Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേഠിയിൽ നിന്ന് ജനങ്ങൾ പുറത്താക്കി!അതാണ് വയനാട്ടിലേക്ക് പോകുന്നത്: രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി സ്മൃതി ഇറാനി; ചാന്ദനി ചൗക്കിലും, അമേഠിയിലും തോറ്റ സ്മൃതി ഇറാനി രാജ്യസഭാ എംപിയാണ് എന്നത് മറക്കരുതെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

അമേഠിയിൽ നിന്ന് ജനങ്ങൾ പുറത്താക്കി!അതാണ് വയനാട്ടിലേക്ക് പോകുന്നത്: രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി സ്മൃതി ഇറാനി; ചാന്ദനി ചൗക്കിലും, അമേഠിയിലും തോറ്റ സ്മൃതി ഇറാനി രാജ്യസഭാ എംപിയാണ് എന്നത് മറക്കരുതെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ ആശങ്ക പരന്നിരിക്കെ കോൺഗ്രസ് അദ്ധ്യക്ഷനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ട്വിറ്ററിലൂടെയാണ് സ്മൃതി ഇറാനിയുടെ പരിഹാസം. 'അമേഠി രാഹുൽ ഗാന്ധിയെ പുറത്താക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ജനവിധി തേടണമെന്ന് ആവശ്യമുയർന്നു എന്ന് പറയുന്നതൊക്കെ നാടകമാണ്. ജനങ്ങൾ രാഹുലിനെ പിന്തള്ളിക്കഴിഞ്ഞു. പോകൂ രാഹുൽ ജീ...'- സമൃതി ട്വിറ്ററിൽ കുറിച്ചു.

തൊട്ടുപിന്നാലെ സ്മൃതിയെ തിരിച്ചടിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല രംഗത്തെത്തി. ചാന്ദനി ചൗക്കിലും, അമേഠിയിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്മൃതി ഇറാനി രാജ്യസഭാ എംപിയാണ് എന്നത് മറക്കരുതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത്തവണ അമേഠിക്കു പുറമെ രാഹുൽഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.2014ൽ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽഗാന്ധി സ്മൃതി ഇറാനിയെ തോൽപ്പിച്ചത്. അമേഠിയിൽ വീണ്ടും ഇരുവരും നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുന്നതിനിടെയാണ് രാഹുലിനെ ദക്ഷിണേന്ത്യയിൽ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചത്. എന്നാൽ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനവും സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല. അതേസമയം ഇത്തരം വാദങ്ങളെ തള്ളി കോൺഗ്രസിന്റെ മുതിർന്ന നേതാവ് പിസി ചാക്കോ നേരത്തെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP