Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവിടെ ലുക്ക് മാത്രമല്ല വർക്കും ഉണ്ട്..!മസിലു പെരുക്കി ലാലേട്ടൻ; വർക്കൗട്ട് ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇവിടെ ലുക്ക് മാത്രമല്ല വർക്കും ഉണ്ട്..!മസിലു പെരുക്കി ലാലേട്ടൻ; വർക്കൗട്ട് ചിത്രം ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

എന്റെ പ്രായം എന്നോട് തന്നെ ചോദിക്കുന്നു ... നിനക്കൊക്കെ പോയി ചത്തൂടെ എന്ന് ലാലേട്ടൻ ഈ 58ാം വയസിൽ പങ്കുവച്ച ചിത്രത്തിന് താഴെ വന്ന ഒരു കമന്റാണിത്. അത്തരത്തിൽ കിടിലൻ മേക്കോവറിൽ കാഫ് മസിലുകൾ പെരുപ്പിച്ച് ലാലേട്ടന്റെ ഒരു വർക്കൗട്ട് ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇവിടെ ലുക്ക് മാത്രമല്ല വർക്കും ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

തടി കുറച്ച്, വയറും കുറച്ച് ഇപ്പോൾ ഒരു പത്ത് വയസ് കുറഞ്ഞതായി തോന്നും മോഹൻലാലിനെ കണ്ടാൽ. വെറുതെയല്ല, ജിമ്മിൽ അഹോരാത്രം പരിശീലനമാണ് സൂപ്പർസ്റ്റാർ. ഇന്നിതാ പരിശീലകനൊപ്പമുള്ള ചിത്രം മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

മുമ്പും വർക്കൗട്ട് ചിത്രങ്ങൾ മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര കായികമന്ത്രി രാര്ജവർധൻ റാത്തോഡിന്റെ ഫിറ്റ്നെസ്സ് ചലഞ്ച് ഏറ്റെടുത്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ വർക്കൗട്ട് സെഷനുകളുടെ ആരംഭം.പിന്നീട് പലപ്പോഴായി ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങി. ഒടിയൻ എന്ന ചിത്രത്തിനായി വലിയ രീതിയിൽ മോഹൻലാൽ ഭാരം കുറച്ചിരുന്നു. പ്രണവിനൊപ്പം പരിശീലനം നടത്തുന്ന ചിത്രവും ലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

നിലവിൽ മോഹൻലാലിന്റെ ലൂസിഫർ ലുക്കിനും വലിയ കൈയടിയാണ് ആരാധകർക്കിടയിൽ. ചിത്രത്തിന്റെ ട്രെയിലറിന് റെക്കോർഡ് കാഴ്ചയാണ് യൂടൂബിൽ. ചിത്രം മാർച്ച് 28ന് തിയേറ്ററുകളിൽ എത്തും. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP