Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന് തലവേദനയായി സമുദായ സന്തുലനം; സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയോടെ സമസ്ത; മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകിയില്ലെന്ന ആരോപണവുമായി സമസ്ത അംഗം ഉമർ ഫൈസി

കോൺഗ്രസിന് തലവേദനയായി സമുദായ സന്തുലനം; സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയോടെ സമസ്ത; മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകിയില്ലെന്ന ആരോപണവുമായി സമസ്ത അംഗം ഉമർ ഫൈസി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ തുടരവെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സമസ്ത. സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകിയില്ലെന്ന ആരോപണവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കമാണ് രംഗത്തെത്തിയത്.

മുസ്ലിം വിഭാഗം രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന കാലത്ത് രാഹുൽ ഗാന്ധിക്ക് വേണ്ടി സീറ്റൊഴിയുന്ന ടി സിദ്ദിഖിന് മറ്റൊരു സീറ്റ് നൽകണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടു. മുസ്ലിം ജനവിഭാഗത്തിന് അർഹമായ പ്രാതിനിധ്യം കോൺഗ്രസ് നൽകിയിട്ടില്ല. ഇതിന്റെ പേരിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് കോൺഗ്രസ് മാത്രമാണ് ഉത്തരവാദി. അതിന് മറ്റാരെയും പഴിചാരരുത് എന്നും ഒരു വാർത്താ ചാനലിനോട് ഉമർ ഫൈസി പറഞ്ഞു.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ല എന്ന അഭിപ്രായം പല സമുദായ നേതാക്കൾക്കുമുണ്ട്. അതിനൊപ്പമാണ് രാഹുൽ ഗാന്ധിക്കു വേണ്ടി ടി സിദ്ദിഖ് വയനാട് സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത്.

ഇതിനെ തുടർന്നാണ് നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സന്തുലനം പാലിച്ചില്ലെന്ന ആരോപണവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തലൂരും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP