Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൻ ബിജെപിക്കൊപ്പവും അച്ഛൻ സിപിഎമ്മിനൊപ്പവും; സിപിഎം-ബിജെപി ബന്ധത്തിന്റെ കണ്ണിയായി അച്ഛനും മകനും മാറി; വെള്ളാപ്പള്ളി നടത്തുന്നത് വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമെന്നും വി എം.സുധീരൻ; വെള്ളാപ്പള്ളിയെ കുറ്റം പറയുന്നത് കേട്ടുനിൽക്കാനാവില്ലെന്ന് പറഞ്ഞ് സുധീരന്റെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് ഡി.സുഗതൻ; ഒന്നും മിണ്ടാതെ സുധീരൻ

മകൻ ബിജെപിക്കൊപ്പവും അച്ഛൻ സിപിഎമ്മിനൊപ്പവും; സിപിഎം-ബിജെപി ബന്ധത്തിന്റെ കണ്ണിയായി അച്ഛനും മകനും മാറി; വെള്ളാപ്പള്ളി നടത്തുന്നത് വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമെന്നും വി എം.സുധീരൻ; വെള്ളാപ്പള്ളിയെ കുറ്റം പറയുന്നത് കേട്ടുനിൽക്കാനാവില്ലെന്ന് പറഞ്ഞ് സുധീരന്റെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് ഡി.സുഗതൻ; ഒന്നും മിണ്ടാതെ സുധീരൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വെള്ളാപ്പള്ളിയെ കുറ്റം പറഞ്ഞതിന്റെ പേരിൽ വി എം.സുധീരൻ വിളിച്ച വാർത്താസമ്മേളനത്തിൽ നിന്ന് മുൻ എംഎൽഎ ഡി.സുഗതൻ ഇറങ്ങിപ്പോയി. വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നിടത്തു താൻ ഇരിക്കേണ്ട കാര്യമില്ലെന്നു സുഗതൻ പറഞ്ഞു. എസ്എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗമാണു സുഗതൻ.

സിപിഎം - ബിജെപി ബന്ധത്തിലെ കണ്ണിയാണ് വെള്ളാപ്പള്ളി നടേശനെന്ന് വി എം. സുധീരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളാപ്പള്ളിയെ വർഗീയ ഭ്രാന്തനെന്ന് വിളിച്ച കോടിയേരി ഇപ്പോൾ കാണിക്കുന്നത് അവസരവാദമാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമാണ് വെള്ളാപ്പള്ളിയുടെ പരാമർശമെന്നും സുധീരൻ കുറ്റപ്പെടുത്തി. ഇത്തരം പരാമർശങ്ങളാണ് ഡി. സുഗതനെ ചൊടിപ്പിച്ചത്.
എന്നാൽ, താൻ പിണങ്ങി പോയതല്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞാൽ അത് കേട്ട് നിൽക്കില്ല. തിരഞ്ഞെടുപ്പ് സമയത്ത് സുധീരൻ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുഗതൻ പറഞ്ഞു. എന്നാൽ, സുഗതന്റെ നീക്കത്തോട് പ്രതികരിക്കാൻ വി എം.സുധീരൻ തയ്യാറായില്ല.

വാർത്താസമ്മേളനത്തിനു പിന്നാലെ നടന്ന ഡിസിസി യോഗത്തിൽ സുധീരൻ പൊട്ടിത്തെറിച്ചു. പാർട്ടിയിൽ യൂദാസുകളുണ്ടെന്നും പാർട്ടിയെ ഒറ്റുകൊടുക്കുന്ന ഇവരെ ഒഴിവാക്കണമെന്നും സുധീരൻ പറഞ്ഞു. സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നവരാണ് ഇക്കൂട്ടരെന്നും അദ്ദേഹം പറഞ്ഞെന്നാണു വിവരം.

എപ്പോഴും അഭിപ്രായം മാറ്റി വിശ്വാസ്യത നഷ്ടപ്പെടുത്തുന്നയാളാണ് വെള്ളാപ്പള്ളി എന്നാണ് സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വ്യക്തിപരമായി ആരോടും വിദ്വേഷമില്ല. വെള്ളാപ്പള്ളിയുടെ നിലപാടുകളോടാണു വിയോജിപ്പ്. മഹാരഥന്മാർ ഇരുന്ന സ്ഥാനത്തിരിക്കുന്നയാളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വേദനാജനകമാണ്. വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തെ തെറ്റായ ദിശയിൽ കൊണ്ടുപോകുന്നു സുധീരൻ ആരോപിച്ചു. മകൻ ബിജെപിക്കൊപ്പവും അച്ഛൻ സിപിഎമ്മിനൊപ്പവുമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്നു തങ്ങൾക്കു പ്രശ്‌നമൊന്നും വരാതിരിക്കാനാണ് ഇതിലൂടെ നോക്കുന്നത്. സിപിഎം- ബിജെപി ബന്ധത്തിന്റെ കണ്ണിയായി വെള്ളാപ്പള്ളിയും മകനും മാറി സുധീരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP