Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീണ്ടും മിസ്റ്ററി-ത്രില്ലർ ചിത്രവുമായി നയൻതാര; ഒപ്പം പ്രതാപ് പോത്തനും; യുട്യൂബ് ട്രെന്റിങിൽ ലിസ്റ്റിൽ ഇടംപിടിച്ച'കൊലൈയുതിർ കാലം'-ട്രെയ്ലർ കാണാം

വീണ്ടും മിസ്റ്ററി-ത്രില്ലർ ചിത്രവുമായി നയൻതാര; ഒപ്പം പ്രതാപ് പോത്തനും; യുട്യൂബ് ട്രെന്റിങിൽ ലിസ്റ്റിൽ ഇടംപിടിച്ച'കൊലൈയുതിർ കാലം'-ട്രെയ്ലർ കാണാം

മിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് ഉള്ളത്. ഐറ എന്ന ഹൊറർ ചിത്രത്തിന് പിന്നാലെ നയൻതാര പ്രധാന വേഷത്തിലെത്തുന്ന കൊലൈയുതിർ കാലത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഏറെ ആകാംഷയും ആവേശവും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയ്ലർ. ഒരു രഹസ്യസ്വാഭാവമുള്ള ചിത്രമാണ് കൊലൈയുതിർ കാലമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ഉന്നൈപ്പോൽ ഒരുവൻ, ബില്ല 2 അടക്കമുള്ള ചിത്രങ്ങൾ ഒരുക്കിയ ചാക്രി ടൊലെറ്റിയാണ് സംവിധാനം. 'ഹഷ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഇത്.

നയൻതാരയ്ക്കൊപ്പം ഭൂമിക ചാവ്ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാൻ ശങ്കർ രാജയാണ് സംഗീതം. കോറി ഗെർയാക് ഛായാഗ്രഹണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP