Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഖാവേ.. രാഹുൽ ഗാന്ധിയെ പൊളിച്ചടുക്കി ഒരു പോസ്റ്റിട്ടിട്ടുണ്ടെന്ന് ജലീൽ; സ്വന്തം പോസ്റ്റിൽ ഗോളടിച്ച മന്ത്രിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങളെന്ന് സൈബർ സഖാക്കൾ; തന്റെ മണ്ഡലത്തിൽ വിമാനത്താവളം ഇല്ലാത്തത് തന്റെ കുറ്റമല്ലെന്ന് കണ്ണന്താനം; ജീയെ പാർട്ടിയിൽ എടുത്തതാണ് തങ്ങൾ ചെയ്ത ഏറ്റവും വലിയ കുറ്റമെന്ന് പ്രവർത്തകർ; തിരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളന്മാർക്ക് അലക്കാൻ തുണി നൽകി ജലീലും കണ്ണന്താനവും

സഖാവേ.. രാഹുൽ ഗാന്ധിയെ പൊളിച്ചടുക്കി ഒരു പോസ്റ്റിട്ടിട്ടുണ്ടെന്ന് ജലീൽ; സ്വന്തം പോസ്റ്റിൽ ഗോളടിച്ച മന്ത്രിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങളെന്ന് സൈബർ സഖാക്കൾ; തന്റെ മണ്ഡലത്തിൽ വിമാനത്താവളം ഇല്ലാത്തത് തന്റെ കുറ്റമല്ലെന്ന് കണ്ണന്താനം; ജീയെ പാർട്ടിയിൽ എടുത്തതാണ് തങ്ങൾ ചെയ്ത ഏറ്റവും വലിയ കുറ്റമെന്ന് പ്രവർത്തകർ; തിരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളന്മാർക്ക് അലക്കാൻ തുണി നൽകി ജലീലും കണ്ണന്താനവും

മറുനാടൻ ഡെസ്‌ക്‌

തിരഞ്ഞെടുപ്പ് അടുത്തത്തോടെ ട്രോളന്മാരും സജീവമായി കളത്തിലെത്തിയിട്ടുണ്ട്. മുന്നണികളുടെ സൈബർ ഗ്രൂപ്പുകൾ തലങ്ങും വിലങ്ങും പരസ്പര ട്രോളുന്നുണ്ടെങ്കിലും നിഷ്പക്ഷ ട്രോളുകളും സജീവമായി മുന്നേറുന്നുണ്ട് ഈ ഘട്ടത്തിൽ ട്രോളന്മാർക്ക് അടിക്കാൻ വടി ഏണിവച്ച് വാങ്ങി നൽകിയിരിക്കുകയാണ് മന്ത്രി കെടി ജലീലും എറണാകുളം ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനനും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മന്ത്രി കെടി ജലീൽ ഫേസ്‌ബുക്കിൽ നടത്തിയ പരാമർശം സ്വന്തം പോസ്റ്റിലേക്ക് അടിച്ച ഗോളാവുന്നു. പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽ ജി എന്ന വാചകത്തോടൊപ്പം ഒരു ട്രോൾ ചിത്രവും കെടി ജലീൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ' ശെടാ... പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ' എന്നും കുറിച്ചിട്ടുണ്ട്.

രാഹുലിനെ മത്സരത്തിൽ നിന്ന് പിന്മാറ്റിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജലീൽ പോസ്റ്റിട്ടത്. എന്നാൽ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ് എന്ന ജലീലിന്റെ പോസ്റ്റ് കൊണ്ടത് സിപിഐയ്ക്കാണ്. വയനാട്ടിലെ സിപിഐ സ്ഥാനാർത്ഥി വെറുമൊരു എലിയാണെന്ന് പറയുകയായിരുന്നു ഇടത് മന്ത്രിസഭയിലെ പ്രമുഖൻ.

എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന് ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറിപ്പോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായി കെഎസ്ആർടിസി ബസിൽ കയറി എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തിൽ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു. ആദ്യം വോട്ട് ചോദിച്ച് തുടങ്ങിയതാവട്ടെ ഏയർപോർട്ടിനുള്ളിൽ അന്യ സംസ്ഥാന ജീവനക്കാരോടും വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.

പക്ഷെ ബസിറങ്ങിയപ്പോൾ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ കണ്ണന്താനം ആലുവ പറവൂർ കവലയിൽ വന്നിറങ്ങി ചാലക്കുടി മണ്ഡളത്തിലെ വോട്ടർമാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവർത്തകരറിയച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തിൽ കയറി പോകുകയായിരുന്നു.എന്തായും രണ്ടുസംഭവങ്ങളും ട്രോളന്മാർ ഏറ്റെടുത്ത് ആഘോഷിക്കുന്നുണ്ട്. അത്തരത്തിൽ നിരവധി ട്രോളുകളാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ തരംഗമാവുന്നത് അത്തരത്തിൽ ചിലത് കാണം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP