Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതിൽ പ്രതിഷേധം ശക്തം

നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതിൽ പ്രതിഷേധം ശക്തം

പി.പി. ചെറിയാൻ

പിറ്റ്സ്ബർഗ്: നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതിചേർത്തിരുന്ന പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കി വെറുതെവിട്ടതിൽ പ്രതിഷേധം ശക്തമാകുന്നു.

മാർച്ച് 22-നു വെള്ളിയാഴ്ചയായിരുന്നു പതിനേഴുകാരനായ ആൻഡ് വൺറോസിനെ വെടിവെച്ചുകൊന്ന കേസിൽ പൊലീസ് ഓഫീസർ മൈക്കിളിനെ വെറുതെ വിട്ടത്. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച സിവിൽ ലീഡേഴ്സിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ ഹിൽ ഡിസ്ട്രിക്ട് ഫ്രീഡം കോർണറിൽ തടിച്ചുകൂടി. പ്ലാക്കാർഡുകളും, മുദ്രാവാക്യങ്ങളും വിളിച്ച് പിറ്റ്സ്ബർഗ് ടൗൺ റോഡിലൂടെ സമാധാനപരമായാണ് പ്രകടനം നടന്നത്.

ജാഥയെ അഭിസംബോധന ചെയ്തുകൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പ്രസംഗിച്ചു. ഇനിമേലിൽ ഈ സിറ്റിയിൽ ഇങ്ങനെ ആരും മരിക്കരുത്. ഇതു വളരെ വേദനാജനകമാണ്. ഞാൻ സമാധാനം ആഗ്രഹിക്കുന്നു. അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ ഞങ്ങൾക്കറിയില്ല- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സമ്മറിലായിരുന്നു സംഭവം. ടാക്സി കാറിൽ സഞ്ചരിക്കുകയായിരുന്നു കൊല്ലപ്പെട്ട ആൻഡ് വൺ. സഞ്ചരിച്ചിരുന്ന വണ്ടിയിൽ നിന്ന് ആരോ വെടിയുതിർത്തിരുന്നുവെന്നു പൊലീസിന് വിവരം ലഭിച്ചു .. പുറകെ എത്തിയ പൊലീസ് ഓഫീസർ മൈക്കിൾ കാറ് തടഞ്ഞു നിർത്തി യാതൊരു പ്രകോപനവും ഇല്ലാതെ റോസിനു നേരേ വെടിയുതിർക്കുകയായിരുന്നു. എന്നാൽ കാർ ഓടിച്ചിരുന്ന ഡ്രൈവറുടെ കൈവശമോ, റോസിന്റെ കൈവശമോ ആയുധം ഒന്നും ഇല്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കൊല്ലപ്പെട്ടത് ആഫ്രിക്കൻ അമേരിക്കൻ യുവാവായിരുന്നുവെന്നതും, വെടിവെച്ചത് വൈറ്റ് ഓഫീസറുമായിരുന്നു എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP