Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖാദിയെ എതിർക്കുന്ന നടന്മാരെ ബഹിഷ്‌ക്കരിക്കുമെന്ന് ശോഭന ജോർജ്ജ്; തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന പ്രവർത്തികളാണ് ചില നടന്മാർ ചെയ്തു വരുന്നതെന്നും ഖാദിബോർഡ് വൈസ് ചെയർപേഴ്‌സൺ; വിഷു പ്രമാണിച്ച് ഖാദി ഉൽപ്പന്നങ്ങൾക്ക് നാല്പത് ശതമാനം വിലകിഴവ് പ്രഖ്യാപിച്ചെന്നും ശോഭന

ഖാദിയെ എതിർക്കുന്ന നടന്മാരെ ബഹിഷ്‌ക്കരിക്കുമെന്ന് ശോഭന ജോർജ്ജ്; തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന പ്രവർത്തികളാണ് ചില നടന്മാർ ചെയ്തു വരുന്നതെന്നും ഖാദിബോർഡ് വൈസ് ചെയർപേഴ്‌സൺ; വിഷു പ്രമാണിച്ച് ഖാദി ഉൽപ്പന്നങ്ങൾക്ക് നാല്പത് ശതമാനം വിലകിഴവ് പ്രഖ്യാപിച്ചെന്നും ശോഭന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം;ഖാദി മേഖലയെ തകർക്കുന്ന പരസ്യപ്രചരണം നടത്തുന്ന സിനിമാനടന്മാരുടെ സിനിമകൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യേണ്ടി വരുമെന്ന് ഖാദി ബോർഡ് വൈസ് ചെയർവേഴ്സൺ ശോഭനാജോർജ്ജ്.പാവപ്പെട്ട നൂറ്കണക്കിന് തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന പ്രവർത്തികളാണ് ചില സിനിമ നടന്മാർ ചെയ്തു വരുന്നത്.അവർ മറ്റ് പല കമ്പിനികളുടെ ഉൽപ്പനങ്ങളുടെ പ്രചരണത്തിന് നടന്മാർ തയ്യാറാകുമ്പോൾ അത് ഖാദി ഉൽപ്പന്നങ്ങളെയാണ് ബാധിക്കുന്നത്.ഇതിൽ നിന്നും നടന്മാർ പിന്മാറണമെന്ന് ശോഭനാജോർജ്ജ് അഭ്യർത്ഥിച്ചു.

വിഷു പ്രമാണിച്ച് ഖാദി ഉൽപ്പന്നങ്ങൾക്ക് നാല്പത് ശതമാനം വിലകിഴവ് നല്കുമെന്ന്  ശോഭനാജോർജ്ജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖാദിയുടെ മുണ്ട്,ഷർട്ട് എന്നിവയ്ക്കാണ് ഈ കിഴവ് ലഭിക്കുക.നിലവിലുള്ള മുപ്പത് ശതമാനം കിഴവിന് പുറമേയാണ് അധികമായി വിഷു പ്രമാണിച്ച് പത്ത് ശതമാനം കിഴവ് നല്കുന്നത്.

ഏപ്രിൽ മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് കിഴിവ്.തിരഞ്ഞെടുപ്പ് കാലമായതിനാലും ഖാദി വസ്ത്രങ്ങൾ ഏത് കാലവസ്ഥയ്ക്ക് യോജിച്ചതിനാലും ഈ അവസരം പരാമവധി പ്രയോജനപ്പെടുത്തണമെന്നും അവർ അഭ്യർത്ഥിച്ചു. ഉത്സവ കാലയളവിൽ ഖാദി പട്ടു സാരിയും,കസവ് മുണ്ടും പുറത്തു നിന്ന് മേടിച്ച് വിൽക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.എന്നാൽ ഇത്തവണ തൊഴിലാളികൾ നെയ്യുന്ന ഉല്പനങ്ങൾ തന്നെയാകും വിൽക്കുക.ഖാദി വകുപ്പിന് ആദ്യമായി തയ്യറാക്കുന്ന അവതരണ ഗാനം ഉടൻ പുറത്തിറങ്ങുമെന്നും ശോഭനാജോർജ്ജ് പറഞ്ഞു.

രാഹുൽ ഗാന്ധി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുകയാണങ്കിൽ കേരളത്തിലെ കോൺഗ്രസുകാർ മുഴുവൻ വയനാട്ടിൽ കേന്ദ്രകരിക്കുമെന്നും മുൻ എംഎ‍ൽഎയും സിപിഎം നേതാവുമായ ശോഭനാജോർജ്ജ് പറഞ്ഞു.തന്മൂലം മറ്റ് മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ തമിഴ്‌നാട്ടിൽ നിന്ന് ആളെ ഇറക്കേണ്ട ഗതികേട് കോൺഗ്രസിന് ഉണ്ടാകുമെന്ന് അവർ കൂട്ടിച്ചേർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP