Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രീസിൽ വന്നപാടെ റസൽ വെടിക്കെട്ട് തുടങ്ങിയപ്പോൾ വാർണർ കൊളുത്തി വിട്ടതെല്ലാം ചെറുപൂരമായി; 19 പന്തിൽ 49 റൺസുമായി ജമൈക്കൻ താരം അനായാസം സ്വന്തമാക്കിയതുകൊൽക്കത്തയുടെ ആറുവിക്കറ്റ് ജയം; ഐപിഎല്ലിൽ സൺറൈസേഴ്‌സിന് നിരാശയും

ക്രീസിൽ വന്നപാടെ റസൽ വെടിക്കെട്ട് തുടങ്ങിയപ്പോൾ വാർണർ കൊളുത്തി വിട്ടതെല്ലാം ചെറുപൂരമായി; 19 പന്തിൽ 49 റൺസുമായി ജമൈക്കൻ താരം അനായാസം സ്വന്തമാക്കിയതുകൊൽക്കത്തയുടെ ആറുവിക്കറ്റ് ജയം; ഐപിഎല്ലിൽ സൺറൈസേഴ്‌സിന് നിരാശയും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഐപിഎല്ലിലേക്ക് ഉജ്ജ്വലമായി തിരിച്ചുവന്ന ഡേവിഡ് വാർണറെ നിഷ്പ്രഭമാക്കി ആൻേ്രഡ റസൽ നിറഞ്ഞാടിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ ആറുവിക്കററിന്റെ നാടകീയ ജയം. അവസാന മൂന്നുഓവറിൽ 53 റൺസ് വേണ്ടിയിരുന്നപ്പോൾ കൊൽക്കത്തയെ വിജയതീരത്തേക്ക് അനായാസം അടുപ്പിച്ചത് റസലാണ്. സിദ്ധാർത്ത് കൗളിന്റെ ഓവറിൽ 19 റൺസാണ് റസൽ അടിച്ചുകൂട്ടിയത്. ഭുവനേശ്വർ കുമാറിനെയും വെറുതെ വിട്ടില്ല. 21 റൺസ് വിരൽതുമ്പിൽ. 182 റൺസ് ചേസ് ചെയ്ത് നേടുമ്പോൾ രണ്ടുബോളുകൾ ബാക്കി.

19 പന്തിൽ നാല് വീതം ബൗണ്ടറിയും സിക്സും സഹിതം 49 റൺസെടുത്ത ആന്ദ്ര റസ്സലാണ് കൊൽക്കത്തയ്ക്ക് ഹോംഗ്രൗണ്ടിൽ തകർപ്പൻ വിജയം സമ്മാനിച്ചത്. 10 പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 18 റൺസുമായി ശുഭ്മാൻ ഗിൽ റസ്സലിനു ഫിനിഷിങ് പിന്തുണയും നൽകി.
അർധസെഞ്ചുറി നേടിയ നിതീഷ് റാണയുടെ പ്രകടനവും കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായി. 47 പന്തിൽ റാണ എട്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 68 റൺസെടുത്താണ് പുറത്തായത്. അവസാന മൂന്ന് ഓവറിൽ കൊൽക്കത്ത 54 റൺസാണ് അടിച്ചുകൂട്ടിയത്. 11 പന്തിൽ ഏഴ് റൺസുമായി ഓപ്പണർ ലിൻ, റോബിൻ ഉത്തപ്പ 27 പന്തിൽ 35 റൺസ്, ദിനേഷ് കാർത്തിക് നാല് പന്തിൽ രണ്ട് റൺസ്, എന്നീ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.

ടോസ് നേടിയ ക്യാപ്റ്റൻ ദിനേഷ് കാർത്തിക് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ച തീരുമാനം പാളി. തിരിച്ചുവരവിൽ ഡേവിഡ് വാർണർ ഓപ്പണറായി ഇറങ്ങി കത്തിക്കയറി, ഓപ്പണിങ് കൂട്ടുകെട്ടിൽ ജോണി ബെയർസ്റ്റോയും പിന്നാലെ വിജയ് ശങ്കറും മിന്നിയപ്പോൾ ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 182 റൺസ് വിജയലക്ഷ്യം കുറിച്ചു. നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് 181 റൺസ് നേടിയത്.

ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു വെടിക്കെട്ട് തുടക്കമായിരുന്നു. ഐപിഎൽ ആവേശപ്പൂരത്തിന്റെ രണ്ടാം അങ്കത്തിൽ ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 53 പന്തിൽ 85 റൺസെടുത്ത ഓസീസ് താരം ഡേവിഡ് വാർണറുടെ അർധ സെഞ്ചുറി മികവിലാണ് ഹൈദരാബാദിന്റെ മികച്ച സ്‌കോർ പിറന്നത്.

ഡേവിഡ് വാർണറും-ബെയർസ്റ്റോയും ചേർന്ന ഓപ്പണിങ് സഖ്യം 118 റൺസെടുത്തതിനു ശേഷമാണ് പിരിഞ്ഞത്. 35 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സുമടക്കം 39 റൺസെടുത്ത ബെയർസ്റ്റോവിനെ പീയുഷ് ചൗളയാണ് പുറത്താക്കിയത്. വാർണറുടെ കുതിപ്പിന് തടയിട്ടത് ആന്ദ്രേ റസ്സലാണ്. യൂസഫ് പത്താൻ ഒരു റൺ എടുത്ത് തൊട്ടുപിന്നാലെ മടങ്ങി. വിജയ് ശങ്കർ 24 പന്തിൽ നിന്ന് രണ്ടു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 40 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു റൺസുമായി മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP