Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിലും മികച്ച സ്ഥാനാർത്ഥി സ്വപ്‌നങ്ങളിൽ മാത്രം; മണ്ഡലം മാറി വോട്ടു തേടി പ്രചരണത്തിന് തുടക്കമിട്ട് അൽഫോൻസ് കണ്ണന്താനം; ആദ്യം വോട്ടു ചോദിച്ചത് വിമാനത്താവളത്തിൽ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളികളോട്; പിന്നാലെ എറണാകുളം സ്ഥാനാർത്ഥി വോട്ട് ആഭ്യർത്ഥിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയിൽ

ഇതിലും മികച്ച സ്ഥാനാർത്ഥി സ്വപ്‌നങ്ങളിൽ മാത്രം; മണ്ഡലം മാറി വോട്ടു തേടി പ്രചരണത്തിന് തുടക്കമിട്ട് അൽഫോൻസ് കണ്ണന്താനം; ആദ്യം വോട്ടു ചോദിച്ചത് വിമാനത്താവളത്തിൽ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളികളോട്; പിന്നാലെ എറണാകുളം സ്ഥാനാർത്ഥി വോട്ട് ആഭ്യർത്ഥിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ഇതിലും മികച്ച് സ്ഥാനാർത്ഥി സ്വപ്‌നങ്ങളിൽ മാത്രം എന്ന വിശേഷണത്തിന് യോഗ്യൻ ഒരു പക്ഷേ ബിജെപിയുടെ എറണാകുളം സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനമായിരിക്കും. ഇന്നലെയാണ് അദ്ദേഹം മത്സരിക്കുന്ന മണ്ഡലമായ എറണാകുളത്ത് വന്നിറങ്ങിയത്. വന്നിറങ്ങിയ പാടെ അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചു. അദ്ദേഹം ആദ്യം വോട്ടു തേടിയതാകട്ടെ വിമാനത്താവളത്തിൽ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളികളോട്. തുടർന്ന് മണ്ഡലം മാറിയുള്ള വോട്ട് അഭ്യർത്ഥനയോടെയാണ് കണ്ണന്താനം സ്ഥാനാർത്ഥി പ്രചരണത്തിന് തുടക്കം കുറിച്ചത്.

ഡൽഹിയിൽ നിന്നു കൊച്ചിയിൽ പറന്നിറങ്ങിയ കണ്ണന്താനത്തിന് ഉഷ്മള വരവേൽപാണ് എറണാകുളത്തെ ബിജെപി പ്രവർത്തകർ നൽകിയത്. പ്രചാരണം തുടങ്ങാൻ വൈകിയെങ്കിലും മികച്ച ആത്മവിശ്വാസത്തിലായിരുന്നു കണ്ണന്താനം. വിമാനത്താവളത്തിനു പുറത്തിറങ്ങിയപാടെ വോട്ട് അഭ്യർത്ഥനയും ആരംഭിച്ചു.

നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കെഎസ്ആർടിസി ബസിലാണു സ്വന്തം മണ്ഡലത്തിലേക്കു പോയത്. പക്ഷേ ബസിറങ്ങി ആദ്യം വോട്ട് അഭ്യർത്ഥിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയിലും!'എനിക്ക് വോട്ടു ചെയ്യണം' എന്നായിരുന്നു. എന്നാൽ മന്ത്രി അറിഞ്ഞില്ല സ്വന്തം മണ്ഡലത്തിൽ എത്തും മുൻപാണ് ബസ് യാത്ര അവസാനിപ്പിച്ച് വോട്ട് അഭ്യർത്ഥന തുടങ്ങിയതെന്ന്.

ചാലക്കുടി മണ്ഡലത്തിൽ ഉൾപെട്ട ആലുവ പറവൂർ കവലയിലെത്തിയപ്പോൾ ബസിൽ നിന്നു മന്ത്രി ഇറങ്ങിയത്. ബസ് സ്റ്റോപ്പിൽ നിന്ന നാട്ടുകാരോടു തനിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ പ്രവർത്തകർ പറഞ്ഞപ്പോഴാണ് സ്ഥലം ചാലക്കുടി മണ്ഡലത്തിലാണെന്നു മന്ത്രി അറിഞ്ഞത്.  പിന്നീട് പാർട്ടിക്കാർ കൊണ്ടു വന്ന കാറിൽ കണ്ണന്താനം എറണാകുളം മണ്ഡലത്തിലെ വോട്ടർമാരുടെ അടുത്തേക്ക് പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP