Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ പിന്നിലാക്കി മോഹൻലാൽ; ഇന്ത്യ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമനായി 'ലൂസിഫർ; പിന്നിലാക്കിയത് പിഎം നരേന്ദ്ര മോദി'യെ; മമ്മൂട്ടിയുടെ മധുരരാജ ഒൻപതാം സ്ഥാനത്ത്  

മോദിയെ പിന്നിലാക്കി മോഹൻലാൽ; ഇന്ത്യ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമനായി 'ലൂസിഫർ; പിന്നിലാക്കിയത് പിഎം നരേന്ദ്ര മോദി'യെ; മമ്മൂട്ടിയുടെ മധുരരാജ ഒൻപതാം സ്ഥാനത്ത്   

മറുനാടൻ ഡെസ്‌ക്‌

പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രം ഏത്? ഉത്തരം മോഹൻലാലിന്റെ ലൂസിഫർ. ഐഎംഡിബിയുടെ 'ഏറ്റവും കാത്തിരിപ്പുള്ള ഇന്ത്യൻ സിനിമകളും ഷോകളും' (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ മൂവീസ് ആൻഡ് ഷോസ്) ലിസ്റ്റിലാണ് നിലവിൽ 'ലൂസിഫർ' ഒന്നാമതുള്ളത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം പിന്നിലാക്കിയിരിക്കുന്നത് ചില്ലറക്കാരെയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി', 'സ്റ്റുഡന്റ് ഓഫ് ദി ഇയർ 2', റോബി ഗ്രിവാൾ സംവിധാനം ചെയ്യുന്ന ജോൺ അബ്രഹാം ചിത്രം 'റോമിയോ അക്‌ബർ വാൾട്ടർ' എന്നിവയെയൊക്കെ പിന്തള്ളിയാണ് 'ലൂസിഫർ' ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുന്നത്. മാർച്ച് 28ന് വമ്പൻ താരനിരയുമായി എത്തുന്ന ചിത്രം തീയേറ്ററിലെത്തും

'പിഎം നരേന്ദ്ര മോദി' രണ്ടാമതുള്ളപ്പോൾ നിതിൻ കക്കർ സംവിധാനം ചെയ്യുന്ന 'നോട്ട്ബുക്ക്' മൂന്നാംസ്ഥാനത്തുണ്ട്. മറ്റൊരു മലയാളചിത്രവും ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാവുന്ന 'മധുരരാജ'യാണ് ചിത്രം. ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണ് 'മധുരരാജ'.

ഐഎംഡിബി ലിസ്റ്റ്

1. ലൂസിഫർ

2. പിഎം നരേന്ദ്ര മോദി

3. നോട്ട്ബുക്ക്

4. കാലാങ്ക്

5. ദേ ദേ പ്യാർ ദേ

6. സ്റ്റുഡന്റ് ഓഫ് ദി ഇയർ 2

7. ജംഗ്ലീ

8. റോമിയോ അക്‌ബർ വാൾട്ടർ

9. മധുരരാജ

10. ആൾബർട്ട് പിന്റോ കൊ ഗുസ്സ ക്യൂം ആതാ ഹെ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP