Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയെ പോലും പുല്ല് പോലെ പൊക്കും; മണിക്കൂറിൽ 315 കിലോമീറ്റർ പരമാവധി വേഗം; 6100 അടി ഉയരത്തിൽ പറക്കാം; ടാങ്കുകളടക്കമുള്ള യുദ്ധസാമഗ്രികളുമായി കുതിക്കാം; രക്ഷാപ്രവർത്തനങ്ങളിൽ ഒട്ടേറെപ്പേരെ ഒരേസമയം അതിവേഗം ഒഴിപ്പിക്കാം; സിയാച്ചിനിലും ലഡാക്കിലും ഉപയോഗിക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളും; അഫ്ഗാനിൽ അമേരിക്കയുടെ കരുത്തായ ഹെലികോപ്ടർ; പാക്കിസ്ഥാനും ചൈനയ്ക്കും വെല്ലുവിളിയാകാൻ ചിനൂക്കിന്റെ കരുത്ത് ഇനി ഇന്ത്യയ്ക്കും

മലയെ പോലും പുല്ല് പോലെ പൊക്കും; മണിക്കൂറിൽ 315 കിലോമീറ്റർ പരമാവധി വേഗം; 6100 അടി ഉയരത്തിൽ പറക്കാം; ടാങ്കുകളടക്കമുള്ള യുദ്ധസാമഗ്രികളുമായി കുതിക്കാം; രക്ഷാപ്രവർത്തനങ്ങളിൽ ഒട്ടേറെപ്പേരെ ഒരേസമയം അതിവേഗം ഒഴിപ്പിക്കാം; സിയാച്ചിനിലും ലഡാക്കിലും ഉപയോഗിക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളും; അഫ്ഗാനിൽ അമേരിക്കയുടെ കരുത്തായ ഹെലികോപ്ടർ; പാക്കിസ്ഥാനും ചൈനയ്ക്കും വെല്ലുവിളിയാകാൻ ചിനൂക്കിന്റെ കരുത്ത് ഇനി ഇന്ത്യയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേരിക്കൻ നിർമ്മിത അത്യാധുനിക സംവിധാനങ്ങളുള്ള നാലു ചിനൂക് ഹെലികോപ്റ്ററുകൾ തിങ്കളാഴ്ച ഇന്ത്യൻ വ്യോമസേനയിൽ ചേരും. സിഎച്ച്47എഫ് (1) വിഭാഗത്തിൽപ്പെട്ട നാല് ഹെലികോപ്റ്ററുകളാണ് സേനയിലേക്ക് എത്തുന്നത്.1 5 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. ഇതിലെ ആദ്യ ബാച്ചാണ് ഇത്.

ചിനൂക് ചിഎച്ച്എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാവും. 6100 മീറ്റർ ഉയരത്തിൽ വരെ പറക്കാനും സാധിക്കും. 3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും. അതുകൊണ്ട് തന്നെ പുതിയ ഹെലികോപ്ടർ സേനയ്ക്ക് മുതൽകൂട്ടാകും.സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനായി ഹെലികോപ്റ്ററുകളിൽ അധിക സംവിധാനങ്ങൾ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചിരുന്നു. ചിനൂക് പരീക്ഷണപ്പറക്കലുകൾക്കു ശേഷമാണ് സേനയുടെ ഭാഗമാക്കുന്നത്.

കപ്പൽമാർഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തെത്തിച്ച ഹെലികോപ്റ്ററുകൾ ചണ്ഡിഗഢിലാണ് എത്തിയിരിക്കുന്നത്. 15 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. ഇതിലെ ആദ്യ ബാച്ചാണ് ഇപ്പോൾ വ്യോമസേനയുടെ ഭാഗമാകുന്നത്. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലാണ് ഇതിന്റെ നിർമ്മാണം തുടങ്ങുന്നത്. ആദ്യം യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാൻ, ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളിൽ യുഎസ് സേന ചിനൂക് ഉപയോഗപ്പെടുത്തി. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കാൻ ഈ ഹെലികോപ്ടറിന് കഴിയും. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത.

10886 കിലോഗ്രാം ഭാരം വഹിക്കാനും ഈ ഹെലികോപ്ടറിനാകും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് കരുത്തു പകരുന്നത്. നിലവിൽ യുഎസ്, ഓസ്‌ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്‌പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് ഇന്ത്യ പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇസ്രയേലിൽ നിന്നും അമേരിക്കയിൽ നിന്നും അത്യാധുനിക ആയുധങ്ങളാണ് ഇന്ത്യ വാങ്ങിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് ചിനൂക് ഹെലികോപ്റ്ററുകൾ.

പാക്കിസ്ഥാൻ അതിർത്തികളിലും ചൈനീസ് അതിർത്തികളിലുമാണ് ചിനൂക് ഹെലികോപ്റ്ററുകൾ നിയോഗിക്കുക. സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നവിടങ്ങളിൽ നിയോഗിക്കാൻ വേണ്ടി പുതിയ സംവിധാനങ്ങൾ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചു. മറ്റുള്ള ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് വേഗത കൂടുതലാണ് ചിനൂക്കിന്. ഹെലികോപ്റ്ററുകൾ കൈമാറുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒക്ടോബറിൽ വ്യോമസേനയിലെ നാലു പൈലറ്റുമാർക്കും ഫ്‌ളൈറ്റ് എൻജിനീയർമാർക്കും ബോയിങ് അമേരിക്കയിലെ ഡെലാവെയറിൽ പരിശീലനം നല്കിയിരുന്നു. വിവിധോദ്ദേശ്യ ഹെലികോപ്റ്ററെന്ന നിലയിൽ വ്യോമസേനയുടെ ശേഷി വൻ തോതിൽ കൂട്ടാൻ ചിനൂകിനു കഴിയുമെന്നാണ് കരുതുന്നത്. ടാങ്കുകളടക്കമുള്ള 12 ടൺവരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ. 55 യാത്രക്കാരെ വഹിക്കാനുമാവും.

വ്യോമസേന ഇപ്പോൾ ഉപയോഗിക്കുന്ന എം.ഐ.-17, എം.ഐ.-26 ഹെലികോപ്റ്ററുകൾ റഷ്യൻ നിർമ്മിതമാണ്. ഇവയ്ക്കുപകരം ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള 20,000 കോടി രൂപയുടെ ഇടപാടിനാണ് കേന്ദ്രസർക്കാർ അംഗീകാരം നല്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP