Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തി ജീവിതത്തിൽ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയൻതാര സിനിമയിൽ ഇപ്പോഴും നിൽക്കുന്നു;നടിയെ സൂപ്പർതാരങ്ങളുമായി താരതമ്യം ചെയ്യരുത്; പ്രൊമോഷൻ പരിപാടിക്കെത്താതിരുന്ന നയൻതാരയെ പൊതുവേദിയിൽ അപമാനിച്ച് നടൻ രാധാരവി; സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുവരുന്ന ഈ വൃത്തി കെട്ടവനെതിരേ നടപടിയെടുക്കാൻ ആരും തയ്യാറാകുന്നില്ലല്ലോയെന്ന ചോദ്യവുമായി വിഘ്‌നേശ് ശിവനും രംഗത്ത്

വ്യക്തി ജീവിതത്തിൽ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയൻതാര സിനിമയിൽ ഇപ്പോഴും നിൽക്കുന്നു;നടിയെ സൂപ്പർതാരങ്ങളുമായി താരതമ്യം ചെയ്യരുത്; പ്രൊമോഷൻ പരിപാടിക്കെത്താതിരുന്ന നയൻതാരയെ പൊതുവേദിയിൽ അപമാനിച്ച് നടൻ രാധാരവി; സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുവരുന്ന ഈ വൃത്തി കെട്ടവനെതിരേ നടപടിയെടുക്കാൻ ആരും തയ്യാറാകുന്നില്ലല്ലോയെന്ന ചോദ്യവുമായി വിഘ്‌നേശ് ശിവനും രംഗത്ത്

സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നതിൽ കുപ്രസിദ്ധിയാർജിച്ച നടനാണ് രാധാ രവി. .അടുത്തിടെനയൻതാര പ്രധാനവേഷത്തിൽ എത്തുന്ന കൊലയുതിർ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങിൽ പങ്കെടുക്കവെ, പൊള്ളാച്ചി പീഡന കേസിനെക്കുറിച്ചും നയൻ താരയ്ക്കുമെതിരെ നടൻ രാധാരവി നടത്തിയ പരാമർശങ്ങൾ ആണ് ഇപ്പോൾ വിവാദമാകുന്നത്.തമിഴ്‌നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ നിസ്സാരവത്കരിച്ചും സിനിമാ താരം നയൻതാരയെ അധിക്ഷേപിച്ചും രംഗത്തെത്തിയ നടനെതിരെ ഇപ്പോൾ വിമർശനം ഉയരുകയാണ്.

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്തും നയൻതാരയെ സൂപ്പർ സ്റ്റാറെന്ന് വിളിക്കുന്നതിനെതിരെയും രാധാരവി അധിക്ഷേപ പ്രസംഗം നടത്തിയത്. പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്താതിരുന്ന നയൻതാരയ്‌ക്കെതിരേയായിരുന്നു രാധാ രവിയുടെ  ആക്രമണം. നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമർശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങൾ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവർക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞു.അവരുടെ വ്യക്തിജീവിതത്തിൽ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയൻതാര സിനിമയിൽ ഇപ്പോഴും നിൽക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാർ എല്ലാം പെട്ടന്ന് മറക്കും.

തമിഴ് സിനിമയിൽ അവർ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കിൽ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആർ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. ഇന്ന് അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും കുഴപ്പമില്ല, ആർക്കും ഇവിടെയും സീതയാകാം' രാധാ രവി കടുത്ത ഭാഷയിൽ പറഞ്ഞു.

ഇപ്പോൾ എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുള്ളതുകൊണ്ട് എന്തും എവിടെയും വച്ച് ആളുകൾക്ക് ഷൂട്ട് ചെയ്യാമെന്നും ഇതിന് വലിയ ക്യാമറയുടെ ആവശ്യമില്ലന്നും. പൊള്ളാച്ചിയിൽ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നുവെന്നും ഞാൻ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകൾ മറ്റെന്തു കാണും.' എന്നായിരുന്നു പൊതു വേദിയിൽ രാധാരവി സംസാരിച്ചത്.

ഇപ്പോൾ നിർമ്മിക്കപ്പെടുന്ന സിനിമകൾ, ബിഗ് ബജറ്റ് ആണോ സ്മോൾ ബജറ്റ് ആണോ എന്ന് ആളുകൾക്ക് മനസ്സിലാവില്ലെന്നും. ഒരു സ്മോൾ ബജറ്റ് സിനിമ എന്ന് പറഞ്ഞാൽ ഒരു ആൺകുട്ടി ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാൽ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാൽ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട പോലെയാണെന്നും' രാധാരവി പറഞ്ഞു.

സ്ത്രീകൾക്കെതിരായി ലൈംഗികത കലർന്ന തരത്തിലുള്ള പരാമർശങ്ങളും അധിക്ഷേപ പരാമർശങ്ങളും നടത്തി മുമ്പും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള ആളാണ് തമിഴ് നടൻ രാധാ രവി. എന്നാൽ സംഭവം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ രാദാ രവിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. മനുഷ്യത്വ രഹിതമായ വിമർശനങ്ങൾക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

എന്നാൽ സംഭവത്തിൽ ഇതുവരെ രാധാ രവിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ നടികർ സംഘം തയ്യാറായിട്ടില്ല. ഇതിനെതിരെ സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‌നേഷ് ശിവൻ രംഗത്തെത്തിയിട്ടുണ്ട്.വലിയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാൻ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ അയാൾ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യൻ. ഇതെല്ലാം കണ്ട് പ്രേക്ഷകർ കൈയടിക്കുകയും ചിരിക്കുകയും കാണുമ്പോൾ വേദനയുണ്ട്, വിഘ്‌നേഷ് ശിവൻ കുറിച്ചു.

ഇത്തരം ആളുകൾക്ക് വേദിയിൽ കയറി എന്തും വിളിച്ചു പറയാനുള്ള അവസരം നൽകരുത് എന്നും വിഘ്‌നേഷ് പറഞ്ഞു. രാധാ രവിയെ വിമർശിച്ചുകൊണ്ട് ഡബ്ബിങ് ആർട്ടിസ്റ്റ് ചിന്മയിയും രംഗത്തെത്തി. യൂടൂബ് ചാനലുകൾക്ക് വാർത്തകൾക്കായി ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധത ആവശ്യമാണെന്നും അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു.

തന്റെ കേസിൽ താൻ മറ്റൊരു സംഘടനയിലെ അംഗമായതിനാൽ നടപടി എടുക്കാൻ സാധിക്കില്ലെന്നായിരുന്നു നടികർ സംഘം പറഞ്ഞത്. എന്നാൽ കരിയറിൽ വിജയിച്ച ഏറെ അറിയപ്പെടുന്ന ഒരു നടിക്കെതിരെയാണ് ഇപ്പോൾ അധിക്ഷേപം ഉണ്ടായിരിക്കുന്നത്. എന്താണ് നടികർ സംഘത്തിന്റെയും നിർമ്മാതാക്കളുടെ സംഘടനയുടേയും തീരുമാനം എന്നും ചിന്മയി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP