Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ബുക്കുകളിലെല്ലാം എസ്എഫ്‌ഐ എന്നെഴുതി നക്ഷത്രം വരച്ചുവയ്ക്കും; തിരഞ്ഞെടുപ്പു കാലമായാൽ ചുമരെഴുത്തിനും പോസ്റ്റർ ഒട്ടിക്കാനും ടൈലുകൾ കൊണ്ട് റോഡിൽ ചിഹ്നം ഒട്ടിക്കാനും ഓടിനടക്കും; ആരാധ്യപുരുഷന്മാർ ആയിരുന്നത് ഇഎംഎസും നായനാരുമെല്ലാം; നേതാക്കന്മാരിൽ പലരും പാഡിയിൽ വന്ന് സഹായംതേടുന്നത് കണ്ടിട്ടുണ്ട്; ചാലക്കുടിയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന 'മണി ഇഫക്ട്' വ്യക്തമാക്കി കലാഭവൻ മണിയുടെ അനുജൻ

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ബുക്കുകളിലെല്ലാം എസ്എഫ്‌ഐ എന്നെഴുതി നക്ഷത്രം വരച്ചുവയ്ക്കും; തിരഞ്ഞെടുപ്പു കാലമായാൽ ചുമരെഴുത്തിനും പോസ്റ്റർ ഒട്ടിക്കാനും ടൈലുകൾ കൊണ്ട് റോഡിൽ ചിഹ്നം ഒട്ടിക്കാനും ഓടിനടക്കും; ആരാധ്യപുരുഷന്മാർ ആയിരുന്നത് ഇഎംഎസും നായനാരുമെല്ലാം; നേതാക്കന്മാരിൽ പലരും പാഡിയിൽ വന്ന് സഹായംതേടുന്നത് കണ്ടിട്ടുണ്ട്; ചാലക്കുടിയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന 'മണി ഇഫക്ട്' വ്യക്തമാക്കി കലാഭവൻ മണിയുടെ അനുജൻ

പ്രകാശ് ചന്ദ്രശേഖർ

ചാലക്കുടി: സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് ബുക്കുകളിലെല്ലാം എസ് എഫ് ഐ എന്ന് എഴുതി, നക്ഷത്രം വരച്ചുവച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ഇലക്ഷൻ സമയത്ത് ആള് ഫുൾ തിരക്കാണ്. ചുമരെഴുത്ത്, പോസ്റ്റർ ഒട്ടിക്കൽ എന്നുവേണ്ട എല്ലാത്തിനും ഓടി നടക്കും. പൊട്ടിയ ടൈൽകഷണം കൊണ്ട് റോഡിൽ പതിപ്പിച്ച് അരിവാളും ചുറ്റികയും മൊക്കെ തീർക്കും. ഇഎംഎസും ഇകെ നായനാരുമൊക്കെ ആൾക്ക് ദൈവതുല്യരായിരുന്നു

പേരും പ്രശസ്തിയുമൊക്കെ ആയപ്പോൾ നേതാക്കന്മാരും സ്ഥാർത്ഥികളുമൊക്കെ വീട്ടിൽ വന്ന് സഹായം തേടിയിരുന്നു. ചിലർ പാഡിയിലെത്തി അനുഗ്രഹം വാങ്ങുന്നതും കണ്ടിട്ടുണ്ട്. മനസ്സ് ഇടതിനൊപ്പമായിരുന്നെങ്കിലും മറ്റുപാർട്ടികളിലെ നേതാക്കളോടും ആള് നല്ല നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. - അന്തരിച്ച നടൻ കലാഭവൻ മണിയുടെ തിരഞ്ഞടെുപ്പു കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ മനസ്സുതുറന്നത് ഇങ്ങിനെ.

തിരഞ്ഞെടുപ്പ് അൾക്കൊരു ഹരമായിരുന്നു. ബോർഡും ബാനറും മറ്റും എഴുതാനുള്ള സാധനങ്ങൾകൊണ്ട് പഴയ വീട് നിറഞ്ഞിരുന്ന ഒരു കാലം ഓർമ്മയിലുണ്ട്. ഞങ്ങളുടെ വീട്ടിലെ എല്ലാവരും ഇടതുപക്ഷത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരായിരുന്നു. ഇന്ന് അദ്ദേഹമില്ല. ആകുറവ് നികത്താനാവില്ല. എങ്കിലും എല്ലാത്തിനും ഒപ്പമുണ്ടാവും. മണി സഖാവിന്റെ അനുജനായി.. - രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

സിനിമയിൽ വന്ന് പേരും പ്രശസ്തിയുമൊക്കെ ആവുന്നതിന് മുമ്പ് ചാലക്കുടിയായിരുന്നു പ്രധാന തട്ടകം. ഒരു ആർട്ടിസ്റ്റിന്റെ, വ്യക്തിയുടെ, അനുഭാവിയുടെ എല്ലാവിധ സപ്പോർട്ടും ഒരുമിച്ച് കലാഭവൻ മണി പാർട്ടിക്കും പ്രസ്ഥാനത്തിനും നൽകിയിട്ടുണ്ട്. കലാഭവൻ മണിയായി അറിയപ്പെട്ടു തുടങ്ങിയപ്പോൾ മറ്റ് ജില്ലകളിലും പ്രചാരണത്തിന് ഓടി നടന്നിരുന്നു. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളെ ഒരു ഉത്സവം പോലെയാണ് ആള് കണ്ടിരുന്നത്.

തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വീട്ടിൽ എൽ സി ഡി പ്രൊജക്ടർ വരെ സ്ഥാപിക്കാറുണ്ട്.ആൾക്കുട്ടത്തിനിടയിലിരുന്ന് ഒരു ഫുഡ്ബോൾ മത്സരം കാണും പോലെയാണ് അള് ഇലക്ഷൻ റിസൽട്ട് കണ്ടിരുന്നത്. ആരും വിളിച്ചിട്ടല്ല ആള് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയത്. ഉള്ളിന്റെയുള്ളിൽ നിറഞ്ഞുനിന്ന അടുപ്പമാണ് മണിച്ചേട്ടനെയും എന്നേയുമൊക്കെ ഇടതുപക്ഷത്തോട് അടുപ്പിച്ചത്.

ആർഎൽവി കോളേജിലാണ് ഞാൻ പഠിച്ചത്. അവിടെ എസ്എഫ്‌ഐ പ്രവർത്തകനായിരുന്നു. നേരത്തെ മണിച്ചേട്ടനായിരുന്നു എല്ലാത്തിനും മുന്നിൽ. അന്ന് പിന്നിൽ നിൽക്കാറെ ഉള്ളു. ഇന്ന് അദ്ദേഹമില്ല. ആ വിടവ് ആർക്കും നികത്താനുമാവില്ല. എങ്കിലും പ്രവർത്തനങ്ങളിൽ മണി സഖാവിന്റെ അനുജനായി ഞാൻ നിലകൊള്ളും. അച്ഛന്റെയും അമ്മയുടെയും സ്മാരകമായി നിർമ്മിച്ച മന്ദിരത്തിൽ പോലും സഖാവ് ചെഗുവേരയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ആളുടെ ഉള്ളിലെ ആദർശം വ്യക്തമാക്കുന്ന ഇതിൽപ്പരം തെളിവ് മറ്റൊന്നില്ല- രാമകൃഷ്ണൻ വ്യക്തമാക്കി.

ചാലക്കുടിയിലെ രാഷ്ട്രീയ രംഗത്ത് കലാഭവന്മണിക്ക് നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നെന്നാണ് സുഹൃത്തുക്കളിൽ നിന്നും അടുപ്പക്കാരിൽ നിന്നും ലഭിച്ച വിവരം. ഇദ്ദേഹം സഹായമെത്തിച്ചിരുന്ന ഒരുപാടുപേർ ഇവിടെയുണ്ട്. ഇവരും ഇവരോടൊപ്പമുള്ളവരും എന്നും ഉറച്ചുനിന്നിരുന്നത് കലാഭവൻ മണിയുടെ രാഷ്ട്രീയത്തോടാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്നസെന്റിന്റെ വിജയത്തിന് കലാഭവന്മണി ഇഫക്റ്റും ഒരു കാരണമായി എന്നാണ് ചൂണ്ടിക്കാണി്ക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP