Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കാവൽക്കാരൻ കള്ളനാണ് എന്ന കോൺഗ്രസ് പ്രചാരണത്തിന് മറുപടിയായിട്ടാണ് ബിജെപി ഞാനും കാവൽക്കാരനാണ് എന്ന് പ്രചാരണം ആരംഭിച്ചത്'; താൻ പേരിനൊപ്പം ഒരിക്കലും ചൗക്കീദാർ എന്ന് ചേർത്തിട്ടില്ലെന്നും ബ്രാഹ്മണനായ തനിക്ക് ഒരിക്കലും ചൗക്കീദാറാവൻ സാധിക്കില്ലെന്നും ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി; ചൗക്കീദാർമാർ എന്താണ് ചെയ്യേണ്ടത് എന്ന് താൻ ഉത്തരവ് നൽകാമെന്നും സ്വാമി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് രാജ്യത്തിന്റെ കാവൽക്കാരൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പ്രഖ്യാപനവും പിന്നീട് ബിജെപി നേതാക്കൾ ഇത് ഏറ്റു പിടിക്കുന്നതും. എന്നാൽ താനും കാവൽക്കാരൻ എന്ന പ്രചരണം ആരംഭിച്ചത് ചൗക്കീദാർ കള്ളനാണെന്ന കോൺഗ്രസ് പ്രചരണത്തിന് പിന്നാലെയാണെന്നാണ് ബിജെപി എംപിയായ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്. ബിജെപി നിലപാടുകളിൽ നിന്നും വ്യത്യസ്ഥമായ നിലപാട് വെളിപ്പെടുത്തിയ

സ്വാമി തന്റെ പേരിനൊപ്പം ഒരിക്കലും ചൗക്കിദാർ എന്ന് ചേർത്തിട്ടില്ലെന്നും ബ്രാഹ്മണനായ തനിക്ക് ഒരിക്കലും ചൗക്കിദാർ ആവാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ചൗക്കിദാർമാർ എന്താണ് ചെയ്യേണ്ടതെന്ന് താൻ ഉത്തരവ് നൽകാമെന്നും സ്വാമി വ്യക്തമാക്കി. രാജ്യത്ത് അഴിമതിക്കും സാമൂഹ്യതിന്മകൾക്കും എതിരെ പോരാടുന്ന എല്ലാവരും ചൗക്കിദാർ ആണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. ഇതിന് ചുവടുപിടിച്ച് മോദിക്ക് പിന്നാലെ അമിത് ഷാ, രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി തുടങ്ങി പ്രധാന നേതാക്കളും നിരവധി പ്രവർത്തകരും ട്വിറ്ററിൽ പേര് മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP