Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സമാജ്‌വാദി ടിക്കറ്റിൽ' പരീക്ഷിച്ച് വിജയിച്ച തട്ടകത്തിൽ ഇക്കുറി ജയപ്രദ മത്സരിക്കാനൊരുങ്ങുന്നത് 'ബിജെപി ടിക്കറ്റിൽ'; വിശാല സഖ്യത്തിനെതിരെ മത്സരിക്കുന്ന ബിജെപി രാംപൂരിനെ പിടിച്ചടക്കാൻ ശ്രമിക്കുക മുൻ എംപിയും ബോളിവുഡ് താരവുമായ സ്ഥാനാർത്ഥിയെ വെച്ചെന്ന് റിപ്പോർട്ട്; ജയപ്രദ താമര വിരിയിക്കാൻ ഇറങ്ങുന്നത് സിറ്റിങ് എംപി ഡോ.നേപാൽ സിങ്ങിന് പകരം

'സമാജ്‌വാദി ടിക്കറ്റിൽ' പരീക്ഷിച്ച് വിജയിച്ച തട്ടകത്തിൽ ഇക്കുറി ജയപ്രദ മത്സരിക്കാനൊരുങ്ങുന്നത് 'ബിജെപി ടിക്കറ്റിൽ'; വിശാല സഖ്യത്തിനെതിരെ മത്സരിക്കുന്ന ബിജെപി രാംപൂരിനെ പിടിച്ചടക്കാൻ ശ്രമിക്കുക മുൻ എംപിയും ബോളിവുഡ് താരവുമായ സ്ഥാനാർത്ഥിയെ വെച്ചെന്ന് റിപ്പോർട്ട്; ജയപ്രദ താമര വിരിയിക്കാൻ ഇറങ്ങുന്നത് സിറ്റിങ് എംപി ഡോ.നേപാൽ സിങ്ങിന് പകരം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: മുൻ സമാജ്‌വാദ് പാർട്ടി എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിലേക്ക്. ഉത്തർ പ്രദേശിൽ വിശാലസഖ്യത്തിനെതിരെ മത്സരിക്കുന്ന ബിജെപി രാംപൂരിൽ ജയപ്രദയെ സ്ഥാനാർത്ഥിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു തവണ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ജയപ്രദ മത്സരിച്ച് ജയിച്ച മണ്ഡലമാണ് രാംപൂർ. തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷയും രാജ്യസഭാംഗവുമായിരുന്നു. പിന്നീട് ചന്ദ്ര ബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിവിട്ട ജയപ്രദ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 2004ലും 2009ലും സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ രാംപൂർ മണ്ഡലത്തിൽ നിന്നും ഇവർ ലോക്സഭയിലെത്തി. പാർട്ടിയിലെ മുതിർന്ന നേതാവായ അസംഖാൻ തന്റെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു എന്ന ജയപ്രദയുടെ ആരോപണം ഏറെ വിവാദമായിരുന്നു.

ഇതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ജയപ്രദ അമർ സിങ്ങിനൊപ്പം ആർ.എൽ.ഡിയിൽ ചേർന്നു. 2014ൽ ബിജ്നോർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ട ജയപ്രദ ഇത്തവണ ബിജെപി ടിക്കറ്റിൽ തന്റെ പഴയ തട്ടകമായ രാംപൂരിൽ നിന്നും മത്സരിക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണ് രാംപൂർ. സിറ്റിങ് എംപിയായ ഡോ. നേപാൽ സിങിന് പകരം ജയപ്രദയെ ഇറക്കി മണ്ഡലം നിലനിർത്താനാണ് ബിജെപിയുടെ ശ്രമം. 

മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത് ഏതാനും നാൾ മുൻപ്

തന്റെ മോർഫ് ചെയ്ത അശ്ശീല ചിത്രങ്ങൾ ഉപയോഗിച്ച് സൈബർ ആക്രമണമുണ്ടായതിനെ പറ്റി ഏതാനും നാൾ മുൻപാണ് ജയപ്രദ വെളിപ്പെടുത്തിയത്. മാത്രമല്ല സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ അസംഖാൻ തന്നെ ആസിഡ് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും താരം പറയുന്നു. മുംബൈയിൽ സാഹിത്യോത്സവം നടക്കുന്നതിനിടെയാണ് ബോളിവുഡ് താരറാണിയുടെ വെളിപ്പെടുത്തൽ. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ മുതൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറയുകയായിരുന്നു അവർ.

ഇപ്പോൾ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത് പുരുഷ മേദാവിത്വമാണെന്നും ഈ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും താരം പറയുന്നു. എംപി ആയിട്ടു കൂടി അസംഖാൻ എന്നെ വെറുതെ വിട്ടില്ല. അസംഖാൻ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാൽ വീട്ടിൽ നിന്നും ഇറങ്ങുമ്‌ബോൾ ഒരിക്കൽപ്പോലും തിരികെ വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ല- ജയപ്രദ പറയുന്നു.ഇതിനിടെയാണ് എന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നത്.

ഇക്കാലയളവിൽ അമർ സിങ് ആശുപത്രിയിലായിരുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഞാൻ കരയുകയായിരുന്നു. ആരും എനിക്കൊപ്പം നിന്നില്ല. സമാജ്വാദി പാർട്ടി മുൻ ജനറൽ സെക്രട്ടറിയും എംപിയുമായ അമർ സിങ് മാത്രമാണ് തനിക്കൊപ്പം പ്രതിസന്ധികളിൽ നിന്നിട്ടുള്ളതെന്നും അദ്ദേഹവുമായുള്ള സൗഹൃദം ചിലർ വളച്ചൊടിച്ചുവെന്നും ജയപ്രദ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP