Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വിവാഹം ഉറപ്പിച്ചതായി വാർത്തകൾ; ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായാ റോഷൻ ശ്രേഷ്ഠമായുള്ള വിവാഹം അടുത്തവർഷമെന്നും പ്രചരണം; മകളുടെ വിവാഹവാർത്തകൾ തള്ളി പിതാവ് ശക്തി കപൂർ

ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വിവാഹം ഉറപ്പിച്ചതായി വാർത്തകൾ; ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായാ റോഷൻ ശ്രേഷ്ഠമായുള്ള വിവാഹം അടുത്തവർഷമെന്നും പ്രചരണം; മകളുടെ വിവാഹവാർത്തകൾ തള്ളി പിതാവ് ശക്തി കപൂർ

ബോളിവുഡിൽ നിന്നും വീണ്ടുമൊരു വിവാഹ വാർത്ത കൂടി എത്തിയിരിക്കുകയാണ്. നടി ശ്രദ്ധ കപൂറിന്റെ വിവാഹ വാർത്തയാണ് പ്രചരിക്കുന്നത്.സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷൻ ശ്രേഷ്ഠയുമായുള്ള നടിയുടെ വിവാഹം 2020 ഓടെ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ വിവാഹ വാർത്ത പരന്നതോടെ അത് നിരസിച്ചിരിക്കുകയാണ് പിതാവ് ശക്തി കപൂർ. മകൾ അവരുടെ സിനിമകളുമായി തിരക്കിലാണെന്നും പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തയുമാണെന്ന് ശ്ക്തി കപൂർ പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടൻ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ തീൻ പട്ടി എന്ന എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദിത്യ റോയ് കപൂറിനൊപ്പം വേഷമിട്ട ആഷിക്വി 2 എന്ന സിനിമയാണ് ശ്രദ്ധയുടെ കരിയറിൽ വഴിത്തിരിവായത്.ആദ്യത്യ റോയ് കപൂർ-ശ്രദ്ധ ജോഡികൾ ബോളിവുഡിലെ താരങ്ങളായി മാറി. പിന്നീട് പുറത്തു വന്ന ശ്രദ്ധ കപൂറിനിന്റെ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രഭാസ് നായകനായെത്തുന്ന 'സാഹോ' എന്ന തെലുങ്കു ചിത്രത്തിൽ ശ്രദ്ധയാണ് നായികയായെത്തുന്നത്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ബയോപിക്കിൽ നിന്നും ശ്രദ്ധ കപൂർ പിന്മാറിയത് അടുത്തിടെ ഏറെ വാർത്തയായിരുന്നു. മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കൊണ്ടാണ് ശ്രദ്ധ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP