Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഝാർഖണ്ഡിൽ കോൺഗ്രസ് മഹാസഖ്യത്തിന് തിരിച്ചടി; ആർജെഡി സംസ്ഥാന അധ്യക്ഷ ബിജെപിയിലേക്ക്; അന്നപൂർണദേവിയ്‌ക്കൊപ്പം രണ്ട് മുൻ എംഎൽഎമാരും പോയി; അധ്യക്ഷ മറുകണ്ടം ചാടിയത് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെ; കൊടേർമയിൽ ബിജെപി ടിക്കറ്റിൽ അന്നപൂർണദേവി മൽസരിച്ചേക്കും; വാർത്ത അടിസ്ഥാന രഹിതമെന്ന് ആർജെഡി സംസ്ഥാന വക്താവ്

ഝാർഖണ്ഡിൽ കോൺഗ്രസ് മഹാസഖ്യത്തിന് തിരിച്ചടി; ആർജെഡി സംസ്ഥാന അധ്യക്ഷ ബിജെപിയിലേക്ക്; അന്നപൂർണദേവിയ്‌ക്കൊപ്പം രണ്ട് മുൻ എംഎൽഎമാരും പോയി; അധ്യക്ഷ മറുകണ്ടം ചാടിയത് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെ; കൊടേർമയിൽ ബിജെപി ടിക്കറ്റിൽ അന്നപൂർണദേവി മൽസരിച്ചേക്കും; വാർത്ത അടിസ്ഥാന രഹിതമെന്ന് ആർജെഡി സംസ്ഥാന വക്താവ്

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി; ഝാർഖണ്ഡിൽ കോൺഗ്രസ് അടങ്ങുന്ന മഹാസഖ്യത്തിനു തിരിച്ചടിയായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംസ്ഥാന അധ്യക്ഷയുടെ കൂടുമാറ്റം. അന്നപൂർണദേവിയും 2 മുൻ എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ട് മഹാസഖ്യത്തിൽ ചേർന്ന ആർജെഡിക്കു പലാമു സീറ്റ് നൽകിയിരുന്നു. പലാമുവിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെയാണ് പാർട്ടി അധ്യക്ഷ തന്നെ മറുകണ്ടം ചാടിയത്. കൊടേർമയിൽ ബിജെപി ടിക്കറ്റിൽ മുന്മന്ത്രി കൂടിയായ അന്നപൂർണദേവി മൽസരിച്ചേക്കും.

കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച, ആർജെഡി, ജാർഖണ്ഡ് വികാസ് മോർച്ച-പ്രജാതാന്ത്രിക് എന്നീ പാർട്ടികളാണ് മഹാസഖ്യത്തിലുള്ളത് കോൺഗ്രസും ജെഎംഎമ്മും ആദ്യം സഖ്യത്തിലെത്തുന്നത് 2004ലായിരുന്നു. അന്ന് 14ൽ 13 സീറ്റുകളും നേടാൻ കഴിഞ്ഞിരുന്നു. 2014ൽ കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച, ആർജെഡി എന്നീ പാർട്ടികൾ സഖ്യമായി തന്നെയാണ് മത്സരിച്ചതെങ്കിലും വിജയിച്ചില്ല. 14ൽ 12 സീറ്റും ബിജെപിയാണ് നേടിയത്.

ബിജെപിക്കെതിരെ എന്തുവിലകൊടുത്തും ഒരുമിച്ച് നിൽക്കുമെന്നായിരുന്നു സഖ്യ രൂപീകരണ വേളയിൽ ജെഎംഎം സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ഡൽഹിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സഖ്യത്തിന്റെ മുഖ്യ കണ്ണി തന്നെ എതിർപക്ഷത്തേക്ക് ചേക്കേറുന്നത്. ഇത് വലിയ പ്രതീക്ഷങ്ങൾ നൽകിയിരുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ 10 സീറ്റിലെ സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും കൊടേർമ ഉൾപ്പടെ 3 സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. അവ ഇന്നാണു പ്രഖ്യാപനം. അതേസമയം അന്നപൂർണദേവി ബിജെപിയിലേക്ക് പോകുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആർജെഡി സംസ്ഥാന വക്താവ് ശത്രുപ പാണ്ഡെ പറഞ്ഞു. ഒഡീഷയിൽ ബിജെപി എംഎൽഎ ദുര്യോധൻ മഞ്ജി ബിജു ജനതാദളിൽ (ബിജെഡി) ചേർന്നു. തന്റെ മണ്ഡലമായ ഖര്യാറിൽ സീറ്റ് നിഷേധിച്ചതോടെയാണിത്. 2014 ൽ ബിജെഡി വിട്ടാണു ദുര്യോധൻ ബിജെപിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP