Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെത്തിയിരിയിൽ ചിതറിയ ചോരയ്ക്ക് പകരം വീട്ടിയിരിക്കും; 'കാട്ടുതീ'യുമായി മാവോയിസ്റ്റ് മുന്നറിയിപ്പ്; ജലീലിനെ പിണറായി വിജയന്റെ സർക്കാരും തണ്ടർബോൾട്ടും റിസോർട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയതാണെന്നു ബുള്ളറ്റിൻ

വെത്തിയിരിയിൽ ചിതറിയ ചോരയ്ക്ക് പകരം വീട്ടിയിരിക്കും; 'കാട്ടുതീ'യുമായി മാവോയിസ്റ്റ് മുന്നറിയിപ്പ്; ജലീലിനെ പിണറായി വിജയന്റെ സർക്കാരും തണ്ടർബോൾട്ടും റിസോർട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയതാണെന്നു ബുള്ളറ്റിൻ

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ; സി.പി. ജലീന്റെ കൊലപാതകത്തിൽ മാവോയിസ്റ്റുകൾ പകരം വീട്ടുമെന്ന ഇന്റലിജെൻസ് റിപ്പോർട്ടുകൾ നിലനിൽക്കെ അതിനെ സാധൂകരിക്കുന്ന ഒരു വിവരം കൂടി വൈത്തിരിയിൽ നിന്ന് പുറത്തുവരുന്നു. വൈത്തിരിയിൽ ചിതറിയ ചോരയ്ക്കു പകരം വീട്ടുമെന്നു മാവോയിസ്റ്റ് മുന്നറിയിപ്പ്. ഞായറാഴ്ച മാനന്തവാടി തലപ്പുഴയ്ക്കു സമീപം മക്കിമലയിലെത്തിയ സായുധ മാവോയിസ്റ്റ് സംഘം വിതരണം ചെയ്ത കാട്ടുതീ ബുള്ളറ്റിനിലാണു പരാമർശം. മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സർക്കാരും തണ്ടർബോൾട്ടും റിസോർട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയതാണെന്നു ബുള്ളറ്റിനിൽ പറയുന്നു.

സിപിഎം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പ്രക്ഷോഭം ശക്തിപ്പെടുത്തും. ചെറിയൊരു തീപ്പൊരി വലിയൊരു കാട്ടുതീയായി മാറും. കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലുള്ള മാർച്ച് ലക്കമാണു മാവോയിസ്റ്റുകൾ വിതരണം ചെയ്തത്. 2 സ്ത്രീകൾ ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് ഞായറാഴ്ച രാത്രി 8 മണിയോടെ മക്കിമലയിലെത്തിയത്. സിപിഎം അംഗമായിരുന്ന അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരു പരാമർശിച്ച സിപിഎം നേതാവിനെതിരെ കഴിഞ്ഞ മാസം തലപ്പുഴയിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചിരുന്നു.

വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിൽ വച്ച് പൊലീസും മാവോയിസ്റ്റുകളും ഏറ്റമുട്ടിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തർക്കത്തിലെത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. മാവോയിസ്റ്റുകൾ ആവശ്യപ്പെട്ട തുക ഹോട്ടലിൽ ഇല്ലാതെ വന്നതോടെ ജീവനക്കാരൻ എടിഎമ്മിൽ നിന്നും പണം എടുത്ത് നൽകിയിരുന്നു. ഈ തുക സി പി ജലീലിന്റെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖം മറച്ചാണ് സംഘം റിസോർട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP