Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയിലെ ഫാർമസികളിൽ സ്വദേശിവത്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ 20 ശതമാനം സ്വദേശിവത്കരണം; മലയാളികൾക്ക് തിരിച്ചടി

സൗദിയിലെ ഫാർമസികളിൽ സ്വദേശിവത്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ 20 ശതമാനം സ്വദേശിവത്കരണം; മലയാളികൾക്ക് തിരിച്ചടി

ലയാളികൾ ഏറെയിള്ള സൗദിയിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു. അഞ്ച് ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു സ്വദേശി എന്ന തോതിൽ 20 ശതമാനമാണ് തുടക്കത്തിൽ നടപ്പിലാക്കുക.

മരുന്ന് നിർമ്മാണ കമ്പനികൾ, മരുന്ന് ഇറക്കുമതി ഏജൻസികൾ, വിതരണ കമ്പനികൾ, മരുന്നു ഷാപ്പുകൾ, മരുന്ന് വിതരണ രംഗത്തെ വിവിധ ഓഫീസുകൾ എന്നിവ സ്വദേശിവത്കരണത്തിന്റെ കീഴിൽ വരുന്നതാണെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

അഞ്ച് ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു സ്വദേശി എന്ന തോതിൽ 20 ശതമാനമാണ് തുടക്കത്തിൽ പ്രാബല്യത്തിൽ വരിക. ഈ തോത് സ്ഥാപനത്തിന്റെ നിതാഖാത്ത് ഗണത്തിൽ ഇനം തിരിക്കുന്നതിൽ പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഫാർമസി ബിരുദമെടുത്ത സ്വദേശികളുടെ തൊഴിലില്ലായ്മക്ക് ഇതിലൂടെ പരിഹാരം കാണാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP