Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസമാധാനത്തിന്റെ വിഷവിത്തുകൾ വിതയ്ക്കാൻ വീണ്ടും ട്രംപ്; 1967ൽ അനധികൃതമായി പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെ ഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ്; ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിന് പിന്നാലെ ട്രംപ് നടത്തിയ പ്രഖ്യാപനത്തിൽ ഞെട്ടി അറബ് ലോകം; ഗോലാൻ കുന്നുകളെ സ്വന്തമാക്കാൻ എന്ത് വിലയും കൊടുക്കുമെന്ന് പ്രഖ്യാപിച്ച് സിറിയയും; ഐക്യരാഷ്ട്ര സഭയെ ധിക്കരിച്ചുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ലോകരാജ്യങ്ങൾ

അസമാധാനത്തിന്റെ വിഷവിത്തുകൾ വിതയ്ക്കാൻ വീണ്ടും ട്രംപ്; 1967ൽ അനധികൃതമായി പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെ ഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ്; ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിന് പിന്നാലെ ട്രംപ് നടത്തിയ പ്രഖ്യാപനത്തിൽ ഞെട്ടി അറബ് ലോകം; ഗോലാൻ കുന്നുകളെ സ്വന്തമാക്കാൻ എന്ത് വിലയും കൊടുക്കുമെന്ന് പ്രഖ്യാപിച്ച് സിറിയയും; ഐക്യരാഷ്ട്ര സഭയെ ധിക്കരിച്ചുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ലോകരാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മാസങ്ങൾക്ക് മുമ്പ് ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ പ്രതിഷേധവും വിവാദങ്ങളും യുദ്ധ ഭീഷണികളും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ മേഖലയിൽ അസമാധാനത്തിന്റെ വിഷവിത്തുകൾ വിതയ്ക്കാൻ വീണ്ടും ട്രംപ് എത്തുന്നുവെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി സിറിയയുടെ പ്രദേശമായ ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെ ഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും സംഘർഷത്തിന് വഴിയൊരുക്കുന്നതിനുമാണ് ട്രംപ് എത്തുന്നത്.

1967 ൽ ഇസ്രയേലും സിറിയയും തമ്മിൽ നടന്ന ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇസ്രയേൽ പിടിച്ചെടുത്ത സിറിയൻ പ്രദേശമാണ് ഗോലാൻ കുന്നുകൾ.ചരിത്രപരമായും മതപരമായും പ്രസക്തിയേറെയുള്ള ഗോലാൻ കുന്നുകൾ ഇസ്രയേലിന്റേതാണെന്ന ട്രംപിന്റെ പ്രഖ്യാപനം കേട്ട് അറബ് ലോകമൊന്നാകെ ഞെട്ടിയിരിക്കുകയാണ്. എന്നാൽ എന്ത് വില കൊടുക്കും ഗോലാൻ കുന്നുകളെ സ്വന്തമാക്കുമെന്ന കടുത്ത ഭീഷണി സിറിയയും മുഴക്കിയിട്ടുണ്ട്. ഇതോടെ മേഖലയിൽ വീണ്ടുമൊരു യുദ്ധത്തിന്റെ കാർമേഘങ്ങളാണ് ഉരുണ്ട് കൂടുന്നത്.

ഇസ്രയേലിനോട് അമേരിക്ക കാലാകാലങ്ങളായി പുലർത്തുന്ന പക്ഷപാതിത്വവും മൃദുസമീപനവുമാണ് ഈ നെറി കെട്ട നീക്കത്തിന് ട്രംപിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സിറിയ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഗോലാൻ കുന്നുകൾ സിറിയയുടെ അധീനത്തിലുള്ള പ്രദേശമാണ് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതാണെന്നും അതിനാൽ അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള നിരുത്തരവാദിത്വപരമായ പ്രസ്താവനയാണ് ട്രംപ് നടത്തിയിരിക്കുന്നതെന്നും സിറിയ ആരോപിക്കുന്നു. സിറിയയുടെ തന്ത്രപ്രധാനമായ ഭാഗം തിരിച്ച് പിടിക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുമെന്നും സിറിയൻ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിട്ടിട്ടുണ്ട്.

ഗോലാൻ കുന്നുകളുമായി ബന്ധപ്പെട്ട യുഎൻ കരാറുകൾക്ക് എതിരായ നീക്കമാണ് യുഎസ് നടത്തുന്നതെന്ന് സിറിയയുടെ സഖ്യകക്ഷിയായ റഷ്യയും ആരോപിക്കുന്നുണ്ട്. ട്രംപിന്റെ ഗോലാൻ നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രദേശത്ത് പുതിയ പ്രശ്നങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നാണ് തുർക്കി മുന്നറിയിപ്പേകിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ നിർണായകമായ വിഷയങ്ങളിലൊന്നായ ഗോലാൻ കുന്നുകളുടെ അധീശത്വം ഇസ്രയേലിനാണെന്ന് അംഗീകരിക്കുന്ന ആദ്യ ലോകനേതാവായി ട്രംപ് ഇതോടെ മാറിയിരിക്കുകയാണ്.

1967ലെ യുദ്ധത്തിൽ സിറിയയിൽ നിന്നും ഇസ്രയേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തതിന് ശേഷം 1981ൽ ഇത് ഇസ്രയേലിനോട് കൂട്ടിച്ചേർക്കുകയായിരുന്നു. പക്ഷേ ലോകരാജ്യങ്ങൾ ഇതിന് അംഗീകാരം നൽകിയിട്ടില്ല. 2007 മുതൽ ഗോലാൻ കുന്നുകളുടെ പരമാധികാരം തങ്ങൾക്ക് പതിച്ച് കിട്ടുന്നതിന് അമേരിക്കയുടെ പിന്തുണ നേടിയെടുക്കാൻ ഇസ്രയേൽ ശ്രമിച്ച് വരുന്നുണ്ട്. ഇസ്രയേൽ ഗോലാൻ കുന്നുകളിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നും ഇത് സിറിയയ്ക്ക് വിട്ട് കൊടുക്കണമെന്നും ഐക്യരാഷ്ട്ര സംഘടനയും മറ്റ് അന്താരാഷ്ട്ര സംഘടനകളും കാലങ്ങളായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ മുഖം തിരിക്കുകയാണ് ചെയ്ത് വരുന്നത്.

മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വരെ ഈ ആവശ്യത്തെ പിന്തുണച്ചുവെന്നിരിക്കെയാണ് ട്രംപ് ഇക്കാര്യത്തിൽ ഇസ്രയേലിനൊപ്പം നിന്നിരിക്കുന്നത്. ഇസ്രയേലിന്റെ സ്ഥിരതയ്ക്ക് ഗോലാൻ കുന്നുകൾ അനിവാര്യമാണെന്നും അത് അംഗീകരിച്ചേ പറ്റുവെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും അമേരിക്ക സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടാണ് ട്രംപ് വിവാദ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹും നന്ദി കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിക്കൊണ്ടുള്ള വിവാദ തീരുമാനം 2017 ഡിസംബറിലായിരുന്നു ട്രംപ് എടുത്തിരുന്നത്. ഇതിനെതിരെ വിവിധ രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലിലെ യുഎസ് എംബസി ജെറുസലേമിലേക്ക് മാറ്റുന്ന ചടങ്ങിനും ട്രംപിന്റെ പുത്രി ഇവാൻകയും ഭർത്താവും എത്തുകയും ചെയ്തിരുന്നു. ഈ നീക്കത്തിനെതിര വിവിധ രാജ്യങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കയും തങ്ങളുടെ പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കാതിരിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യത്തിൽ കാലങ്ങളായി അമേരിക്ക പിന്തുടർന്ന് വന്നിരുന്ന വിദേശനയത്തെ തലകീഴായി മറിച്ചായിരുന്നു ട്രംപ് വിവാദ തീരുമാനമെടുത്തിരുന്നത്. മധ്യേഷ്യയിലെ സമാധാന നീക്കങ്ങൾക്ക് തടയിരുന്നതാണ് ട്രംപിന്റെ ഈ നീക്കമെന്ന് മിക്ക ലോകരാജ്യങ്ങളും ആരോപിക്കുകയും ചെയ്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP