Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അച്ഛൻ മത്സരിച്ച് ജയിച്ച അസംഗഡ് പിടിച്ചെടുത്ത് അഖിലേഷ് യാദവ്; താൻ ജയിച്ച കനൗജിൽ മത്സരിപ്പിക്കുക ഭാര്യ ഡിംപിളിനെ; നടി ജയാബച്ചൻ സിംസാദിലെ സ്ഥാനാർത്ഥി; മുതിർന്ന നേതാവ് അസംഖാന് നൽകിയത് രാംപുരിലെ സീറ്റ്; മുലായത്തിന്റെ പേരില്ലാതെ ആദ്യ ലിസ്റ്റ് പുറത്തുവിട്ട് സമാജ് വാദി പാർട്ടി

അച്ഛൻ മത്സരിച്ച് ജയിച്ച അസംഗഡ് പിടിച്ചെടുത്ത് അഖിലേഷ് യാദവ്; താൻ ജയിച്ച കനൗജിൽ മത്സരിപ്പിക്കുക ഭാര്യ ഡിംപിളിനെ; നടി ജയാബച്ചൻ സിംസാദിലെ സ്ഥാനാർത്ഥി; മുതിർന്ന നേതാവ് അസംഖാന് നൽകിയത് രാംപുരിലെ സീറ്റ്; മുലായത്തിന്റെ പേരില്ലാതെ ആദ്യ ലിസ്റ്റ് പുറത്തുവിട്ട് സമാജ് വാദി പാർട്ടി

ലഖ്നൗ: മായാവതിയുമായി സീറ്റുകൾ പങ്കിട്ട് മത്സരിക്കാനിറങ്ങുന്ന ബഹുജൻ സമാജ് വാദി പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനിറങ്ങാതെ ബിഎസ്‌പിയുമായാണ് എസ്‌പി സഖ്യമുണ്ടാക്കിയത്. ഇതിൽ 40 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

മുമ്പ് കനൗജിൽ നിന്ന് മത്സരിച്ച് ജയിച്ച നേതാവ് അഖിലേഷ് യാദവ് ഇക്കുറി അസംഗഡിലേക്ക് മാറി. പകരം ഭാര്യ ഡിംപിൾ യാദവിനാണ് കനൗജ് നൽകിയിട്ടുള്ളത്. നടി ജയാ ബച്ചനും സീനിയർ നേതാക്കളും ഇടംപിടിച്ച പട്ടികയിൽ അച്ഛൻ മുലായത്തിന്റെ പേര് അഖിലേഷ് ഉൾപ്പെടുത്തിയിട്ടില്ല. മോദിയെ പ്രകീർത്തിച്ച് മുമ്പ് മുലായം പ്രസംഗിച്ചത് ചർച്ചയായിരുന്നു.

എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് അസംഗഢിൽനിന്ന് മത്സരിക്കുമ്പോൾ മുതിർന്ന എസ് പി നേതാവ് അസംഖാൻ രാംപുറിൽനിന്നും ജനവിധി തേടും. മുലായത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും മേൻപുരിയിൽനിന്നാകും മുലായം മത്സരിക്കുകയെന്നാണ് സൂചന. നിലവിൽ അസംഗഢിൽനിന്നുള്ള എം പിയാണ് മുലായം. നാൽപ്പതു സ്ഥാനാർത്ഥികളുടെ പട്ടികയാണ് എസ് പി പുറത്തിറക്കിയിട്ടുള്ളത്.

അച്ഛൻ ജയിച്ചുവന്ന സീറ്റ് പിടിച്ചെടുത്തപ്പോൾ താൻ ജയിച്ചുവന്ന കനൗജ് ഭാര്യ ഡിംപിൾ യാദവിന് നൽകിയിരിക്കുകയാണ് അഖിലേഷ്. നടി ജയാ ബച്ചനും സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സംസാദിൽനിന്ന് ജയാ ബച്ചനും ജനവിധി തേടും. 2009ൽ കനൗജിൽനിന്നാണ് അഖിലേഷ് ലോക്സഭയിലെത്തിയത്. 2012ൽ യു പി മുഖ്യമന്ത്രിയായതോടെ കനൗജ് എം പി സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP