Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തലൈവി'യാകാൻ കങ്കണ റണാവത്ത്; എഎൽ വിജയി ഒരുക്കുന്ന ചിത്രം തമിഴിലും ഹിന്ദിയുലും പ്രദർശനത്തിനെത്തും; ചിത്രീകരണം ഏപ്രിലിൽ

'തലൈവി'യാകാൻ കങ്കണ റണാവത്ത്; എഎൽ വിജയി ഒരുക്കുന്ന ചിത്രം തമിഴിലും ഹിന്ദിയുലും പ്രദർശനത്തിനെത്തും; ചിത്രീകരണം ഏപ്രിലിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: 'മണികർണിക: ദ ക്യൂൻസ് ഓഫ് ഝാൻസി'യെന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെമറ്റൊരു ശക്തമായ കഥാപാത്രവുമായെത്തുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുതിയ ചിത്രം 'തലൈവി'യിൽ കങ്കണയാണ് ജയലളിതയായി വേഷമിടുന്നത്. കങ്കണയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

എ എൽ വിജയ് ആണ് ജയലളിതയുടെ ഈ ജീവചരിത്രസിനിമ സംവിധാനം ചെയ്യുന്നത്. 'മദ്രാസപട്ടണം', 'ദൈവതിരുമകൾ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എഎൽ വിജയ് തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. കങ്കണയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർക്കൊരു സർപ്രൈസ് സമ്മാനമെന്ന രീതിയിലാണ് സംവിധായകൻ ഇന്ന് തന്നെ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. 'തലൈവി' എന്ന പേരിൽ തമിഴിലും 'ജയ' എന്ന പേരിൽ ഹിന്ദിയിലുമാണ് ചിത്രമൊരുങ്ങുന്നത്.

ഫെബ്രുവരിയിൽ ജയലളിതയുടെ 71-ാം ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.വിഷ്ണു ഇന്ദുരി നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്ന് പേര് നൽകുമെന്നാണ് സൂചന.

പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിൽ വിജയിച്ച സ്ത്രീയുടെ കഥ സിനിമയാകുമ്പോൾ ഉത്കണ്ഠയെക്കാൾ കൂടുതൽ ഉത്തരവാദിത്വമാണ് തോന്നിയതെന്ന് സംവിധായകൻ വിജയ് പറഞ്ഞു.'രാജ്യത്തെ ഏറ്റവും കരുത്തയായ നേതാക്കളിൽ ഒരാളായിരുന്നു ജയലളിത മാഡം. അവരെ കുറിച്ച് ഒരു ജീവചരിത്രസിനിമ ഒരുക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. വളരെ ശ്രദ്ധയോടും സത്യസന്ധതയോടെയും ഞങ്ങൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഡൈനാമിക് ലീഡറായ ജയലളിത മാഡത്തെ അവതരിപ്പിക്കാൻ ഇന്ത്യയിലെ വലിയൊരു താരവും പ്രതിഭാധനയുമായ കങ്കണ റണാവത്ത്ജിയെ തന്നെ തയ്യാറായതിൽ സന്തോഷവും അഭിമാനവുമുണ്ട്,'' എഎൽ വിജയ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP