Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു തവണ കൂടി ബിൽ പരാജയപ്പെട്ടാൽ പിന്നെ ഏഴു സാധ്യതകൾക്കായി വോട്ടിങ്; ബ്രക്സിറ്റ് റദ്ദ് ചെയ്യുന്നതും സെക്കൻഡ് റഫറണ്ടവും സാധ്യതകളിൽ ഉൾപ്പെടുത്തും; ചർച്ചകളും യോഗങ്ങളുമായി രണ്ടിലൊന്ന് തീരുമാനിക്കാൻ ഓടി നടന്ന് തെരേസ മേ

ഒരു തവണ കൂടി ബിൽ പരാജയപ്പെട്ടാൽ പിന്നെ ഏഴു സാധ്യതകൾക്കായി വോട്ടിങ്; ബ്രക്സിറ്റ് റദ്ദ് ചെയ്യുന്നതും സെക്കൻഡ് റഫറണ്ടവും സാധ്യതകളിൽ ഉൾപ്പെടുത്തും; ചർച്ചകളും യോഗങ്ങളുമായി രണ്ടിലൊന്ന് തീരുമാനിക്കാൻ ഓടി നടന്ന് തെരേസ മേ

മറുനാടൻ ഡെസ്‌ക്‌

ബ്രക്സിറ്റ് നീട്ടുന്നതിനുള്ള അനുവാദം തേടിയുള്ള ചർച്ചകൾക്കായി ബ്രസൽസിലേക്ക് പോയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ തിരിച്ചെത്തി. രണ്ട് വട്ടം കോമൺസിൽ എംപിമാർ തള്ളിയ തന്റെ വിത്ത്ഡ്രാവൽ കരാർ ഒരു വട്ടം കൂടി അവതരിപ്പിച്ച് എങ്ങനെയെങ്കിലും പാസാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ തെരേസ. ഈ തവണ കൂടി ബിൽ പരാജയപ്പെട്ടാൽ പിന്നീട് ഏഴ് സാധ്യതകൾക്കായി എംപിമാർക്ക് വോട്ട് ചെയ്യേണ്ടി വരും. ബ്രക്സിറ്റ് റദ്ദ് ചെയ്യുന്നതും സെക്കൻഡ് റഫറണ്ടവും ഈ ഏഴ് സാധ്യതകളിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ചർച്ചകളും യോഗങ്ങളുമായി രണ്ടിലൊന്ന് തീരുമാനിക്കാൻ ഓടി നടക്കുകയാണ് തെരേസ ഇപ്പോൾ.

പുതിയ നീക്കങ്ങളുടെ ഭാഗമായി പ്രധാനപ്പെട്ട മിനിസ്റ്റർമാരെ തെരേസ നമ്പർ പത്തിലേക്ക് വിളിച്ച് വരുത്തുകയും സുപ്രധാന ചർച്ചകൾ നടത്തി വരുന്നുമുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടു പോകുന്നതിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുന്നതിനായി വീക്കെൻഡിൽ തെരേസ ചെക്കേർസിലേക്ക് പോവുമെന്നും റിപ്പോർട്ടുണ്ട്. അടുത്ത ആഴ്ച നടക്കുന്ന വോട്ടെടുപ്പിൽ ബ്രക്സിറ്റ് ഡീൽ പരാജയപ്പെട്ടാൽ തുടർന്ന് ബ്രക്സിറ്റുമായി ബന്ധപ്പെട്ട ഏഴ് സാധ്യതകളിലൊന്ന് തെരഞ്ഞെടുക്കാൻ എംപിമാർക്ക് സ്വതന്ത്ര വോട്ട് ചെയ്യാൻ അവസരം നൽകുമെന്നാണ് തെരേസ പറയുന്നത്.

ബ്രക്സിറ്റ് വൈകിപ്പിക്കുന്നതിനാവശ്യപ്പെട്ട് തെരേസ യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് മുന്നിലെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച ബ്രസൽസിൽ വച്ച് നടന്ന സമ്മിറ്റി രാവേറെ നീണ്ടിരുന്നു. ഡീൽ ഇതു പ്രകാരം മാർച്ച് 29ന് യൂണിയനിൽ നിന്ന് വിട്ട് പോകുന്നതിന് പകരം ഏപ്രിൽ 12 വരെ തീയതി നീട്ടിക്കൊടുക്കാമെന്നാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തെരേസയുടെ ഡീൽ പാസായാൽ മെയ്‌ 22 വരെ തുടരാമെന്നും യൂണിയൻ അനുവാദം നൽകിയിട്ടുണ്ട്. ഡീൽ പാസായില്ലെങ്കിൽ പകരമായി പ്ലാൻ ബി കണ്ടെത്തുന്നതിന് തെരേസയെ സഹായിക്കുന്നതിനായി എല്ലാ പാർട്ടികളിലെയും എംപിമാരുടെ സഹായം ഡൗണിങ് സ്ട്രീറ്റ് ചോദിക്കുന്നതായിരിക്കും.

എന്നാൽ ബ്രക്സിറ്റ് വിഷയത്തിൽ തങ്ങളുടെ നേതാവ് തെരേസ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അതിനാൽ അവർ രാജി വയ്ക്കുന്ന തീതയിയാണ് ഇനി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നതെന്നുമാണ് ടോറി റിബലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഡീൽ പാസാക്കുക, നോ ഡീൽ, രണ്ടാമത് റഫറണ്ടം, ലേബർ നിർദേശിക്കുന്ന കസ്റ്റംസ് യൂണിയൻ ഡീൽ, നോർവേ- പ്ലസ് ഇഇഎ ഡീൽ, കാനഡ പ്ലസ് ഫ്രീ ട്രേഡ് ഡീൽ അല്ലെങ്കിൽ ആർട്ടിക്കിൾ 50- റദ്ദാക്കുക, യൂറോപ്യൻ യൂണിയനിൽ തുടരുക എന്നീ സാധ്യകളിലൊന്ന് തെരഞ്ഞെടുക്കുന്നതിന് എംപിമാരെ വോട്ട് ചെയ്യാൻ തെരേസ അനുവദിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP