Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേരള സർക്കാരിന്റെ അപേക്ഷ തള്ളി; ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ നൽകിയ ഹർജിയും തള്ളി പരമോന്നത നീതിപീഠം; ഇത്തരം ഹർജികളുമായി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് താക്കീതും നൽകിയതോടെ സംസ്ഥാന സർക്കാരിന് ശബരിമല വിഷയത്തിൽ വമ്പൻ തിരിച്ചടി; കോടതിയുടെ മുന്നിൽ പുനഃപരിശോധനാ ഹർജികൾ മാത്രമേയുള്ളൂ എന്നും വിധിപറയാൻ മാറ്റിയെന്നും ഇനി മറ്റൊന്നും പരിഗണിക്കില്ലെന്നും കോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേരള സർക്കാരിന്റെ അപേക്ഷ തള്ളി; ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ നൽകിയ ഹർജിയും തള്ളി പരമോന്നത നീതിപീഠം; ഇത്തരം ഹർജികളുമായി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് താക്കീതും നൽകിയതോടെ സംസ്ഥാന സർക്കാരിന് ശബരിമല വിഷയത്തിൽ വമ്പൻ തിരിച്ചടി; കോടതിയുടെ മുന്നിൽ പുനഃപരിശോധനാ ഹർജികൾ മാത്രമേയുള്ളൂ എന്നും  വിധിപറയാൻ മാറ്റിയെന്നും ഇനി മറ്റൊന്നും പരിഗണിക്കില്ലെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് സർക്കാരിന്റെ അപേക്ഷ പരിഗണിച്ചത്. ഇത്തരത്തിൽ ശബരിമല വിഷയത്തിൽ റിട്ട് ഹർജികൾ ഉൾപ്പെടെ ഒരു അപേക്ഷയുമായും സുപ്രീംകോടതിയിലേക്ക് എത്തേണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെ സർക്കാരിന് കനത്ത തിരിച്ചടിയായി മാറുകയാണ് ഇത്.

സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ഈ വിഷയങ്ങളെല്ലാം ഹൈക്കോടതിയിൽ തന്നെ അവതരിപ്പിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതോടൊപ്പം തന്നെ കേരള ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ സർക്കാർ നൽകിയ ഹർജിയും കോടതി തള്ളിയിട്ടുണ്ട്. ഇതോടെ നിരീക്ഷണസമിതിയെ ഇല്ലാതാക്കണമെന്നും അവരുടെ ഇടപെടൽ സുപ്രീംകോടതിയുടെ യുവതിപ്രവേശന വിധി നടപ്പാക്കുന്നതിന് തടസ്സമാണെന്നും എല്ലാം സംസ്ഥാന സർക്കാർ വാദിക്കാൻ ശ്രമിച്ചെങ്കിലും അത്തരം വാദങ്ങളൊന്നും കേൾക്കാൻ സുപ്രിംകോടതി തയ്യാറായില്ല.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുന്നിൽ പുനപരിശോധനാ ഹർജികൾ മാത്രമേയുള്ളൂ എന്നും അതിൽ വാദംകേട്ട് വിധിപറയാൻ മാറ്റിവച്ചിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ റിട്ട് ഹർജികൾ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിച്ചത്.

കേരള ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ സർക്കാർ നൽകിയിരിക്കുന്ന ഹർജിയും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യഹർജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു.

എന്നാൽ ശബരിമല വിഷയത്തിൽ ്ഒരു ഹർജിയുമായും ആരും ഇങ്ങോട്ടുവരേണ്ടതില്ലെന്ന നിലപാടെടുത്താണ് സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ വാദംപോലും കേൾക്കാൻ തയ്യാറാകാതെ ഹർജികൾ തള്ളിയത്. ശബരിമല വിഷയത്തിൽ ഹൈക്കോടതിയിൽ വന്ന റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റില്ലെന്ന് കോടതി തീർത്തുപറയുകയായിരുന്നു.

പ്രധാനമായി സർക്കാർ ഉദ്ദേശിച്ചത് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെ ഇടപെടൽ ഇല്ലാതാക്കുക എന്നതായിരുന്നു. അതിനുള്ള അപേക്ഷയും തള്ളിയ സുപ്രീംകോടതി ഇക്കാര്യം ഹൈക്കോടതിക്ക് മുന്നിൽ തന്നെ സർക്കാരിന് അവതരിപ്പിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ശബരിമലയിൽ സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തടസ്സമാകുന്നത് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ഇടപെടൽ ആണെന്ന് സമർത്ഥിക്കാനും സുപ്രീംകോടതിയെ വിഷയത്തിൽ ഇടപെടുവിക്കാനും ആയിരുന്നു സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിനാണ് വലിയ തിരിച്ചടി നേരിട്ടത്.

അക്കാര്യങ്ങളെല്ലാം ഹൈക്കോടതിയിൽ തന്നെ പറഞ്ഞാൽ മതിയെന്ന് സുപ്രീംകോടതി പറഞ്ഞതോടെ സംസ്ഥാന സർക്കാർ ശരിക്കും വെട്ടിലായി. ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരെ ഹൈക്കോടതിയിൽ തന്നെ പരാതിയുമായി ചെന്നാൽ കോടതിയിൽ നിന്ന് ശരിക്കും വിമർശനം നേരിടേണ്ടിവരുമെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP