Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സീറ്റിൽ കോൺഗ്രസ് അദ്ധ്യക്ഷനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി; ഉറച്ച സീറ്റിൽ പ്രചരണം തുടങ്ങിയ അടുത്ത ശിഷ്യനായ സിദ്ദിഖിനെ കാര്യം ബോധ്യപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യ കീഴടക്കാൻ രാഹുൽ നേരിട്ടെത്തും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മത്സരം കേരളത്തിൽ നിന്നാകുന്നതിന്റെ ആവേശത്തിൽ കോൺഗ്രസുകാർ; സജീവമായി പരിഗണിക്കുന്നു എന്ന സൂചന നൽകി സ്ഥിരീകരണവുമായി എഐസിസിയും

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സീറ്റിൽ കോൺഗ്രസ് അദ്ധ്യക്ഷനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി; ഉറച്ച സീറ്റിൽ പ്രചരണം തുടങ്ങിയ അടുത്ത ശിഷ്യനായ സിദ്ദിഖിനെ കാര്യം ബോധ്യപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യ കീഴടക്കാൻ രാഹുൽ നേരിട്ടെത്തും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മത്സരം കേരളത്തിൽ നിന്നാകുന്നതിന്റെ ആവേശത്തിൽ കോൺഗ്രസുകാർ; സജീവമായി പരിഗണിക്കുന്നു എന്ന സൂചന നൽകി സ്ഥിരീകരണവുമായി എഐസിസിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് സൂചന. വയനാട്ടിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ടി സിദ്ദിഖിനെ മത്സരിപ്പിക്കാനായിരുന്നു മുൻ തീരുമാനം. സിദ്ദിഖ് പ്രചരണവും തുടങ്ങി. ഇതിനിടെയാണ് പുതിയ നീക്കം. രാഹുലിന് വേണ്ടി മത്സര രംഗത്ത് നിന്ന് മാറാൻ സിദ്ദിഖും തയ്യാറായിട്ടുണ്ട്. അടുത്ത സ്ഥാനാർത്ഥി പ്രഖ്യാപന ലിസ്റ്റിൽ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കും. യുപിയിലെ അമേഠിയിലും രാഹുൽ മത്സരിക്കുന്നുണ്ട്. ഇവിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. ഈ സാഹചര്യത്തിലാണ് രാഹുൽ കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയനാട് മത്സരിക്കാനെത്തുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല 
ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ പാർട്ടി ഘടകം ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും ഇതിന് കോൺഗ്രസ് അധ്യക്ഷൻ കെപിസിസിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കരിക്കണമെന്ന ആവശ്യം തള്ളിക്കളയുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇത്തരത്തിൽ വാദം വന്നപ്പോൾ രാഹുൽ അമേഠിയിൽ മാത്രമേ മത്സരിക്കൂ എന്നാണ് പാർട്ടി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇക്കാര്യം കോൺഗ്രസ് അധ്യക്ഷന്റെ സജീവ പരിഗണനയിലാണെന്നും രാഹുൽ മത്സരിച്ചേക്കും എന്നും സാധ്യത നിലനിർത്തിക്കൊണ്ടാണ് ഉച്ചയ്ക്ക് രണ്ടരയോടെ ഇക്കാര്യം എഐസിസി വക്താവും സ്ഥിരീകരിക്കുന്നത്.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംസ്ഥാനത്ത് കോൺഗ്രസിന് വലിയ ഉണർവ്വുണ്ടാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റുള്ള മണ്ഡലങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. നേരത്തെ കർണാടകയിലെയോ കേരളത്തിലെയോ സുരക്ഷിത മണ്ഡലത്തിൽ അമേതിക്ക് പുറമെ രാഹുൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കർണാടകയിൽ മത്സരിക്കുന്നതിനേക്കാൾ എന്തു കൊണ്ടും അനുയോജ്യം വയനാട് എന്നാണ് രാഹുലിന് ലഭിച്ച ഉപദേശം.പ്രമുഖർ മത്സരരംഗത്ത് നിന്ന് മാറി നിൽക്കുന്നതിന്റെ ദൗർബല്യം മാറ്റാൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് കഴിയുമെന്നും കോൺഗ്രസ് കരുതുന്നു. 

അമേതിയിൽ ഇത്തവണ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പായതോടെയാണ് രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കാൻ തയ്യാറെടുക്കുന്നത്. വലിയ ഭീഷണിയാണ് രാഹുൽ അമേതിയിൽ നേരിടുന്നത്. അമേതിയിൽ ഇത്തവണ അട്ടിമറി വിജയം നേടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.കണക്കുകൾ സഹിതം മണ്ഡലത്തിൽ രാഹുലിനേക്കാൾ കൂടുതൽ വികസനം കൊണ്ടുവന്നത് സ്മൃതി ഇറാനിയാണെന്ന പ്രചരണമാണ് ബിജെപി നടത്തുന്നത്.

നേരത്തെ ഇന്ദിരാഗാന്ധിയും സോണായാ ഗാന്ധിയും കർണാടകത്തിൽ നിന്നും ജനവിധി തേടിയിട്ടുണ്ട്. സമാനമായി രാഹുൽ കേരളത്തിലേക്കെത്തണമെന്നാണ് എംഎൽഎമാർ ആവശ്യപ്പെടുന്നത്.വി.ടി. ബൽറാം എംഎൽഎയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. പിന്നാലെ കെ.എം. ഷാജിയും പിന്തുണയുമായെത്തി. ഇതോടെ രാഹുൽഗാന്ധിക്കായി ആവശ്യം ഉയരുകയാണ്.

വയനാട് സീറ്റിനെ ചൊല്ലി തർക്കം നിലനിന്നപ്പോൾ പരിഹാരത്തിനായി പല ഫോർമുലകളും ഉയർന്നു വന്നിരുന്നു. വിട്ടുകൊടുക്കാൻ ഇരു ഗ്രൂപ്പുകളും തയ്യാറാവാതിരുന്നതോടെ നേതൃത്വം കുഴങ്ങി. ഇതിനിടയിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മത്സരിച്ചുകൂടേയെന്ന ചോദ്യം രമേശ് ചെന്നിത്തല ചോദിച്ചത്.കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയോട് വയനാട്ടിലെ മത്സരത്തെക്കുറിച്ച് ആരാഞ്ഞത്. നേരത്തെ തന്നെ കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഈ അഭിപ്രായം ഉയർന്നുവന്നിരുന്നു.ഇതിലാണ് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുന്നത് ഔദ്യോഗിക സ്ഥീരീകരണം ഉടനെന്ന് സൂചന.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ കേരത്തിൽ യുഡിഎഫിന് അത് കൂടുതൽ ഗുണം ചെയ്യും. മാത്രവുമല്ല കർണാടകയിലും തമിഴ്‌നാട്ടിലും അതിന്റെ ആവേശ തരംഗം പ്രതിഫലിക്കുമെന്നും നേതാക്കൾ തമാശരൂപേണ പറഞ്ഞു.അമേഠിക്ക് പുറമെ കർണാടകയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു നേരത്തെ കത്തയിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രകടനമായിരുന്നു ദിനേശ് ഗുണ്ടറാവവും മുന്നോട്ടുവെച്ച കാരണം.

രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ സംസ്ഥാനത്തെ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും. കേരളം, തമിഴ്‌നാട്, ആന്ധ്ര ഉൾപ്പടേയുള്ള സംസ്ഥാനങ്ങളിലും രാഹുലിന്റെ സന്നിധ്യം ഗുണകരമാവുമെന്നും ദിനേശ് ഗുണ്ടറാവു കത്തിൽ സൂചിപ്പിച്ചു.കർണാടക പിസിസി അധ്യക്ഷന്റെ നിർദ്ദേശം കൂടി മനസ്സിൽ വച്ചായിരുന്നു കേരള നേതാക്കൾ തമാശ രൂപത്തിലാണെങ്കിലും രാഹുലിന്റെ മനസറിയാൻ ഒരു ശ്രമം നടത്തിയത്. കൂട്ടത്തിൽ വയനാട് സീറ്റിനൊരു പരിഹാരവും അവർ മുന്നിൽ കണ്ടു.

രമേശ് ചെന്നിത്തലയുടെ ചോദ്യം പാതി തമാശയും പാതി കാര്യവുമായിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെ മറുപടി ഗൗരവത്തിൽ തന്നെയായിരുന്നു. വയനാടിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. കോൺഗ്രസിന്റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുൽ പറഞ്ഞു.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി നേരത്തെ വിടി ബൽറാമും രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ് എന്നായിരുന്നു വിടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP