Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശീതളപാനിയം നൽകി മയക്കി പാർട്ടി ഓഫീസിൽ പീഡനം എന്ന് ആദ്യ മൊഴി; എസ്.എഫ്.ഐ - ഡിവൈഎഫ്ഐ ഓഫീസിൽ വച്ചാണ് സംഭവമെന്ന് യുവതിയുടെ രണ്ടാം മൊഴി; എല്ലാം നടന്നത് പെൺകുട്ടിയുടെ വീട്ടിലെന്ന് അറസ്റ്റിലായ യുവാവും; ഫെയ്‌സ് ബുക്ക് പ്രണയവും പരിചയവും സമ്മതിച്ചെങ്കിലും പാർട്ടി ഓഫീസിൽ പോയിട്ടില്ലെന്ന് ആണയിട്ട് പ്രകാശനും; സത്യം തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നിർണ്ണായകം; ചെർപ്പുളശ്ശേരിയിൽ സിപിഎമ്മും പൊലീസും പ്രതിസന്ധിയിൽ

ശീതളപാനിയം നൽകി മയക്കി പാർട്ടി ഓഫീസിൽ പീഡനം എന്ന് ആദ്യ മൊഴി; എസ്.എഫ്.ഐ - ഡിവൈഎഫ്ഐ ഓഫീസിൽ വച്ചാണ് സംഭവമെന്ന് യുവതിയുടെ രണ്ടാം മൊഴി; എല്ലാം നടന്നത് പെൺകുട്ടിയുടെ വീട്ടിലെന്ന് അറസ്റ്റിലായ യുവാവും; ഫെയ്‌സ് ബുക്ക് പ്രണയവും പരിചയവും സമ്മതിച്ചെങ്കിലും പാർട്ടി ഓഫീസിൽ പോയിട്ടില്ലെന്ന് ആണയിട്ട് പ്രകാശനും; സത്യം തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നിർണ്ണായകം; ചെർപ്പുളശ്ശേരിയിൽ സിപിഎമ്മും പൊലീസും പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ നിർണ്ണായകമാകുക ഡിഎൻഎ പരിശോധനം. അതിനിടെ അറസ്റ്റിലായ പ്രകാശൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ചിട്ടില്ലെന്നാണ് മൊഴി. യുവതിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടായിരുന്നുവെന്നും അവിടെ വച്ചാണ് പീഡനമെന്ന തരത്തിലാണ് മൊഴി. പ്രതിയുടെ ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം ഉറപ്പിക്കും. അതിന് ശേഷം മാത്രമേ ഇനി കൂടുതൽ അന്വേഷണം നടക്കൂ. പ്രകാശനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതിയെ ഹാജരാക്കുക. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. സംഭവം നടന്ന സ്ഥലത്തെ കുറിച്ച് അവ്യക്തതയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രകാശന്റെ ഡിഎൻഎ പരിശോധനക്കുള്ള സാംപിൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.

ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ, യുവതി പൊലീസിന് നൽകിയ ആദ്യത്തെ മൊഴിയിൽ വ്യക്തത വരുത്താനാണ് ഇഞജഇ 164 പ്രകാരം വീണ്ടും രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്ത് ശ്രീഹരി വീട്ടിൽ ഹരിപ്രസാദിന്റെ വീടിന് പിന്നിൽ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാർ കണ്ട് വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ സ്ഥലത്തേക്ക് പാഞ്ഞെത്തി. ചൈൽഡ് ലൈനാണ് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പ്രസവിച്ച് ഏതാണ്ട് 24 മണിക്കൂർ മാത്രമായിരുന്നു കുഞ്ഞിന് പ്രായം. ഉപേക്ഷിച്ച നിലയിലായിരുന്നതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. ചൈൽഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് പീഡന പരാതി വരുന്നത്.

ഇതോടെ ചെർപ്പുളശ്ശേരി പുത്തനാൽക്കൽ തട്ടാരുതൊടി പ്രകാശനെതിരെ ആരോപണമെത്തി. പരാതി നൽകിയ യുവതി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലും ആദ്യ മൊഴി ആവർത്തിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ജൂണിൽ ചെർപ്പുളശ്ശേരി സിപിഎം ഓഫീസിൽവെച്ച് പ്രകാശൻ പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 2018ൽ കോളേജ് വിദ്യാർത്ഥിനിയായ യുവതി കോളേജ് മാഗസിനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും ഇതിൽ സഹായിച്ച യുവാവാണ് പീഡിപ്പിച്ചതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരുന്നത്. മാഗസിൻ തയ്യാറാക്കുന്നതിനിടെ തനിക്ക് ശീതളപാനീയം നൽകി മയക്കിയാണ് പീഡിപ്പിച്ചതെന്നും മൊഴിയിൽ പറയുന്നു. മെക്കാനിക്കാണ് പ്രകാശൻ. ഇയാൾ കോളേജ് വിദ്യാഭ്യാസം നേടിയിട്ടുമില്ല.

അറസ്റ്റിലായ പ്രതി പെൺകുട്ടിയെ അറിയാമെന്നും അടുപ്പമുണ്ടെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ഓഫീസിൽ പെൺകുട്ടിക്കൊപ്പം പോയിട്ടില്ലെന്ന് ഇയാൾ പറയുന്നു. എന്നാൽ പെൺകുട്ടി മൊഴിയിൽ ഉറച്ചുനിൽക്കുന്നത് പൊലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് സിപിഎമ്മിനേയും വെട്ടിലാക്കുന്നു. ഇനി യുവതിയെ നേരിട്ട് കണ്ട് പൊലീസ് വിവരങ്ങൾ ശേഖരിക്കും. പ്രകാശന് പാർട്ടി ബന്ധമില്ലെന്ന് സിപിഎം തുടക്കം മുതലേ ആവർത്തിച്ചിരുന്നു. എന്നാൽ രഹസ്യ മൊഴിയിലും പെൺകുട്ടി ആരോപണം ആവർത്തിച്ചതോടെ സിപിഎമ്മും പ്രതിരോധത്തിലാണ്.

വിവാദം നേരിടാൻ താഴെത്തട്ടിൽ വിശദീകരണം നടത്താൻ സിപിഎം ആലോചിക്കുന്നുണ്ട്. പാർട്ടി ഒാഫിസിനെ ആസൂത്രിതമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും സമഗ്ര അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നുമാണു പാർട്ടി ആവശ്യപ്പെടുന്നത്. യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ് ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നു ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്നു മടങ്ങി. എസ്എഫ്‌ഐ പ്രവർത്തകയായ യുവതി പാർട്ടി ഒാഫിസിൽ വരാറുണ്ടായിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം. അതേസമയം, ഒാഫിസിൽ പോയെന്ന ആരോപണം യുവാവ് നിഷേധിച്ചതായും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ താൻ പാർട്ടി ഓഫീസിൽ ചെന്നിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പമുണ്ടായിരുന്നതായും പലതവണ ഇവർ താമസിക്കുന്ന വാടക വീട്ടിൽ ചെന്നിട്ടുണ്ടെന്നും പ്രകാശൻ പൊലീസിനോട് പറഞ്ഞു. മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. സിപിഎം പാർട്ടി ഓഫീസിൽ വച്ച് പിഡീപ്പിച്ചെന്ന് ആദ്യം മൊഴികൊടുത്ത യുവതി പിന്നീട് എസ്.എഫ്.ഐ - ഡിവൈഎഫ്ഐ ഓഫീസിൽ വച്ചാണ് സംഭവം നടന്നതെന്ന് മാറ്റിപ്പറഞ്ഞെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവ സ്ഥലം സംബന്ധിച്ച് കൂടുതൽ തെളിവുകളും ശേഖരിക്കേണ്ടതുണ്ട്. അതിനായി ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP