Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

375 കോടിയിലധികം ആസ്തിയുള്ള ജഗന്മോഹന് സ്വന്തമായി വാഹനം ഇല്ലെന്ന് സത്യവാങ്മൂലം; 31ക്രിമിനിൽ കേസുകളിൽ പ്രതിയായ റെഡ്ഡിയുടെ ഭാര്യയുടെ പേരിൽ 124കോടിയുടെ സ്വത്ത്; സിബിഐയും എൻഫോഴ്‌സ്‌മെറ്റും അന്വേഷിക്കുന്ന കേസുകളിലൊന്നും ജഗൻ മോഹൻ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല

375 കോടിയിലധികം ആസ്തിയുള്ള ജഗന്മോഹന് സ്വന്തമായി വാഹനം ഇല്ലെന്ന് സത്യവാങ്മൂലം; 31ക്രിമിനിൽ കേസുകളിൽ പ്രതിയായ റെഡ്ഡിയുടെ ഭാര്യയുടെ പേരിൽ 124കോടിയുടെ സ്വത്ത്; സിബിഐയും എൻഫോഴ്‌സ്‌മെറ്റും അന്വേഷിക്കുന്ന കേസുകളിലൊന്നും ജഗൻ മോഹൻ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല

മറുനാടൻ ഡെസ്‌ക്‌

അമരാവതി: 375 കോടിയിലധികം രൂപയുടെ ആസ്തിയുള്ള വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്.ജഗന്മോഹൻ റെഡ്ഡിക്ക് സ്വന്തമായി ഒരു വാഹനം പോലും ഇല്ലെന്ന് സത്യാവാങ്മൂലം. ഇത്രയും രൂപയുടെ ആസ്തി ഉണ്ടായിട്ടും ഒരു വാഹനം പോലും ഇല്ലാത്തയാളാണെന്ന കാര്യം എതിരാളികളെപ്പോലും അമ്പരിപ്പിക്കുന്നു.അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാല് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെയും ഉടമസ്ഥർ മറ്റുള്ളവരാണ്.

ആന്ധ്രപ്രദേശിലെ പുലിവെന്തുല നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വൈഎസ്ജഗന്മോഹൻ റെഡ്ഡി ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്ത് വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 339 കോടി രൂപയുടെ ജംഗമസ്വത്താണ് ജഗന്മോഹനുള്ളത്. സ്ഥാവരസ്വത്തിനത്തിൽ സ്വന്തമായുള്ളത് 35 കോടി രൂപയുടെ ആസ്തിയും. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് 343 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

തന്റെ പേരിൽ 31 ക്രിമിനൽ കേസുകളുണ്ടെന്നും ജഗന്മോഹൻ റെഡ്ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഈ കേസുകളിലൊന്നും ജഗന്മോഹൻ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയും ബിസിനസ്സുകാരിയുമായ ഭാരതി റെഡ്ഡിക്ക് 124 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് പെൺമക്കളാണ് ഈ ദമ്പതിമാർക്കുള്ളത്. അവരുടെ പേരിലുള്ളത് 11 കോടി രൂപയുടെ സ്വത്താണ്. സ്വന്തം പേരിൽ ജഗന്മോഹൻ റെഡ്ഡിക്ക് വാഹനങ്ങളൊന്നുമില്ല.

അതേസമയം കഴിഞ്ഞ വർഷം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജഗന്മോഹൻ റെഡ്ഡിയുടെ 148 കോടി രൂപയുടെ ആസ്തികൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.ജഗന്റെയും ഇയാളുമായി ബന്ധമുള്ളവരുടെയും കൈവശമുണ്ടായിരുന്ന ആസ്തികൾ ആണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം ഉപയോഗിച്ചാണ് സ്വത്തുവകകൾ കണ്ടുകെട്ടിയതെന്ന് ഏജൻസി അറിയിച്ചു.

സിബിഐ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ജഗനും ഇയാളുമായി ബന്ധപ്പെട്ടവർക്കും നേർക്ക് നടപടിയെടുത്തത്.2004-ൽ അന്നത്തെ സംസ്ഥാന സർക്കാർ നൽകിയ അനധികൃത ആനുകൂല്യങ്ങൾ മുതലാക്കി, നിരവധി ബിനാമി കമ്പനികൾ നിർമ്മിക്കുകയും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ഖനികൾ, സ്പെഷൽ ഇക്കണോമിക് സോണുകൾ, ജലവിതരണ കരാറുകൾ എന്നിവയിലൂടെ സ്വത്ത് സമ്പാദിക്കുകയും ചെയ്തെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP