Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളം ഓക്കെ നോട്ട് വെരി ടഫ്; ദിസ് ക്യാരക്ടകർ ഈസ് വെരി ക്ലീൻ; നോ എനിതിങ്; ഇംഗ്ലീഷ് പറഞ്ഞ് ചിരിപ്പിച്ച് സജിയായി സൗബിൻ; കുമ്പളങ്ങി നൈറ്റ്‌സിലെ ലൊക്കേഷനിൽ വിശേഷങ്ങളുമായി താരങ്ങൾ; വീഡിയോ കാണാം

മലയാളം ഓക്കെ നോട്ട് വെരി ടഫ്; ദിസ് ക്യാരക്ടകർ ഈസ് വെരി ക്ലീൻ; നോ എനിതിങ്; ഇംഗ്ലീഷ് പറഞ്ഞ് ചിരിപ്പിച്ച് സജിയായി സൗബിൻ; കുമ്പളങ്ങി നൈറ്റ്‌സിലെ ലൊക്കേഷനിൽ വിശേഷങ്ങളുമായി താരങ്ങൾ; വീഡിയോ കാണാം

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറവിശേഷങ്ങളുടെ വീഡിയോകൾ ഓരോന്നായി പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നിന്നും ഡീലിറ്റ് ചെയ്ത രംഗങ്ങൾ മുതൽ പ്രേക്ഷകർ ഏറ്റെടുത്ത ഡയലോഗിന്റെ പിന്നാമ്പുറ വീഡിയോകൾ വരെ പുറത്ത് വന്ന് കഴിഞ്ഞു. ഇപ്പോളിതാ ചിത്രത്തിലെ രസകരമായ കാഴ്‌ച്ചകളും അഭിനേതാക്കളുടെ പ്രതികരണവുമുൾപ്പെടുത്തി പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഡബ്ബിങ് സ്റ്റുഡിയോയാണ് ആദ്യം വീഡിയോയിലുള്ളത്. ഇവിടുത്തെ രസകരമായ കാഴ്‌ച്ചകൾക്കൊപ്പം അഭിനേതാക്കളായ അന്ന, ശ്രീനാഥ് ഭാസി, മാത്യു, സുരാജ് എന്നിവർ തങ്ങളുടെ സിനിമ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതും വീഡിയോയിൽ കാണാം. ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകളും വീഡിയോയിലുണ്ട്. സൗബിന്റെ കയ്യിലെ ടാറ്റൂ മറക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ കാണുന്നത്. ഗൗരവത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന സൗബിൻ കാഴ്ചക്കാരിൽ ചിരിയുണർത്തുന്നു. ശ്യാം പുഷ്‌കരനാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തിൽ നിന്നു മാത്രം നേടിയത്. കേരളത്തിൽ നിന്നു മാത്രമായി ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയെന്ന സവിശേഷതയും 'കുമ്പളങ്ങി നൈറ്റ്സ്' സ്വന്തമാക്കുകയാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP