Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ ബഹറിൻ ജനറൽ ബോഡി യോഗം നടന്നു

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ ബഹറിൻ ജനറൽ ബോഡി യോഗം നടന്നു

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ വാർഷിക ജനറൽ ബോഡി യോഗം ഗഫൂൾ -ലുള്ള ഐമാക് കൾച്ചറൽ ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡേവിസ് ഗർവാസീസ് വാർഷിക റിപ്പോർട്ടും ട്രഷറർ സാബു ജോസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വർഷമാണ് കടന്നു പോയത് എന്നും അതിനുവേണ്ടി ഭരണസമിതി യോട് സഹകരിച്ച മുഴുവൻ പാൻ കുടുംബങ്ങൾക്കും പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ നന്ദി പറഞ്ഞു.

23 -ലക്ഷത്തി ലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച പൗലോസ് പള്ളിപ്പാടന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ മുക്തകണ്ഠം പ്രശംസിക്കുന്നത് ആയി പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

തുടർന്ന് നടന്ന പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പി വി മാത്തുക്കുട്ടി (പ്രസിഡണ്ട്), ജോയ് വർഗീസ് (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. റൈസൻ വർഗീസ് നേതൃത്വത്തിലുള്ള ചാരിറ്റി കമ്മിറ്റിയും ഫ്രാൻസിസ് കൈതാരത്ത് നേതൃത്വത്തിലുള്ള കോർ ഗ്രൂപ്പും രൂപീകരിക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP