Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം യുഡിഎഫിനൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും അട്ടിമറിക്ക് പ്രാപ്തിയുള്ളവർ; കോട്ടയത്തും തോമസ് ഞെട്ടിച്ചേക്കും; ഇടതിന് പാലക്കാട് വ്യക്തമായ മുൻതൂക്കം; സിപിഎമ്മിന് നേരിടേണ്ടി വരിക കടുത്ത മത്സരം; മലബാറിലെ ലീഗ് കോട്ടകൾ തകരില്ല; കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അമിത് ഷായെ സ്വാധീനിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ

കേരളം യുഡിഎഫിനൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും അട്ടിമറിക്ക് പ്രാപ്തിയുള്ളവർ; കോട്ടയത്തും തോമസ് ഞെട്ടിച്ചേക്കും; ഇടതിന് പാലക്കാട് വ്യക്തമായ മുൻതൂക്കം; സിപിഎമ്മിന് നേരിടേണ്ടി വരിക കടുത്ത മത്സരം; മലബാറിലെ ലീഗ് കോട്ടകൾ തകരില്ല; കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അമിത് ഷായെ സ്വാധീനിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ബിജെപി ദേശീയ സ്ഥാനാർത്ഥിയാക്കിയത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള സീറ്റിനായി ശ്രമം നടത്തുമ്പോഴായിരുന്നു സുരേന്ദ്രനാണ് വിജയസാധ്യതയെന്ന റിപ്പോർട്ട് കിട്ടിയത്. കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യത പത്തനംതിട്ടയിലാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ശബരിമല സമര നായകനെന്ന പ്രതിച്ഛായ സുരേന്ദ്രന് ഗുണം ചെയ്യും. ശബരിമല വികാരം ആളിക്കത്തുന്നത് പത്തനംതിട്ടയിലാണെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിത്. കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.

കേരളത്തിൽ 3 പ്രധാന മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വിലിയിരുത്തൽ. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങളാണവ. ഇവിടെ മൂന്നിടത്തും ശക്തമായ ത്രികോണ മത്സരം നടക്കും. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി എത്തിയാലും പോരാട്ടം കടുപ്പിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. ആറ്റിങ്ങലിലും പാലക്കാടും വോട്ട് കൂടും. എന്നാൽ മലബാറിൽ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാവില്ലെന്നാണ് വിലയിരുത്തൽ. കൊല്ലത്തും എറണാകുളത്തും സ്ഥിതി ദയനീയമാകും. ബിഡിജെഎസിന് നൽകുന്ന മാവേലിക്കരയും ഇടുക്കിയും പ്രതീക്ഷിക്കുന്ന ഗുണമുണ്ടാകില്ല. ആലത്തൂരിൽ നേരിയ മെച്ചപ്പെടലുണ്ടാകുമെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്.

തിരുവനന്തപുരത്ത് കുമ്മനം അതിശക്തമായ മത്സരത്തെയാണ് നേരിടുന്നത്. നഗരത്തിൽ മുൻതൂക്കം നേടിയാലും പാറശ്ശാല, നെയ്യാറ്റിൻകര, കോവളം എന്നീ മണ്ഡലങ്ങളിൽ ബഹുദൂരം മുമ്പോട്ട് പോകണം. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും തമ്മിലാകും നേരിട്ടുള്ള മത്സരമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ. പത്തനംതിട്ടയിൽ സുരേന്ദ്രൻ അതിശക്തമായ മത്സരം കാഴ്ച വയ്ക്കും. ജയത്തിന് വേണ്ട വോട്ടുകൾ പോലും സ്വന്തമാക്കാൻ ഇടയുണ്ട്. എന്നാൽ ക്രൈസ്തവ വോട്ടുകൾ ഇതിന് അനിവാര്യമാണ്. എന്നാലും പ്രചരണത്തിൽ താരമായി അട്ടിമറി നേടാനുള്ള കരുത്ത് സുരേന്ദ്രനുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ കൂടുതൽ സീറ്റും യുഡിഎഫിനാകുമെന്നാണ് പ്രവചനം. ഇടതുപക്ഷം തകരുമെന്നും വിലയിരുത്തലുണ്ട്.

ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ അമിത്ഷായും മോദിയും നിർദ്ദേശം നൽകിയത്. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തും കെ. സുരേന്ദ്രനെ പത്തനംതിട്ടയിലും ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരത്ത് കുമ്മനമാണ് ഏറ്റവും കൂടുതൽ വോട്ട് പിടിക്കാൻ യോഗ്യനെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് മിസോറാം ഗവർണ്ണർ സ്ഥാനം രാജിവയ്‌പ്പിച്ച് കുമ്മനത്തെ എത്തിച്ചത്. ഇതേ റിപ്പോർട്ടാണ് സുരേന്ദ്രനും തുണയായത്. തുഷാറിനെ നിർത്തി മറ്റ് സ്ഥാനാർത്ഥികളുടേ കൂടി വിജയ സാധ്യത ഉറപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്.

പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ച് ബിജെപി. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രന് സ്ഥാനം സ്ഥാനം പിടിക്കാനായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരൻ പിള്ളയെ പത്തനംതിട്ടയിൽ നിന്ന് മത്സരിപ്പിക്കാനായിരുന്നു സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കളുടെ ശ്രമം. ഇതിനിടെ സുരേന്ദ്രന് വേണ്ടി ആർഎസ്എസ് രംഗത്ത് എത്തി. ഇതോടെ സീറ്റ് സുരേന്ദ്രനായി. കോട്ടയത്ത് പിസി തോമസിനും മികച്ച പോരാട്ടം കാഴ്ച വയ്ക്കാനാകും. 2004ൽ എൻഡിഎ സ്ഥാനാർത്ഥിയായി പിസി ജോർജ് ജയിച്ചിട്ടുണ്ട്. ഇതിനൊപ്പം കേരളാ കോൺഗ്രസിലെ ഭിന്നതയും പിസിക്ക് വോട്ടുകൾ സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ.

കേരളം യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ കണ്ടെത്തൽ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മികവ് കാട്ടാനായി. തൃശൂരും ചാലക്കുടിയും കണ്ണൂരും കോൺഗ്രസ് നേടുമെന്നാണ് വലിയിരുത്തൽ. വടകരയിൽ പോരാട്ടം ശക്തമാണ്. ഇവിടേയും കെ മുരളീധരൻ മുൻതൂക്കം നേടുമെന്നാണ് പ്രവചനം. 14ൽ കുറയാതെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് വിലയിരുത്തൽ. പാലക്കാട് മാത്രമാണ് സിപിഎമ്മിന് വ്യക്തമായ മുൻതൂക്കം നൽകുന്നത്. എംബി രാജേഷ് ഇവിടെ അനായാസ വിജയം നേടുമെന്നാണ് വിലയിരുത്തൽ. ആറ്റിങ്ങലിലും പോരാട്ടം ശക്തമാണ്.

അടൂർ പ്രകാശ് കോൺഗ്രസിനായും ശോഭാ സുരേന്ദ്രൻ ബിജെപിക്കായും മത്സരിക്കുമ്പോൾ സിറ്റിങ് എംപി സമ്പത്തിന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. കൊല്ലത്ത് എൻകെ പ്രേമചന്ദ്രനും മുൻതൂക്കം നൽകുന്നു. മുസ്ലിം ലീഗിന്റെ കോട്ടകളിൽ വിള്ളലുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തുന്ന പ്രചരണം എത്തുന്നതിന് മുമ്പാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. അതുകൊണ്ട് തന്നെ അടുത്ത റിപ്പോർട്ടിൽ കേരളത്തിലെ യുഡിഎഫ് തരംഗം കൂടുതൽ വ്യക്തമായി പ്രതിഫലിക്കാനും സാധ്യതയുണ്ട്.

ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത തന്നെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകളിലുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP