Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിറിയയിൽ ഐഎസ് ഭീകരരുടെ കസ്റ്റഡിയിലുള്ള പ്രദേശങ്ങളെല്ലാം തിരിച്ച് പിടിച്ചുവെന്ന് ഭൂപടങ്ങൾ ഉയർത്തിക്കാട്ടി ട്രംപിന്റെ അവകാശവാദം; അവസാന പ്രദേശമായ സിറിയൻ ഗ്രാമം ബാഗൗസ് തിരിച്ച് പിടിച്ചതോടെ ശേഷിക്കുന്ന ഭീകരർ ഗുഹയിലൊളിച്ചു; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സിറിയയിൽ ഐഎസിന്റെ ശക്തി ഏറെയായിരുന്നെന്നും ഇപ്പോൾ അത് തീർത്തും ഇല്ലാതായിരിക്കുകയാണെന്നും ട്രംപ്

സിറിയയിൽ ഐഎസ് ഭീകരരുടെ കസ്റ്റഡിയിലുള്ള പ്രദേശങ്ങളെല്ലാം തിരിച്ച് പിടിച്ചുവെന്ന് ഭൂപടങ്ങൾ ഉയർത്തിക്കാട്ടി ട്രംപിന്റെ അവകാശവാദം; അവസാന പ്രദേശമായ സിറിയൻ ഗ്രാമം ബാഗൗസ് തിരിച്ച് പിടിച്ചതോടെ ശേഷിക്കുന്ന ഭീകരർ ഗുഹയിലൊളിച്ചു; താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സിറിയയിൽ ഐഎസിന്റെ ശക്തി ഏറെയായിരുന്നെന്നും ഇപ്പോൾ അത് തീർത്തും ഇല്ലാതായിരിക്കുകയാണെന്നും ട്രംപ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: സിറിയയിൽ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 100 ശതമാനം പ്രദേശങ്ങളും തിരിച്ച് പിടിച്ചുവെന്ന അവകാശവാദവുമായി വൈറ്റ് ഹൗസ് ഇന്നലെ രംഗത്തെത്തി. ഇത് തെളിയിക്കുന്നതിനുള്ള ഭൂപടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിമാനത്തോടെ ഉയർത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഐഎസിനെ തൂത്തെറിയുന്നതിനായി അമേരിക്ക സിറിയയിൽ നടത്തിയ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഭൂപടങ്ങളാണ് ഇതിനായി ട്രംപ് ഉയർത്തിക്കാട്ടിയിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു ട്രംപ് ഈ പ്രദർശനം ക്യാമറകളുടെ നേരെ നടത്തിയത്. ഐഎസിന്റെ കസ്റ്റഡിയിൽ സിറിയയിൽ ഉണ്ടായിരുന്ന അവസാനത്തെ ഗ്രാമമായ ബാഗൗസ് ഇക്കഴിഞ്ഞ ദിവസമായിരുന്നു യുഎസ് സേനയുടെ പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുകാർ തിരിച്ച് പിടിച്ചിരുന്നത്. ഇവിടെ ശേഷിച്ചിരുന്ന ജിഹാദികളിൽ ചിലർ യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള ഗുഹകളിൽ ഒളിച്ചിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ റിപ്പോർട്ടർമാരുടെയും തന്നെ പിന്തുണക്കുന്നവരുടെയും മുന്നിലാണ് ട്രംപ് ഈ മാപ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. താൻ തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ സിറിയയിൽ ഐഎസിന്റെ ശക്തി എത്ര മാത്രമായിരുന്നുവെന്നും നിലവിൽ അത് തീർത്തും ഇല്ലാതായിരിക്കുന്നുവെന്നും വെളിപ്പെടുത്തുന്ന മാപ്പുകളാണ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ വച്ച് ട്രംപ് ഉയർത്തിക്കാട്ടിയിരിക്കുന്നത്. നിലവിൽ ഐഎസിനെ വേരോടെ പിഴുതെറിയാൻ സാധിച്ചുവെന്ന അവകാശവാദം ട്രംപ് ഇവിടെ വച്ച് ആവർത്തിക്കുകയും ചെയ്തിരുന്നു.

ഈ മാപ്പുകൾ ലോകമാകമാനം പ്രചരിപ്പിക്കാൻ ട്രംപ് റിപ്പോർട്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വാഷിങ്ടണിൽ നിന്നും ഫ്ലോറിഡയിലെത്തിയ ട്രംപിനെ ഏറെ ആരാധകരാണ് ഇവിടെ കാത്ത് നിന്നിരുന്നത്. അതിന് മുമ്പ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാസ് സാൻഡേർസ് ഈ മാപ്പുകൾ റിപ്പോർട്ടർമാർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ലോകമെമ്പാട് നിന്നും ഐസിസിന് തൂത്തെറിയാൻ സാധിച്ചുവെങ്കിലും ഈ ഗ്രൂപ്പ് ഇപ്പോഴും ഇന്റർനെറ്റിലൂടെ ആശയപ്രചാരണം നടത്തി ആളുകളെ ആകർഷിച്ച് വീണ്ടും ശക്തിപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP