Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നിലേക്ക് ചാടിയത് പട്ടിയാണെന്ന് കരുതി കാർ നിറുത്തി; വീഡിയോ പകർത്തിയപ്പോൾ കണ്ടത് പുലിയെ; വടാട്ടുപാറ- ചക്കിമേട് റോഡിൽ പുലിയെ കണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ജീവഭയത്താൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയി എന്നതടക്കമുള്ള വിവരം; വീട്ടുമുറ്റത്തെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഭയന്നു കഴിയുകയാണെന്ന് വാടാട്ടുപാറ ഗ്രാമവാസികൾ

മുന്നിലേക്ക് ചാടിയത് പട്ടിയാണെന്ന് കരുതി കാർ നിറുത്തി; വീഡിയോ പകർത്തിയപ്പോൾ കണ്ടത് പുലിയെ; വടാട്ടുപാറ- ചക്കിമേട് റോഡിൽ പുലിയെ കണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ജീവഭയത്താൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയി എന്നതടക്കമുള്ള വിവരം; വീട്ടുമുറ്റത്തെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഭയന്നു കഴിയുകയാണെന്ന് വാടാട്ടുപാറ ഗ്രാമവാസികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : റോഡിലൂടെ ഓടിപ്പോകുന്നത് പെട്ടന്ന് കണ്ടവർ ആദ്യം കരുതിയത് പട്ടിയാണെന്ന്. എന്നാൽ സംഗതിയുടെ വീഡിയോ പുറത്ത് വന്നതോടെ പുലിപ്പേടിയിൽ കഴിയുകയാണ് വടാട്ടുപാറയിലെ നിവാസികൾ. കഴിഞ്ഞ ദിവസം കോതമംഗലം സ്വദേശിയുടെ കാറിന് മുൻപിൽ വടാട്ടുപാറ ഫോറസ്റ്റ് റിസർവേഷന് സമീപത്ത് വെച്ച് പുലി വന്നതിന് പിന്നാലെയാണ് ഇപ്പോൾ ഇവിടത്തെ പ്രദേശവാസികൾ നാളുകളായി അനുഭവിക്കുന്ന ദുരിതം പുറം ലോകമറിയുന്നത്. ഇടമലയാർ ഡാമിന്റെ ഉള്ളിൽ വെന്റിലേഷൻ ജോലികൾ ഏറ്റടുത്തു നടത്തുന്ന കോതമംഗലം സ്വദേശിയായ ടോണി മുണ്ടാടന്റെ കാറിന് മുൻപിൽ ആണ് പുലി പെട്ടത്.

ഡാം സൈറ്റിൽ മെറ്റീരിയൽസ് ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വിളി വന്നതിന് പിന്നാലെ സാധനങ്ങളുമായി ഇടമലയാറിലേക്ക് പോവുകയായിരുന്നു ടോണി. ഭൂതത്താൻകെട്ട് തുണ്ടത്തുനിന്നും ചക്കിമേട് വഴി ഇടമലയാർ റോഡിലൂടെ പോകുമ്പോൾ, പുതിയതായി സ്ഥാപിച്ചിരിക്കുന്ന ചങ്ങല ഗേറ്റ് കഴിഞ്ഞു ചക്കിമേട് മെയിൻ ഗേറ്റിന് ഏകദേശം ഒരു കിലോമീറ്റർ മുൻപിൽ വച്ച് കാറിന് മുൻപിലേക്ക് മുകളിൽ നിന്നും ഏതോ ജീവി ചാടുന്നതായി കാണുകയും, വണ്ടി നിർത്തി നോക്കുകയുമായിരുന്നു ടോണി. കാട്ടു പട്ടികൾ വല്ലതുമാകും എന്ന ധാരണയിൽ വീഡിയോയിൽ പകർത്തുമ്പോൾ ആണ് പുലിയാണ് എന്ന സത്യം ടോണി മനസ്സിലാക്കുന്നത്.

പുലിയെ അടുത്ത് കണ്ടപ്പോൾ ഭയചികതനായ ടോണി ഈ വിവരം ചക്കിമേട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ട്രയാങ്കിൾ എയർ സിസ്റ്റംസ് എന്ന സ്ഥാപനം നടത്തുന്ന ടോണി റെക്കോർഡ് ചെയ്ത വീഡിയോ ഫേസ്‌ബുക്കിൽ ഇട്ടതോടുകൂടിയാണ് സോഷ്യൽ മീഡിയയിൽ പുലി ഇറങ്ങിയതായുള്ള വാർത്ത പ്രചരിച്ചത്. ഒരാഴ്‌ച്ച മുൻപ് വടാട്ടുപാറ ചക്കിമേടിൽ പുലി ഭീതിയിൽ ഒരു കുടുംബം വീടൊഴിഞ്ഞിരുന്നു. വീട്ട് മുറ്റത്ത് പുലിയെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്തതോടെ വടാട്ടുപാറ ചക്കിമേടിൽ നിന്നും മെയ്‌ക്കനാട്ടിൽ അഗ്രത്തും കുടുംബവും വീട് ഉപേക്ഷിച്ചു താമസം മാറ്റുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് പുലിയെ കണ്ടതായി വിവരം പരന്നത്. ഇതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന ഭീതിയിലാണ് വടാട്ടുപാറ ഗ്രാമവാസികൾ. തുണ്ടം ചക്കിമേട് വഴി ഇടമലയാർ പ്രദേശത്തേക്ക് ആളുകൾ ഇപ്പോൾ വന്യ ജീവികളെ പേടിച്ച് യാത്ര ചെയ്യുന്നത് കുറവാണ്. വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള ഇക്കച്ചൻ കൂപ്പ് വനത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും പുലിയെ കണ്ടതായി വിവരം പരന്നത്. ഇതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന ഭീതിയിലാണ് വടാട്ടുപാറ ഗ്രാമവാസികൾ.

വന്യമൃഗങ്ങൾ ഇറങ്ങാത്ത വിധം ഫെൻസിങ് നടത്തിയിട്ടുണ്ടെന്നും , വടാട്ടുപാറ സുരക്ഷിതമാക്കുവാൻ കൂടുതൽ നടപടികൾ അധികൃതർ സ്വീകരിച്ചുവരുകയാണെന്നും തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവൽ വെളിപ്പെടുത്തി. അതിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞെന്നും , വന്യജീവികളുടെ കണക്കെടുപ്പ് പൂർത്തിയാകുന്നമുറക്ക് തുടർനടപടികൾ കൈക്കൊള്ളുമെന്നും റേഞ്ച് ഓഫീസർ വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP