Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഭവത്തിൽ ഇടപെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം; പാക്ക് ഹൈക്കമ്മീഷണറോട് റിപ്പോർട്ട് തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്; സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ഹിന്ദുമത വിശ്വാസികൾ

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഭവത്തിൽ ഇടപെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം; പാക്ക് ഹൈക്കമ്മീഷണറോട് റിപ്പോർട്ട് തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്; സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ഹിന്ദുമത വിശ്വാസികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പാക്കിസ്ഥാനിൽ തട്ടിക്കൊണ്ട് പോയി മതം മാറ്റിയ സംഭവത്തിൽ ഇന്ത്യയുടെ ഇടപെടൽ. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇതു സംബന്ധിച്ച റിപ്പോർട്ട് തേടിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. ട്വീറ്റിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇവിടെ വച്ച് 13 ഉം 15ഉം വയസുള്ള രണ്ട് പെൺകുട്ടികളെ ആഘോഷത്തിനിടെ തട്ടിക്കൊണ്ട് പോയി മതം മാറ്റി എന്നാണ് വാർത്തകൾ പുറത്ത് വന്നത്.

സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലുള്ള ധാർകിയിലാണ് സംഭവം. മതം മാറ്റിയ സംഭവത്തിന് പിന്നാലെ ഇവിടെയുള്ള ഹിന്ദു മത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയവരെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ, പെൺകുട്ടികളെ ഉടൻ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ഇവരെ വിവാഹം കഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇരുവരും അവകാശപ്പെടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാവണമെന്ന നിർദ്ദേശവും ഇമ്രാൻ ഖാൻ നൽകിയതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP