Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടുത്ത സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയർവേസ് വീണ്ടും 13 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി; ഏപ്രിൽ 30 വരെ ഇവ നിർത്തിവെച്ചതായാണ് റിപ്പോർട്ട്; റദ്ദാക്കിയവയിൽ ഭൂരിഭാഗവും ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ളവ; പൈലറ്റുമാരുടെ സമരം ഏപ്രിൽ ഒന്നുമുതൽ

കടുത്ത സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയർവേസ് വീണ്ടും 13 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി; ഏപ്രിൽ 30 വരെ ഇവ നിർത്തിവെച്ചതായാണ് റിപ്പോർട്ട്; റദ്ദാക്കിയവയിൽ ഭൂരിഭാഗവും ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ളവ; പൈലറ്റുമാരുടെ സമരം ഏപ്രിൽ ഒന്നുമുതൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസ് വീണ്ടും 13 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി.ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ളവയാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. ഏപ്രിൽ 30 വരെ ഇവ നിർത്തിവെച്ചതായാണ് റിപ്പോർട്ട്.

പുണെ-സിങ്കപ്പൂർ, പുണെ-അബുദാബി തുടങ്ങിയ സർവീസുകളും നിർത്തിയവയിൽ ഉൾപ്പെടും. മുംബൈ-മാഞ്ചെസ്റ്റർ മേഖലയിലേക്കുള്ള സർവീസും ജെറ്റ് എയർവേയ്സ് റദ്ദാക്കി. ഹോങ് കോങ്, അബുദാബി, റിയാദ്, ദമാം, സിങ്കപ്പൂർ, ധാക്ക തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകളും നിർത്തി. വാടകകുടിശ്ശികയെത്തുടർന്ന് ഏഴു വിമാന സർവീസുകൾ നേരത്തെ നിർത്തിവെച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജെറ്റ് എയർവേസ് സർവീസുകൾ നാലിലൊന്നായി ചുരുക്കി. റദ്ദാക്കിയ വിമാനസർവീസുകളുടെ എണ്ണം ഇതോടെ 54 ആയി.

ചില രാജ്യാന്ത രസർവീസുകളുടെ എണ്ണത്തിലും കമ്പനി നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമായും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള രാജ്യാന്തര സർവീസുകളുടെ എണ്ണത്തിലാണ് കുറവു വരുത്തിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജെറ്റ് എയർവേയ്സ് സർവീസുകളുടെ എണ്ണം നാലിലൊന്നായി ചുരുക്കിയിരുന്നു.

ജെറ്റ് എയർവേസിലെ പൈലറ്റുമാർ ഏപ്രിൽ ഒന്ന് മുതൽ സമരം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. സമരം കൂടിയായാൽ കടുത്ത പ്രതിസന്ധിയിലേക്കാവും ജെറ്റ് എയർവേസ് എത്തുക. ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയാൽ 23,000ത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യോമയാന മേഖലയിൽ ഇത് പ്രതിസന്ധി രൂക്ഷമാക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി കുടിശ്ശിക വീട്ടാൻ കഴിയാത്തതിനെ തുടർന്ന് 450ൽ 150 സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ജെറ്റിന്റെ ബിസിനസ് പാർട്‌നർ ആയ എത്തിഹാദ് എയർവെയ്‌സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റിന് വേണ്ടി പണമിറക്കാൻ തയ്യാറല്ലെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകൾക്ക് മാത്രമേ ജെറ്റ് എയർവെയ്‌സിനെ ഏതെങ്കിലും തരത്തിൽ സഹായിക്കാനാവൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP