ട്സ് അധികൃതർ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. റഫീഖിനെ ഒരു നോക്കു കണ്ട് അന്തിമോപചാരം അർപ്പിക്കാനുമുള്ള കാത്തിരിപ്പിലാണ് വീട്ടുകാരും നാട്ടുകാരും.

ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹമാണ് റഫീഖിന് പകരം കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് കിട്ടിയത്. വ്യാഴാഴ്ച കുമ്മണ്ണൂർ മുസ്ലിം പള്ളിയിൽ എത്തിച്ച് കബറടക്ക ചടങ്ങുകൾക്ക് ഒരുങ്ങുമ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. തുടർന്ന് പൊലീസ് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുമൃതദേഹങ്ങളും സൗദി അറേബ്യയിലെ അബ്ബയിൽ നിന്നും ജിദ്ദ വരെ സൗദി അറേബ്യൻ വിമാനത്തിലാണ് എത്തിയത്. ജിദ്ദയിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ ഒരു മൃതദേഹം ബഹ്റിൻ വഴി കൊളംബോയിലേക്കും മറ്റേത് സൗദി അറേബ്യൻ വിമാനത്തിൽ നെടുമ്പാശേരിയിലേക്കുമാണ് എത്തിച്ചത്. പെട്ടിയിൽ ഒട്ടിച്ച നമ്പർ പരസ്പരം മാറിപ്പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ബംഗാളി തൊഴിലാളികളാണ് നമ്പർ മാറ്റി ഒട്ടിച്ചത്. റഫീഖിന്റെ മൃതദേഹം അടക്കം ചെയ്ത 35-ാം നമ്പർ പെട്ടിക്ക് പകരം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത് 32-ാം നമ്പർ പെട്ടിയാണ്.

കാർഗോ അധികൃതരുടെ നേതൃത്വത്തിൽ എംബസിയും നോർക്കയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ വീണ്ടെടുത്ത് യഥാസ്ഥലങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുകയയായിരുന്നു. നോർക്ക അധികൃർ വെള്ളിയാഴ്ച കോന്നിയിൽ എത്തി. സൗദി അറേബ്യയിലെ അബഹയിൽ ഹൗസ് ഡ്രൈവറായിരുന്ന റഫീഖ്. ഫെബ്രുവരി 27 നാണ് താമസ സ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. റഫീഖിന്റെ മൃതദേഹമടങ്ങിയ പെട്ടി പൊട്ടിക്കാത്തതിനാൽ വീണ്ടും എംബാം ചെയ്യേണ്ടതിന്റെ ആവശ്യമില്ല. എന്നാൽ ശ്രീലങ്കൻ വനിതയുടെ മൃതദേഹമടങ്ങിയ പെട്ടി പൊട്ടിച്ചതിനാൽ വീണ്ടും എംബാം ചെയ്തു വേണം നാട്ടിലേക്ക് അയയ്ക്കാൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ഇവരുടെ മൃതദേഹം കൊണ്ടു പോകാനുള്ള മജിസ്ട്രേറ്റ് ഉത്തരവ്, പൊലീസ് റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട്, മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വിട്ടുകിട്ടാനുള്ള ഉത്തരവകളും കോന്നി ഇൻസ്പെക്ടർ അർഷാദ് സൗദിയ കാർഗോയുടെ കൊച്ചി എയർപോർട്ടിലെ ഓഫീസർമാർക്ക് കൈമാറി. ഉത്തരവുകൾ ലഭിച്ചതിനെ തുടർന്ന് കാർഗോ അധികാരികൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തി ഏറ്റുവാങ്ങിയ മൃതദേഹം എംബാം ചെയ്യാൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP