Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ പറയുന്നത് കോൺഗ്രസിൽ ആരും കേൾക്കുന്നില്ല...രാജിവെക്കുന്നത് പരിഗണനയിലുണ്ട്'; ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കി നിൽക്കേ രാജി സൂചനയുമായി മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി; അശോക് ചവാനും പാർട്ടി പ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വിട്ട് ഇന്ത്യാ ടുഡേ; പാർട്ടിക്കുള്ളിലെ കാര്യം പരസ്യമാക്കാനില്ലെന്ന് ചവാൻ

'ഞാൻ പറയുന്നത് കോൺഗ്രസിൽ ആരും കേൾക്കുന്നില്ല...രാജിവെക്കുന്നത് പരിഗണനയിലുണ്ട്'; ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കി നിൽക്കേ രാജി സൂചനയുമായി മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി; അശോക് ചവാനും പാർട്ടി പ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വിട്ട് ഇന്ത്യാ ടുഡേ; പാർട്ടിക്കുള്ളിലെ കാര്യം പരസ്യമാക്കാനില്ലെന്ന് ചവാൻ

മറുനാടൻ ഡെസ്‌ക്‌

പൂണെ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാൾ മാത്രം ബാക്കി നിൽക്കവേ സീറ്റ് തർക്കവും പാർട്ടി നേതാക്കളുടെ കൂടുമാറ്റവുമാണ് രാജ്യം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് കോൺഗ്രസ് നേതാവും മഹാരാഷട്രാ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പാർട്ടി വിടുന്നുവെന്ന സൂചനയും ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യാ ടുഡേ പുറത്ത് വിട്ട ഓഡിയോ സന്ദേശത്തിന് പിന്നാലെയാണ് ചവാന്റെ രാജി സംഭന്ധിച്ച അഭ്യൂഹങ്ങൾ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തകനായ രാജൂർ കാറുമായുള്ള ഫോൺ സംഭാഷണങ്ങളാണ് ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ചന്ദ്രാപൂർ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അശോക് ചവാനുള്ള അതൃപ്തിയാണ് ഓഡിയോ ക്ലിപ്പിൽ നിന്നും വ്യക്തമാവുന്നത്.

താൻ പറയുന്ന കാര്യങ്ങളൊന്നും കോൺഗ്രസിൽ ആരും കേൾക്കുന്നില്ലെന്നും ഇക്കാര്യത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്നുമാണ് അശോക് ചവാൻ പറയുന്നത്. ഈ സീറ്റിൽ വിനായക ബാഗ്ഡേയെ മത്സരിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടും ആരും കേൾക്കുന്നില്ല. അതിനാലാണ് താൻ പാർട്ടിയിൽ നിന്നും രാജി വെക്കാൻ ആലോചിക്കുന്നതെന്നും അശോക് ചവാൻ ഓഡിയോയിലൂടെ പറയുന്നു. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോൾ, നിങ്ങൾ മുകുൾ വാസ്നികിനോട് പറയൂ എന്ന് അശോക് ചവാൻ പറയുന്നതും കേൾക്കാം. നിങ്ങളാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും നിങ്ങൾക്ക് മുന്നിൽ മുകുൾ വാസ്നിക് ഒന്നുമല്ലെന്ന് രാജൂർകാർ പറയുന്നതും ഓഡിയോയിലുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇത് രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള വ്യക്തി സംഭാഷണമാണെന്നും പാർട്ടി തീരുമാനം മറ്റൊന്നാവുമെന്നും അശോക് ചവാൻ ഓഡിയോ സന്ദേശ വാർത്തയോട് പ്രതികരിച്ചു. എല്ലാ കോൺഗ്രസ് പ്രവർത്തകരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീരുമാനവും കൈക്കൊള്ളാനാവില്ല. കാര്യങ്ങൾ കോൺഗ്രസ് കമ്മിറ്റി തീരുമാനിക്കും. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പരസ്യമാക്കാൻ താൽപര്യമില്ലെന്നും അശോക് ചവാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP