Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മധ്യവയസകയുടെ പഴ്‌സ് പിടിച്ചു പറിച്ച കേസിലെ വിരുതനെ കണ്ട് ഞെട്ടി പൊലീസ്; അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ യുവാവായി മോഷണം നടത്തിയത് 33കാരി; യുവതിയെ കുടുങ്ങിയത് പ്രദശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ; കവർന്നത് വനിതാദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ പഴ്‌സ്

മധ്യവയസകയുടെ പഴ്‌സ് പിടിച്ചു പറിച്ച കേസിലെ വിരുതനെ കണ്ട് ഞെട്ടി പൊലീസ്; അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ യുവാവായി മോഷണം നടത്തിയത് 33കാരി; യുവതിയെ കുടുങ്ങിയത് പ്രദശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ; കവർന്നത് വനിതാദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ പഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന മോഷണത്തിലെ കള്ളനെ കണ്ട് ഞെട്ടി പൊലീസ്.ബൈക്കിലെത്തി പിടിച്ചുപറിക്കുന്ന സാഹസികനായ കള്ളനെ തേടിപ്പോയ പൊലീസിന് കിട്ടിയത് 33കാരിയായ യുവതിയെ.പുരുഷ വേഷത്തിൽ ബൈക്കിലെത്തി 53കാരിയുടെ പഴ്സ് പിടിച്ചുപറിച്ച സംഭവത്തിലാണ് 33 വയസുള്ള യുവതി അറസ്റ്റിലായത്. രാജ്യതലസ്ഥാനത്തെ ജനക് പുരിയിലാണ് സംഭവം നടന്നത്.

പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാനാണ് യുവതി പുരുഷവേഷം ധരിച്ച് കവർച്ച നടത്തിയത്. നാഗോലി സ്വദേശിനിയായ രമൻജീത്ത് കൗറാണ് (33) അറസ്റ്റിലായത്. ഇവരോടൊപ്പം നിഹാൽ വിഹാർ സ്വദേശി രംനീക്ക് സിങ്ങും (24)അറസ്റ്റിലായിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയുടെ പഴ്സ് തട്ടിയെടുക്കുന്നതും തടുക്കാൻ ശ്രിമിച്ച സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും പ്രദേശത്തെ ക്യാമറകളിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. പിടിയിലായവർ രണ്ടുപേരും ബണ്ടി ബബ്ലി സംഘാംഗങ്ങളാണ് പൊലീസ് വ്യക്തമാക്കി. ഒരു ബൈക്കും സ്‌കൂട്ടറും ഒരു സത്രീയുടെ പെഴ്‌സും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വനിതാ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ 53 കാരിയുടെ പഴ്സ് ആണ് യുവതികൾ പിടിച്ചുപറിച്ചത്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം പഴ്‌സ് തട്ടിപ്പറിച്ചു. പിടിവലിക്കിടയിൽ 53കാരി നിലത്തുവീണു. അപ്പോഴേക്കും സംഘം ബൈക്കിൽ പഴ്സുമായി കടന്നുകളഞ്ഞു. കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന തജേന്ദർ സിങ്ങാണ് തന്റെ ഭർത്താവെന്ന് ചോദ്യം ചെയ്യലിനിടെ യുവതി മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP