Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

1373 യാത്രക്കാരമായി സഞ്ചരിച്ച ആഡംബരക്കപ്പൽ അപകടത്തിൽപെട്ടത് യാത്ര ആരംഭിച്ച് മൂന്നാം ദിനം; കടൽ ക്ഷോഭത്തിന് പിന്നാലെ എൻജിൻ തകർന്നത് നോർവേയിൽ നിന്നും സ്റ്റാവഞ്ചറിലേക്ക് പോവുകയായിരുന്ന 'ദ് വൈകിങ് സ്‌കൈ' കപ്പൽ; മുഴുവൻ യാത്രക്കാരെയും രക്ഷപെടുത്തിയെന്ന് അധികൃതർ

1373 യാത്രക്കാരമായി സഞ്ചരിച്ച ആഡംബരക്കപ്പൽ അപകടത്തിൽപെട്ടത് യാത്ര ആരംഭിച്ച് മൂന്നാം ദിനം; കടൽ ക്ഷോഭത്തിന് പിന്നാലെ എൻജിൻ തകർന്നത് നോർവേയിൽ നിന്നും സ്റ്റാവഞ്ചറിലേക്ക് പോവുകയായിരുന്ന 'ദ് വൈകിങ് സ്‌കൈ'  കപ്പൽ; മുഴുവൻ യാത്രക്കാരെയും രക്ഷപെടുത്തിയെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ഒസ്‌ലോ(നോർവേ): നോർവെയിലെ ട്രോംസോയിൽ നിന്നും സ്റ്റാവഞ്ചറിലേക്കു നാലു ദിവസത്തെ യാത്ര നടത്തിയ ദ് വൈകിങ് സ്‌കൈ എന്ന ആഡംബരക്കപ്പൽ മൂന്നാം ദിനം അപകടത്തിൽ പെട്ടു.1373 പേരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകരുടെ നിസ്വാർത്ഥ സേവനം മുഴുവൻ ആളുകളെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ശനിയാഴ്‌ച്ച ഉച്ചയ്ക്ക് ഹസ്റ്റാഡ്വിക മേഖലയിലേക്ക് പ്രവേശിച്ചതോടെയാണ് കപ്പൽ അപകടത്തിൽ പെട്ടത്.

കടൽ ക്ഷോഭിച്ച അവസ്ഥയിലായിരുന്നു. ഇതിനു പിന്നാലെ കപ്പലിന്റെ നാല് എഞ്ചിനുകളും നിശ്ചലമായി. അപകടകരമായ കപ്പൽച്ചാലിൽ കൂറ്റൻ തിരകളിൽപ്പെട്ട് കപ്പൽ ഒഴുകിനടന്നു. എഞ്ചിൻ നന്നാക്കുവാനും കപ്പലിനെ നിയന്ത്രണത്തിലാക്കുവാനുമുള്ള ജീവനക്കാരുടെ പരിശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതിനെ തുടർന്ന് രണ്ട് മണിയോടെ ക്യാപ്റ്റൻ കരയിലേക്ക് അപകട സന്ദേശം അയക്കുമ്പോളാണ് അപകടവിവരം പുറംലോകം അറിയുന്നത്.

നിയന്ത്രണമില്ലാതെ തിരകളിൽപ്പെട്ട് ഒഴുകി നടക്കുന്ന കപ്പൽ എവിയെയെങ്കിലും ഇടിച്ച് തകരുമോ എന്ന ആശങ്കയും ലോകത്തിന്റെ ഭയം വർദ്ധിപ്പിച്ചു. സന്ദേശം ലഭിച്ചതിനെത്തുടർന്ന് 5 ഹെലിക്കോപ്റ്ററുകളും ഒട്ടേറെ രക്ഷായാനങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി. ഒരു ഹെലികോപ്റ്ററിൽ ഒരുസമയം പരമാവധി 20 പേരെ മാത്രമേ ഉൾക്കൊള്ളാനാകൂ എന്നതിനാൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയം വേണ്ടി വന്നു. കപ്പലിലുണ്ടായിരുന്ന അഞ്ഞൂറോളം പേരെ ഹെലികോപ്റ്ററിൽ കരയിലെത്തിക്കാൻ പിറ്റേ ദിവസം രാവിലെ വരെ പരിശ്രമിക്കേണ്ടി വന്നു. കപ്പലിൽ വീണും മറ്റും 17 യാത്രക്കാർക്ക് പരിക്കു പറ്റിയിട്ടുണ്ട്.

കടലിലെ കാറ്റും തിരയും ശമിക്കുകയും കപ്പലിന്റെ മൂന്ന് എഞ്ചിനുകൾ ഭാഗികമായി പ്രവർത്തിക്കുകയും ചെയ്തതോടെ കപ്പലിനെ തീരത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ടഗ് ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പൽ തീരത്ത് അടുപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ബഹുനില ആഡംബരക്കപ്പലായ ദ് വൈകിംങ് സ്‌കൈക്ക് 227 മീറ്റർ നീളവും 29 മീറ്റർ വീതിയുമുണ്ട്. അതിഥികൾക്കും ജീവനക്കാർക്കുമായി 465 മുറികളും 8 ഭക്ഷണശാലകളും കൂടാതെ യോഗ കേന്ദ്രം, ജിമ്മുകൾ, നീന്തൽ കുളങ്ങൾ, സ്പാ എന്നിവയും ഉൾക്കൊള്ളുന്നതാണ് ഈ ആഡംബരക്കപ്പൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP