Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആധികാരികതെയെക്കുറിച്ച് ഒന്നും പറയാതെ ആദായനികുതി വകുപ്പ്; യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വാദവും വിപരീതഫലം ഉണ്ടാക്കും; 150കോടി കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ധനമന്ത്രിയോട് അന്വേഷിക്കാൻ അനുമതി ചോദിച്ചത് ദുരൂഹം; 1800കോടിയുടെ കൈക്കൂലി കേസിനെക്കുറിച്ചുള്ള ബിജെപിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ല; കേട്ടില്ലെന്ന് നടിച്ച് മോദിയും അമിത് ഷായും

യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആധികാരികതെയെക്കുറിച്ച് ഒന്നും പറയാതെ ആദായനികുതി വകുപ്പ്; യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വാദവും വിപരീതഫലം ഉണ്ടാക്കും; 150കോടി കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ധനമന്ത്രിയോട് അന്വേഷിക്കാൻ അനുമതി ചോദിച്ചത് ദുരൂഹം; 1800കോടിയുടെ കൈക്കൂലി കേസിനെക്കുറിച്ചുള്ള ബിജെപിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ല; കേട്ടില്ലെന്ന് നടിച്ച് മോദിയും അമിത് ഷായും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണങ്ങളിൽ വ്യക്തതയില്ല. യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വകുപ്പിന്റെ വാദത്തിലും ദുരൂഹത നിഴലിക്കുന്നുണ്ട്. ഡയറിയുടെ പകർപ്പിലെ പരാമർശങ്ങളുടെ നിജസ്ഥിതി സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാലാണു ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പയ്‌ക്കെതിരെ തുടർനടപടികളുണ്ടാകാതിരുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി). എന്നാൽ, അന്വേഷണം തുടരേണ്ടെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി നിർദ്ദേശിച്ചതായ ആരോപണം നിഷേധിക്കാൻ സിബിഡിടി തയാറായിട്ടില്ല.

കാരവാൻ മാഗസിന്റെ ''യെഡിയൂരപ്പ ഡയറീസ്'' എന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാവ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. കർണാടകത്തിൽ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ് യെഡിയൂരപ്പ ഇത്രയും തുക മുടക്കിയതെന്നാണ് ആരോപണം. കർണാടകയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ബി.എസ്.യെഡിയൂരപ്പ.

സ്വതന്ത്ര അന്വേഷണത്തിന് അധികാരമുള്ള ആദായ നികുതി വകുപ്പ് എന്തിനാണു തുടർനടപടികൾക്കു ധനമന്ത്രിയുടെ അനുമതി ചോദിച്ചതെന്നാണു പ്രസക്തമായ പ്രശ്‌നം. ആദായ നികുതി വകുപ്പിന്റെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടുന്നുവെന്നും താൽപര്യങ്ങളനുസരിച്ച് അന്വേഷണം നടത്താനും നടത്താതിരിക്കാനും സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നുവെന്നുമുള്ള വിമർശനത്തിലേക്കാണ് ഇത് എത്തുക.

ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്‌ലിക്കും 150 കോടി വീതം നൽകിയെന്ന് യഡിയൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി പറയുന്നു. രാജ് നാഥ് സിങ്ങിന് 100 കോടിയും അഡ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതമാണ് നൽകിയത്.

രേഖകളെക്കുറിച്ചു ശിവകുമാർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ സിബിഡിടി പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു. ഇത് ആദായ നികുതി നിയമത്തിലെ 138 (2) വകുപ്പിന്റെയും ലംഘനമാണെന്നു വിലയിരുത്തലുണ്ട്. അന്വേഷണ ഭാഗമായി ലഭ്യമാകുന്ന വിവരങ്ങൾ പുറത്തുവിടുന്നതിനു കർശനമായ വിലക്ക് ഏർപ്പെടുത്തിയുള്ളതാണ് ഈ വകുപ്പ്. യെഡിയൂരപ്പയുടെ ഭാഗം ന്യായീകരിക്കാൻ സഹായകമാകുന്ന രീതിയിലാണു ശിവകുമാറിന്റെ മൊഴികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയം.

ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾതന്നെ, ദുർബലമായ ന്യായീകരണമാണു സിബിഡിടി ഉന്നയിക്കുന്നത്. ഒരു രേഖ ലഭിച്ചാൽ അതു വസ്തുതാപരം എന്ന നിയമപരമായ അനുമാനത്തിൽ മുന്നോട്ടു നീങ്ങുകയെന്നാണു നിയമത്തിലെ 132(4എ) വകുപ്പു നിർദ്ദേശിക്കുന്നത്. എന്നാൽ, സിബിഡിടി ഇന്നലെ ഇറക്കിയ വിശദീകരണക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇവയാണ്

യഥാർഥ രേഖകളില്ലാതെ യെഡിയൂരപ്പയുടെ ൈകയക്ഷരം ഒത്തുനോക്കാനാവില്ലെന്നു ഹൈദരാബാദിലെ ഫൊറൻസിക് ലാബ് കഴിഞ്ഞ വർഷം ഏപ്രിൽ 24നു വ്യക്തമാക്കി. യഥാർഥ രേഖകൾ കണ്ടെത്താൻ എല്ലാ ശ്രമവും നടത്തിയെന്നതിനപ്പുറം എന്തൊക്കെ ചെയ്തുവെന്നു സിബിഡിടിക്കു വിശദീകരണമില്ല. പകരം, രേഖകളിലുള്ള കാര്യങ്ങൾ എഴുതിയതു താനല്ലെന്നുള്ള യെഡിയൂരപ്പയുടെ വാദത്തോടു സിബിഡിടിയും യോജിക്കുന്നു.

ലഭിക്കുന്ന രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണോ അന്വേഷണം മുന്നോട്ടു പോകുക? പണം ലഭിച്ചവരെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിമാരുടെയും മറ്റു ബിജെപി നേതാക്കളുടെയും മൊഴി എടുത്തോ? പിടിച്ചെടുക്കാറുള്ള രേഖകൾ കൈയക്ഷ പരിശോധനയിലൂടെ വാസ്തവമെന്നു സ്ഥിരീകരിച്ച ശേഷം മാത്രമാണോ എല്ലാ കേസുകളിലും നടപടിയെടുക്കാറുള്ളത്?

150 കോടി രൂപ ലഭിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണു ധനമന്ത്രി. നിയമപരമായി ആവശ്യമില്ലാത്തപ്പോൾ, അദ്ദേഹത്തോടുതന്നെ തുടർനടപടികൾക്ക് അനുമതി ചോദിച്ചു. അനുമതി ലഭിച്ചില്ലെന്ന ആരോപണവും സിബിഡിടി നിഷേധിക്കുന്നില്ല. എന്നാൽ, വിഷയം കർണാടക ലോകായുക്തയുടെയോ അഴിമതി വിരുദ്ധ ബ്യൂറോയുടെയോ ശ്രദ്ധയിൽ പെടുത്താതിരുന്നത് എന്തുകൊണ്ടെന്നു തങ്ങൾക്കു രേഖകൾ നൽകിയ ഡി.കെ.ശിവകുമാറിനോടു ചോദിച്ചെന്നു സിബിഡിടി തന്നെ പറയുന്നു. ഫലത്തിൽ, അത്തരമൊരു നടപടിക്കു പര്യാപ്തമാണു വിഷയമെന്നു സിബിഡിടി സമ്മതിക്കുന്നു. എന്നാൽ, അവരും തുടർനടപടി താൽപര്യപ്പെട്ടില്ല, അല്ലെങ്കിൽ മന്ത്രി വിലക്കി.

തങ്ങൾക്കു ശിവകുമാറിൽനിന്നു ലഭിച്ച 'ഏതാനും കടലാസുകൾ' രേഖകൾ പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ലെന്നാണു സിബിഡിടി വ്യക്തമാക്കിയത്. ശിവകുമാറാണു രേഖകൾ നൽകിയത് എന്നതാണു അവിശ്വസത്തിന് ഒരു കാരണം. ചീഫ് ജസ്റ്റിസ് 250 കോടി, ഷാങ്ഹായ് ഹോട്ടൽ 1000 ഏക്കർ എന്നിങ്ങനെയുള്ള പരാമർശങ്ങൾ മാത്രമാണുള്ളതെന്നും അൽപംപോലും വിശദാംശങ്ങളില്ലെന്നതും ഉള്ളടക്കത്തിന്റെ വിശ്വാസ്യത സംശയിക്കാൻ കാരണമായെന്നു സിബിഡിടി വൃത്തങ്ങൾ പറഞ്ഞു.

എൽ.കെ.അഡ്വാനിക്ക് 50 കോടി, രാജ്നാഥ് സിങ് 100 കോടി, നിതിൻ ഗഡ്കരി 150 കോടി, മുരളി മനോഹർ ജോഷി- 50 കോടി, ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് (കേസിനുള്ള ഫീസ്)- 50 കോടി, അരുൺ ജെയ്റ്റ്ലി 150 കോടി, നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, ബിജെപി ദേശീയ കമ്മിറ്റിക്ക് 1000 കോടി എന്നിങ്ങനെയാണ് കോൺഗ്രസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്ത ഡയറിക്കുറിപ്പിന്റെ പകർപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP