Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിയിൽ വീണ്ടും പാക് ആക്രമണം; ജവാന് വീരമൃത്യു; ഒരാഴ്ചക്കിടെ പാക് വെടിവെയ്‌പ്പിൽ മരിച്ചത് രണ്ടു സൈനികർ

അതിർത്തിയിൽ വീണ്ടും പാക് ആക്രമണം; ജവാന് വീരമൃത്യു; ഒരാഴ്ചക്കിടെ പാക് വെടിവെയ്‌പ്പിൽ മരിച്ചത് രണ്ടു സൈനികർ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാൻ വീരമൃത്യു വരിച്ചത്്. ഇതോടെ ഒരാഴ്ചക്കിടെ പാക് വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം രണ്ടായി.

കഴിഞ്ഞ വ്യാഴാഴ്ച അതിർത്തിയിലും നിയന്ത്രണരേഖയിലുമായി പാക്കിസ്ഥാൻ നടത്തിയ തുടർച്ചയായ വെടിവെയ്‌പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഭീകരർ ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് അശാന്തമായ അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കിക്കൊണ്ടാണ് പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP